വ്യോമയാന മന്ത്രാലയം

സംസ്ഥാനങ്ങള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വിമാനങ്ങള്‍ വഴി വിതരണം ചെയ്ത് സിവില്‍ വ്യോമയാന മന്ത്രാലയം

प्रविष्टि तिथि: 30 MAR 2020 10:43AM by PIB Thiruvananthpuram

കോവിഡ്-19 പരിശോധനയ്ക്കും വൈറസിനെതിരെയുള്ള സുരക്ഷയ്ക്കുമായുള്ള മെഡിക്കല്‍ ഉപകരണങ്ങളും അനുബന്ധ അവശ്യ വസ്തുക്കളും വിതരണം ചെയ്യാന്‍ സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ച് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം. മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിതരണ ഏജന്‍സികളുമായി ഏകോപനം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വസ്തുക്കള്‍ ലഭ്യമാക്കുന്നത്.

മെഡിക്കല്‍ വസ്തുക്കളുടെ വിതരണത്തിനായി എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. വിവിധ വിമാന സര്‍വീസുകളിലായി കോല്‍ക്കത്ത, ഗുവാഹത്തി, ദിബ്രുഗഡ്, അഗര്‍ത്തല, മുംൈബ, ചെന്നൈ, ഹൈദരാബാദ്, പുതുച്ചേരി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് ചരക്ക് എത്തിച്ചിട്ടുണ്ട്. ലേ പോലുള്ള പ്രദേശങ്ങളിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളെത്തിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളും ഉപയോഗപ്പെടുത്തുന്നു.

 

RRTN/IE/BSN


(रिलीज़ आईडी: 1609235) आगंतुक पटल : 166
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , हिन्दी , Marathi , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada