പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രിയും അഫ്ഗാന്‍ പ്രസിഡന്റും ആശംസകള്‍ പങ്കുവച്ചു

Posted On: 24 MAR 2020 1:56PM by PIB Thiruvananthpuram

ഇന്ന് രാവിലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷറഫ് ഗനിയുമായി ടെലിഫോണില്‍ സംസാരിച്ചു. ഇരുനേതാക്കളും നവറോസ് ആശംസകള്‍ പങ്കുവയ്ക്കുകയും ഈ ഉത്സവം രണ്ടു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്ത പൈതൃകത്തിന്റെയും സാംസ്‌ക്കാരിക ബന്ധത്തിന്റെയും പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.   


തങ്ങളുടെ മേഖലയില്‍ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യത്തെക്കുറിച്ച് പ്രത്യേകിച്ച് കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തിലുള്ളതിനെക്കുറിച്ച് ഇരു നേതാക്കളും ചര്‍ച്ചചെയ്യുകയും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവരുടെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിക്കുകയും ചെയ്തു.  



(Release ID: 1607960) Visitor Counter : 115