റെയില്‍വേ മന്ത്രാലയം
കോവിഡ് 19 കാലത്ത് തടസമില്ലാത്ത ചരക്കു നീക്ക സേവനത്തിലൂടെ അവശ്യ സാധാനങ്ങളുടെ ലഭ്യത രാജ്യത്ത് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ റെയില്‍വെ സാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തുന്നു.
വിതരണ ശൃംഖല സുഗമമായി പ്രവര്‍ത്തിക്കുന്നതിന് കഴിഞ്ഞ നാലു ദിവസമായി 1.6 ലക്ഷത്തില്‍ കൂടുതല്‍ വാഗണുകള്‍ ആണ് ഉപയോഗിച്ചത്. ഇവയില്‍ ഒരു ലക്ഷത്തില്‍ കൂടുതല്‍ വാഗണുകള്‍ അവശ്യ വസ്തുക്കളാണ് കൊണ്ടു പോയത്.
ഭക്ഷ്യധാന്യങ്ങള്‍, ഉപ്പ്, പഞ്ചസാര, പാല്‍, ഭക്ഷ്യഎണ്ണ, ഉള്ളി, പഴങ്ങളും പച്ചക്കറികളും, പെട്രോളിയം ഉത്പ്പന്നങ്ങള്‍, കല്‍ക്കരി,വളം തുടങ്ങിയ അവശ്യ സാധനങ്ങളാണ് രാജ്യത്തുടനീളം ഇന്ത്യന്‍ റെയില്‍വെ ഈ ദിവസങ്ങളില്‍ എത്തിക്കുന്നത്.
प्रविष्टि तिथि:
27 MAR 2020 4:39PM by PIB Thiruvananthpuram
കൊറോണ വൈറസ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യം മുഴുവന്‍ പൂര്ണമായി ലോക് ഡൗണ്‍ ചെയ്തിരിക്കുന്നതിനാല്‍ രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി ഇന്ത്യന്‍ റെയില്വെ പൂര്ണമായി സമര്പ്പിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ യാതൊരു തടസവുമില്ലാതെ റെയില്വെ ചരക്കു വണ്ടികള്‍ വഴി അവശ്യ സാധ്യനങ്ങളുടെ ലഭ്യത എല്ലായിടത്തും ഉറപ്പുവരുത്താന്‍ റെയില്വെ നിരന്തരമായി ശ്രമിക്കുന്നു.കഴിഞ്ഞ നാലുദിവസമായി ഏകദേശം 1.6 ലക്ഷം വാഗണുകളാണ് വിതരണ ശൃംഖലയുടെ പ്രവര്ത്തനത്തിനായി അവശ്യവസ്തുക്കള്‍ രാജ്യമെമ്പാടും എത്തിച്ചുകൊടുത്തത്. ഇതില്‍ തന്നെ ഒരു ലക്ഷത്തിലധികം വാഗണുകളില്‍ അവശ്യവസ്തുക്കള്‍ മാത്രം എത്തിച്ചുകൊണ്ട് ഇന്ത്യന്‍ റെയില്വെ രാജ്യത്തെ വിതരണ ശൃംഖല പ്രവര്ത്തനക്ഷമമാണ് എന്നുറപ്പു വരുത്തി.
വിവിധ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണിലായ ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെയുടെ ഉദ്യോഗസ്ഥര്‍ വിവിധ ഗുഡ്സ് ഷെഡ്ഡുകളിലും, സ്റ്റേഷനുകളിലും, കണ്ട്രോള് ഓഫീസുകളിലും 24 മണിക്കൂറും പ്രവര്ത്തി ചെയ്താണ് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പു വരുത്തുന്നത്.
2020 മാര്ച്ച് 23 -ന് മൊത്തം 26577 വാഗണുകളാണ് നിറയെ അവശ്യ വസ്തുക്കളായ ഭക്ഷ്യധാന്യങ്ങള്‍, ഉപ്പ്, ഭക്ഷ്യഎണ്ണ, പഞ്ചസാര, പാല്‍ , പഴങ്ങളും പച്ചക്കറികളും, ഉള്ളി,കല്ക്കരി, പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവയുമായി രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലെയ്ക്കു പുറപ്പെട്ടത്. ഇതില്‍ 1168 വാഗണുകളില്‍ ഭക്ഷ്യധാന്യങ്ങളും, 42 വാഗണുകളില്‍ പഴങ്ങളും പച്ചക്കറികളും, 42 വാഗണുകളില്‍ ഉള്ളിയും, 42 വാഗണുകളില്‍ പഞ്ചസാരയും, 168 വാഗണുകളില്‍ ഉപ്പും, 20 വാഗണുകളില്‍ പാലും, 22473 വാഗണ്‍ നിറയെ കല്ക്കരിയും, 2322 വാഗണുകളില്‍ പെട്രോളിയം ഉത്പ്പന്നങ്ങളും ആയിരുന്നു.
2020 മാര്ച്ച് 24 ന് മൊത്തം 27742 വാഗണുകളാണ് അവശ്യ വസ്തുക്കള്‍ നിറച്ച് യാത്ര തിരിച്ചത്. ഇതില്‍ 1444 വാഗണുകളില്‍ ഭക്ഷ്യ ധാന്യങ്ങളും, 84 വാഗണുകളില്‍ പഴങ്ങളും പച്ചക്കറികളും, 168 വാഗണുകളില്‍ ഉപ്പും, 15 വാഗണുകളില്‍ പാലും, 50 ടാങ്കറുകളില്‍
ഭക്ഷ്യ എണ്ണയും, 24207 വാഗണുകളില്‍ കല്ക്കരിയും,1774 വാഗണുകളില്‍ പെട്രോളിയം ഉത്പ്പന്നങ്ങളും ആയിരുന്നു.
2020 മാര്ച്ച് 25 ന് മൊത്തം 23097 വാഗണുകളാണ് അവശ്യ വസ്തുക്കളുമായി പുറപ്പെട്ടത്. ഇതില്‍ 876 വാഗണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍, 42 വാഗണുകളില്‍ പഞ്ചസാര, 42 വാഗണുകളില്‍ ഉപ്പ്, 15 വാഗണുകളില്‍ പാല്‍, 20418 വാഗണുകളില്‍ കല്ക്കരി, 1704 വാഗണുകളില്‍ പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവ ആയിരുന്നു.
2020 മാര്ച്ച് 26 ന് 24009 വാഗണുകള്‍ നിറയെ അവശ്യ വസ്തുക്കള്‍ റെയില്വെ വിതരണം ചെയ്തു. ഇതില്‍ 1417 വാഗണ്‍ ഭക്ഷ്യധാന്യങ്ങള്‍, 42 വാഗണ്‍ പഞ്ചസാര, 42 വാഗണ്‍ ഉപ്പ്്, 20784 വാഗണ്‍ കല്ക്കരി, 1724 വാഗണ്‍ പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിയാണ് ഉണ്ടായിരുന്നത്.
റെയില്വെ സംസ്ഥാന ഗവണ്മെന്റുകളുമായി വളരെ കാര്യക്ഷമമായ
ഏകോപനമാണ് നടക്കുന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നിരവധി പ്രതിബന്ധങ്ങളുണ്ടെങ്കിലു, ഈ ഏകോപനം മൂലം അവശ്യവസ്തുക്കളുടെ വിതരണം വളരെ സുഗമമായും തടസ്സങ്ങളില്ലാതെയും നടക്കുന്നു.
ഇന്ത്യന്‍ റെയില്വെ വഴി അവശ്യ വസ്തുക്കളുടെ നീക്കം തടസം കൂടാതെ നടക്കുന്നു എന്ന് നിരീക്ഷിക്കുന്നതിന് റെയില്വെ മന്ത്രാലയം ഒരു അടിയന്തിര ചരക്കു നീക്ക നിയന്ത്രണ സംവിധാനം ഏര്പ്പെടുത്തിയിട്ടുണ്ട്. വളരെ ഉയര്ന്ന റാങ്കുകളിലുള്ള ഉദ്യോഗസ്ഥർ ഇതിനു മേൽനോട്ടം വഹിക്കുന്നു.
സങ്കീര്ണമായ ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ റെയില്വെ അതിന്റെ നിര്ണായകമായ പങ്ക് മനസിലാക്കുകയും അവശ്യ വസ്തുക്കളുടെ കയറ്റി ഇറക്കലുകള് അതിശീഘ്രം നടത്തുന്നതിനായി അതിന്റെ എല്ലാ ഗുണഭോക്താക്കളുടെയും പൂര്ണമായ പിന്തുണ അഭ്യര്ത്ഥിക്കുകയും ചെയ്യുന്നു.
****
(रिलीज़ आईडी: 1608669)
आगंतुक पटल : 223