ധനകാര്യ മന്ത്രാലയം

കൊവിഡ്19ന് എതിരായ പോരാട്ടത്തിന് പിഎം-കെയേഴേസ് ഫണ്ടിലേക്ക് കേന്ദ്രധനകാര്യ മന്ത്രാലയത്തിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഓഫീസര്‍മാരുടെയും ജീവനക്കാരുടെയും വക 430 കോടി രൂപ സംഭാവന

Posted On: 05 APR 2020 5:00PM by PIB Thiruvananthpuram

ന്യൂഡല്‍ഹി, ഏപ്രില്‍ 05, 2020,

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെയും അതിനു കീഴിലുള്ള ധനകാര്യ
സ്ഥാപനങ്ങളിലെയും പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും
ഓഫീസര്‍മാരും ജീവനക്കാരും കൊവിഡ് 19ന് എതിരായ പോരാട്ടത്തിനു പിഎം-
കെയേഴ്‌സ് ഫണ്ടിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാനായി മുന്നോട്ടു
വന്നു.
ഈ സ്ഥാപവങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത (സിഎസ്ആര്‍) ഫണ്ടില്‍ നിന്നുള്ള
സംഭാവനയും ഉള്‍പ്പെടെ 430 കോടി രൂപ വരും ആകെ തുക.
രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ 2020 മാര്‍ച്ച് 28ന് ആണ്
അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് സഹായവും ആശ്വാസവും
എത്തിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ട് ( പിഎം-കെയേ്‌സ്
ഫണ്ട്) രൂപീകരിച്ചത്. കൊവിഡ് 19 പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട്
ഉണ്ടാകുന്ന ഏതുതരത്തിലുള്ള അടിയന്തര സാഹചര്യവും അഭിമുഖീകരിക്കുക എന്നതും
രോഗബാധിതര്‍ക്ക് ആശ്വാസം എത്തിക്കുക എന്നതുമാണ് ഈ പ്രത്യേക സമര്‍പ്പിത
ഫണ്ടിന്റെ പ്രാഥമിക ലക്ഷ്യം.

ഓരോ സ്ഥാപനവും നല്‍കിയ തുകയുടെ വിശദാംശങ്ങള്‍
https://pib.gov.in/PressReleseDetail.aspx?PRID=1611270 എന്ന
ലിങ്കില്‍ ലഭ്യമാണ്:


(Release ID: 1611433) Visitor Counter : 236