വിദ്യാഭ്യാസ മന്ത്രാലയം
കോവിഡ് 19 പ്രതിരോധത്തിന് ദിക്ഷ പ്ലാറ്റ്‌ഫോമില്‍ ഓണ്‍ലൈന്‍ പരിശീലന മോഡ്യൂള്‍ ആരംഭിച്ചു
Posted On:
09 APR 2020 12:24PM by PIB Thiruvananthpuram
കോവിഡ് 19 പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ ദിക്ഷ പ്ലാറ്റ്‌ഫോമില്‍ പരിശീലന മോഡ്യൂള്‍ ആരംഭിച്ചു. ഇന്റഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ ട്രെയിനിങ്ങ് (ഐജിഒടി) എന്ന ഈ മോഡ്യൂള്‍ https://igot.gov.in/igot/ എന്ന പോര്‍ട്ടിലില്‍ ലഭ്യമാണ്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ടെക്‌നീഷ്യന്മാര്‍, ഓക്‌സിലറി നഴ്‌സിങ്ങ് മിഡ് വൈഫുമാര്‍, സംസ്ഥാന ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍, വിവിധ പോലീസ് സംഘടനകള്‍, നാഷണല്‍ കേഡറ്റ് കോര്‍, നെഹ്‌റു യുവ കേന്ദ്ര സംഘട്ടന്‍, നാഷണല്‍ സര്‍വീസ് സ്‌കീം, ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി, ഭാരത് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, മറ്റ് വോളന്റിയര്‍മാര്‍ തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകര്‍ക്കായുള്ള ശേഷീ വികസന കോഴ്‌സുകള്‍ ഐജിഒടിയില്‍ ലഭ്യമാണ്.
കരിക്കുലം അധിഷ്ഠിത പഠനത്തിനും പരിശീലനത്തിനുമായി ഒരു കോടിയിലധികം അധ്യാപകരും വിദ്യാര്‍ത്ഥികളും ദിക്ഷ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ്, എന്‍സിസി പോലുള്ള ഏജന്‍സികള്‍ക്ക് തങ്ങളുടെ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള തരത്തില്‍ അപ് ലോഡ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ആപ് ഉപയോഗിച്ച് പരിശീലനം നടത്താനും ഐജിഒടി പോര്‍ട്ടല്‍ സഹായകമാകും.
RRTN/IE/BSN
(Release ID: 1612509)
Visitor Counter : 318
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada