പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയും കുവൈത്ത് പ്രധാനമന്ത്രിയും ടെലിഫോണില്‍ സംസാരിച്ചു
Posted On:
01 APR 2020 7:08PM by PIB Thiruvananthpuram
കുവൈത്ത് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഷെയ്ഖ് സബാഹ് അല്‍-ഖാലിദ് അല്‍-ഹമദ് അല്‍-സബാഹുമായി പ്രധാനമന്ത്രി ടെലിഫോണില്‍ സംസാരിച്ചു.
ബഹുമാനപ്പെട്ട കുവൈത്ത് അമീറിനും രാജകുടുംബത്തിനും കുവൈത്ത് ജനതയ്ക്കും പ്രധാനമന്ത്രി സൗഖ്യം നേര്‍ന്നു. അകലെയുള്ള അയല്‍പക്കമായ കുവൈത്തുമായുള്ള ബന്ധത്തിന് ഇന്ത്യ കല്‍പിക്കുന്ന വലിയ പ്രാധാന്യത്തിന് അദ്ദേഹം അടിവരയിട്ടു.
കോവിഡ്- 19 മഹാവ്യാധി സംബന്ധിച്ച ആഭ്യന്തരവും രാജ്യാന്തരവുമായ കാര്യങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വിവരങ്ങള്‍ കൈമാറുന്നതിനും ഒപ്പം സഹകരണത്തിനും പരസ്പരം പിന്‍തുണയ്ക്കുന്നതിനും സാധ്യതയുള്ള മേഖലകള്‍ കണ്ടെത്തുന്നതിനുമായി ഉദ്യോഗസ്ഥര്‍ തമ്മില്‍ തുടര്‍ച്ചയായി ബന്ധപ്പെടുമെന്ന് ഇരുവരും പരസ്പരം സമ്മതിച്ചു.
കുവൈത്തിലുള്ള ഗണ്യമായ ഇന്ത്യന്‍ സമൂഹം രാജ്യത്തിനു നല്‍കുന്ന സംഭാവനകള്‍ക്കു വിലകല്‍പിക്കുന്നു എന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതു തുടരുമെന്നും ബഹുമാനപ്പെട്ട കുവൈത്ത് പ്രധാനമന്ത്രി അറിയിച്ചു. ദയാപൂര്‍ണമായ ഈ ഉറപ്പിനു പ്രധാനമന്ത്രി ഊഷ്മളമായ നന്ദിയും പ്രശംസയും അറിയിച്ചു.
(Release ID: 1610131)
Visitor Counter : 161
Read this release in:
Manipuri
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada