പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്ത് വിവിധ ആഘോഷങ്ങളുടെ വേളയിൽ പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു


ആഘോഷങ്ങൾ നമ്മുടെ നിലവിലുള്ള സാഹചര്യങ്ങളെ അതിജീവിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തും: പ്രധാനമന്ത്രി 

प्रविष्टि तिथि: 25 MAR 2020 9:52AM by PIB Thiruvananthpuram

 


രാജ്യത്തൊട്ടാകെയുള്ള വിവിധ ആഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു  

“നമ്മൾ രാജ്യത്തുടനീളം വിവിധ ആഘോഷങ്ങൾ കൊണ്ടാടുകയാണ്, കൂടാതെ  നമ്മുടെ പരമ്പരാഗത കലണ്ടർ അനുസരിച്ച് പുതുവർഷത്തിന്റെ ആരംഭവും. ഉഗാഡി, ഗുഡി  പാട് വ,നവ് രേഹ്, സജിബു ചെയ്റാവ്ബ എന്നീ ആഘോഷങ്ങൾക്ക് ആശംസകൾ. ഈ ശുഭകരമായ അവസരങ്ങൾ നമ്മുടെ ജീവിതത്തിൽ നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും കൈവരിക്കട്ടെ."

നമ്മുടെ രാജ്യം കോവിഡ്-19 ഭീഷണിയെ നേരിടുന്ന സമയത്താണ് ഈ ആഘോഷങ്ങൾ. നമ്മുടെ ആഘോഷങ്ങൾ സാധാരണപോലെ ആയിരിക്കില്ല, പക്ഷേ അവ സാഹചര്യങ്ങളെ മറികടക്കാനുള്ള നമ്മുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തിപ്പെടുത്തും. കോവിഡിനെതിരെ പോരാടുന്നതിന് ഒരുമിച്ചു പ്രവർത്തിക്കുന്നത് നമുക്ക് തുടരാം"  പ്രധാനമന്ത്രി ട്വീറ്റിലൂടെ പറഞ്ഞു. 
****


(रिलीज़ आईडी: 1608059) आगंतुक पटल : 121
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , Marathi , हिन्दी , Punjabi , Gujarati , Odia , Tamil , Telugu , Kannada