പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാളെ നടക്കുന്ന ജി20 വിര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

Posted On: 25 MAR 2020 9:31PM by PIB Thiruvananthpuram

 

കൊറോണ വൈറസിനെ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നാളെ നടക്കുന്ന ജി20 വിര്‍ച്വല്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കും. 
'കോവിഡ് 19 മഹാവ്യാധിയെ നേരിടുന്നതില്‍ ജി20 കൂട്ടായ്മയ്ക്കു വലിയ പങ്കാണു വഹിക്കാനുള്ളത്. നാളെ സൗദി ജി20 പ്രസിഡന്‍സി ഏകോപിപ്പിച്ചു നടത്തുന്ന ജി20 വിര്‍ച്വല്‍ ഉച്ചകോടിയില്‍ സൃഷ്ടിപരമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നു പ്രതീക്ഷാപൂര്‍വം ഞാന്‍ കരുതുകയാണ്', പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 
 



(Release ID: 1608238) Visitor Counter : 65