പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് സാദ്ധ്യമായ എന്തു സഹായവും ചെയ്യാന്‍ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 10 APR 2020 12:50PM by PIB Thiruvananthpuram

ന്യൂഡല്‍ഹി: 2020 ഏപ്രില്‍ 10

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് എന്തൊക്കെ സഹായം സാദ്ധ്യമാണോ അതൊക്കെ ചെയ്യാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.
ഇസ്രായേലിന് ക്ളോറോക്വിൻ വിതരണം ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനത്തിന് നന്ദിപ്രകടിപ്പിച്ചുകൊണ്ട് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ട്വീറ്റിനുള്ള മറുപടിയായിട്ടാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'' നമ്മള്‍ സംയുക്തമായ ഈ മഹാമാരിക്കെതിരെ പോരാടും. നമ്മുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിന് എന്തൊക്കെ സാദ്ധ്യമാണോ അതൊക്കെ ഇന്ത്യ ചെയ്യും. ഇസ്രായേലിലെ ജനങ്ങളുടെ സൗഖ്യത്തിനും നല്ല ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു'' തന്റെ ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. 
 

***


(रिलीज़ आईडी: 1612866) आगंतुक पटल : 241
इस विज्ञप्ति को इन भाषाओं में पढ़ें: Punjabi , English , Urdu , हिन्दी , Marathi , Assamese , Manipuri , Gujarati , Odia , Tamil , Telugu , Kannada