പ്രധാനമന്ത്രിയുടെ ഓഫീസ്
21 ദിവസം രാജ്യം മുഴുവന്‍ അടച്ചിടാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം
കോവിഡ്-19 സംബന്ധിച്ച് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു
Posted On:
24 MAR 2020 11:01PM by PIB Thiruvananthpuram
കൊവിഡ് 19 പടരുന്നത് തടയാന്‍ ഇന്ന് അര്‍ധരാത്രി മുതല്‍ 21 ദിവസം രാജ്യം പൂര്‍ണമായും അടച്ചിടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
മികച്ച വൈദ്യശാസ്ത്ര സൗകര്യങ്ങളുള്ള രാജ്യങ്ങള്‍ക്കു പോലും വൈറസ് തടയാന്‍ കഴിയുന്നില്ലെന്നും സാമൂഹിക അകലം പാലിക്കുക മാത്രമാണ് വൈറസ് വ്യാപനം നിയന്ത്രിക്കാനുള്ള വഴിയെന്നും ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
''ഈ പകര്‍ച്ചവ്യാധിക്കു മുന്നില്‍ ഏറ്റവും വികസിത രാജ്യങ്ങള്‍ പോലും പൂര്‍ണ നിസ്സഹായരായി നില്‍ക്കുന്നതിനു നിങ്ങളും സാക്ഷികളാണ്. ആ രാജ്യങ്ങള്‍ മതിയായ ശ്രമങ്ങള്‍ നടത്താത്തതോ അവര്‍ക്കു വിഭവങ്ങള്‍ ഇല്ലാത്തതോ അല്ല കാരണം. ആ രാജ്യങ്ങളുടെ കഠിന തയ്യാറെടുപ്പുകളും പ്രയത്‌നങ്ങളും ഉായിരുന്നിട്ടും അത്രക്കുവേഗമാണ് കൊറോണ വൈറസ് പടരുന്നത്.
കഴിഞ്ഞ രു മാസത്തോളമായി ഈ രാജ്യങ്ങളെല്ലാം നടത്തുന്ന വിലയിരുത്തലും വിദഗ്ധാഭിപ്രായങ്ങളും ഒടുവില്‍ എത്തിച്ചേരുന്നത്, സാമൂഹിക അകലം പാലിക്കല്‍ മാത്രമാണ് കൊറോണ വൈറസിനെ നിയന്ത്രിക്കാനുള്ള ഏക മാര്‍ഗ്ഗം എന്നാണ്''. അദ്ദേഹം പറഞ്ഞു.
നിസ്സാരമായി ഈ സ്ഥിതിയെ കാണുന്നവരെ പരാമര്‍ശിച്ച പ്രധാനമന്ത്രി, കുറച്ചുപേരുടെ ശ്രദ്ധക്കുറവുകൊ് നിങ്ങളുടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കു കുടുംബത്തിനും സുഹൃത്തുക്കള്‍കക്കും രാജ്യത്തിനാകെയുമാണ് ആപത്ത് വരുന്നത് എന്ന് ഓര്‍മിപ്പിച്ചു. '' അത്തരം അശ്രദ്ധ തുടര്‍ന്നാല്‍ അതിന്റെ പേരില്‍ ഇന്ത്യ എത്ര വലിയ വിലയാണ് കൊടുക്കേി വരികയെന്നത് കണക്കുകൂട്ടുക സാധ്യമല്ല''.
കഴിഞ്ഞ ചില ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ച അടച്ചൂപൂട്ടലിനോട് ആത്മാര്‍ത്ഥമായി സഹകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
ഇന്ന് അര്‍ധരാത്രി മുതല്‍ രാജ്യം മുഴുവന്‍ നടപ്പാക്കുന്ന ലോക് ഡൗണ്‍, 21 ദിവസത്തേക്കു ജനങ്ങള്‍ വീടിനു പുറത്തിറങ്ങുന്നതിനുള്ള സമ്പൂര്‍ണ നിരോധനമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആരോഗ്യമേഖലയിലെ വിദഗ്ധരുടെയും മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍, 21 ദിവസത്തെ ലോക് ഡൗണ്‍ വൈറസ് വ്യാപനത്തിന്റെ കണ്ണി മുറിക്കാന്‍ അത്യാവശ്യമാണ്- അദ്ദേഹം പറഞ്ഞു.
ഇത് ജനതാ കര്‍ഫ്യൂവിനേക്കാള്‍ കുറച്ചുകൂടി കടുത്ത നടപടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെയും മുഴുവന്‍ പൗരന്മാരെയും കൊറോണ പകര്‍ച്ചവ്യാധിയില്‍ നിന്നു സംരക്ഷിക്കാന്‍ ഈ തീരുമാനം നിര്‍ണായകമാണ്.
രാജ്യം ഉറപ്പായും ഈ ലോക് ഡൗണിന്റെ പേരില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേി വരുമെന്ന് കൊറോണയുടെ സാമ്പത്തിക പ്രത്യാഘാതത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. '' എന്തുതന്നെയായാലും ഓരോ ഇന്ത്യക്കാരുടെയും ജീവന്‍ രക്ഷിക്കുക എന്നതിനാണ് നമ്മുടെ പ്രധാന മുന്‍ഗണന. അതുകൊ്, ഇന്നിപ്പോള്‍ രാജ്യത്ത് എവിടെയാണോ നിങ്ങള്‍ അവിടെ തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.''
രാജ്യത്തെ സ്ഥിതി അടുത്ത മൂന്നാഴ്ചകൊ് നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കില്‍ രാജ്യം 21 വര്‍ഷം മുമ്പത്തെ സാഹചര്യത്തിലേക്കു തിരിച്ചു പോവുകയും നിരവധി കുടുംബങ്ങള്‍ തകരുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. അതുകൊ് അടുത്ത 21 ദിവസം ഒരു കാര്യം മാത്രം ചെയ്യുക- വീട്ടില്‍ കഴിയുക.
കൊറോണയെ നിയന്ത്രിക്കാന്‍ കഴിഞ്ഞ മറ്റു ചില രാജ്യങ്ങളുടെ അനുഭവങ്ങള്‍ പ്രത്യാശയുടെ കിരണങ്ങള്‍ നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
ലോക് ഡൗണ്‍ നടപ്പാക്കുകയും ജനങ്ങള്‍ അത് അനുസരിക്കുകയും ചെയ്ത രാജ്യങ്ങള്‍ രോഗം തടയാന്‍ പ്രാപ്തരായതായി അദ്ദേഹം പറഞ്ഞു.
''ദുരന്തത്തിന്റെ പ്രത്യാഘാതം ലഘൂകരിക്കാന്‍ നാം എത്രത്തോളം പ്രാപ്തരാണ് എന്ന് നിര്‍ണയിക്കുക ഈ ഘട്ടത്തില്‍ ഇന്ത്യ ചെയ്യുന്ന കാര്യങ്ങളാണ്. നമ്മുടെ ഇച്ഛാശക്തി സുസ്ഥിരമായി ശക്തിപ്പെടുത്തേ സമയമാണിത്. ഓരോ ചുവടും ജാഗ്രതയോടെ വയ്‌ക്കേ സമയം; ക്ഷമയുടെയും അച്ചടക്കത്തിന്റെയും സമയം. ലോക് ഡൗണ്‍ നിലനില്‍ക്കുന്നതുവരെ നാം നമ്മുടെ ഇച്ഛാശക്തി നിലനിര്‍ത്തണം, നാം നമ്മുടെ വാഗ്ദാനവും നിലനിര്‍ത്തുകതന്നെ വേണം.''
ജനങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഉാകുന്നില്ല എന്ന് ഉറപ്പു വരുത്താന്‍ കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ രാജ്യമെമ്പാടും അതിവേഗ നടപടികളിലാണ്. അവശ്യസാധനങ്ങളുടെ വിതരണം തടസ്സമില്ലാതെ നടക്കുമെന്ന് ഉറപ്പു വരുത്തിയിട്ടു്. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കൊപ്പം വ്യക്തികളും സ്ഥാപനങ്ങളും ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ക്കുായ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാന്‍ കിണഞ്ഞു ശ്രമിച്ചുകൊിരിക്കുകയാണ്- പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് രോഗികളെ ചികില്‍സിക്കുന്നതിനും രാജ്യത്തെ വൈദ്യശാസ്ത്ര അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും 15000 കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചതായി ശ്രീ മോദി പ്രഖ്യാപിച്ചു.
ഏതുതരത്തിലുള്ള ഊഹാപോഹങ്ങളെയും അന്ധവിശ്വാസങ്ങളെയും കുറിച്ച് ജാഗരൂകരായിരിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ രോഗബാധയുടെ എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളില്‍ കാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമല്ലാത്ത ഒരു തരത്തിലുള്ള മരുന്നും കഴിക്കരുത്. മരുന്നിന്റെ കാര്യത്തില്‍ പരീക്ഷണത്തിനു മുതിര്‍ന്നാല്‍ അതു നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കും.
ഈ നിര്‍ണായക സന്ദര്‍ഭത്തില്‍ മുഴുവന്‍ ഇന്ത്യക്കാരും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.
പ്രതിസന്ധി ഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കുന്നതിനും ജനതാ കര്‍ഫ്യൂവിന്റെ വിജയം ഉറപ്പാക്കുന്നതിന് പൂര്‍ണ ഉത്തരവാദിത്തത്തോടെയും അതിവേഗപ്രതികരണ മനോഭാവത്തോടെയും സംഭാവന ചെയ്തതിനും മുഴുവന്‍ ഇന്ത്യക്കാരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. '' രാഷ്ട്രം പ്രതിസന്ധിയിലാകുമ്പോള്‍, മാനവികത പ്രതിസന്ധിയിലാകുമ്പോള്‍, എങ്ങനെയാണ് ഓരോ ഇന്ത്യക്കാരും അതു നേരിടാന്‍ ഐക്യത്തോടെ മുന്നോട്ടു വരുന്നത് എന്ന് ഒരു ദിവസത്തെ ജനതാ കര്‍ഫ്യൂ തെളിയിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
21 ദിവസത്തെ ലോക് ഡൗണ്‍ നീ കാലയളവാണെങ്കിലും നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും സുരക്ഷക്ക് അത് തുല്യനിലയില്‍ അനിവാര്യമാണ് എന്ന് ചൂിക്കാട്ടിയാണ് പ്രധാനമന്ത്രി ഉപസംഹരിച്ചത്. ഈ പ്രയാസമേറിയ സാഹചര്യത്തോട് എല്ലാ ഇന്ത്യക്കാരും വിജയകരമായി പൊരുതുക മാത്രമല്ല ജയം നേടുകയും ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
****
(Release ID: 1608058)
Visitor Counter : 375
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu