പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും സ്വീഡനിലെ പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി

Posted On: 07 APR 2020 4:59PM by PIB Thiruvananthpuram



സ്വീഡന്‍ പ്രധാനമന്ത്രി ഹിസ് എക്‌സലന്‍സി സ്‌റ്റെഫാന്‍ ലോഫ്‌വാനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ടെലിഫോണില്‍ സംഭാഷണം നടത്തി.
ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 മഹാമാരിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട ആരോഗ്യ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കുന്നതിന് അവരുടെ ബന്ധപ്പെട്ട രാജ്യങ്ങള്‍ കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.
ഇന്ത്യയിലേയും സ്വീഡനിലേയും ഗവേഷകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കിടയിലും വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും സഹകരിക്കുന്നതിനുമുള്ള സാദ്ധ്യത ഇരുനേതാക്കളും അംഗീകരിച്ചു, ഇത് കോവിഡ്-19നെതിരായ ആഗോളപരിശ്രമങ്ങള്‍ക്ക് സംഭാവനചെയ്യുകയും ചെയ്യും.
ഇപ്പോള്‍ നിലവിലുള്ള യാത്രാവിലക്കിന്റെ ഭാഗമായി കുടുങ്ങിപ്പോയിട്ടുള്ള തങ്ങളുടെ ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായവും ലഭ്യമാക്കുമെന്ന് ഇരു നേതാക്കളും വാഗ്ദാനം നല്‍കി.

 

****



(Release ID: 1612028) Visitor Counter : 169