പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ്-19നെതിരായ പോരാട്ടത്തെ കുറിച്ചു പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു
Posted On:
19 MAR 2020 8:41PM by PIB Thiruvananthpuram
മാര്‍ച്ച് 22ന് രാവിലെ 7 മുതല്‍ രാത്രി 9 വരെ ' ജനതാ കര്‍ഫ്യു' ആചരിക്കണം: പ്രധാനമന്ത്രി; രാജ്യത്തിന് നിസ്വാര്‍ത്ഥസേവനം നടത്തുന്നവര്‍ക്കു മാര്‍ച്ച് 22ന് വൈകിട്ട് അഞ്ചിന് പൗരന്മാര്‍ നനന്ദിപറയണം: പ്രധാനമന്ത്രി; മഹാമാരി ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിന് കോവിഡ്-19 സാമ്പത്തിക പ്രതികരണ ദൗത്യസേന' രൂപീകരിക്കും: പി.എം.; 'പരിഭ്രാന്തരായി വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കണമെന്നു പൗരന്മാരോട് ഉപദേശിച്ച പ്രധാനമന്ത്രി അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പും നല്‍കി.
കോവിഡ്-19ന്റെ വെല്ലുവിളിക്കെതിരെ പോരാടുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. 'നവരാത്രാ' വേളയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ ഒന്‍പത് അഭ്യര്‍ത്ഥനകള്‍ വച്ചു.
ലോകത്താകെ സംഹാരമാടി തകര്‍ത്തെറിയുന്ന ഈ ആഗോള മഹാമാരിക്കെതിരെ പോരാടുന്നതിന് എല്ലാ ഇന്ത്യാക്കാരുടെയൂം ക്ഷമയും നിശ്ചയദാര്‍ഢ്യവും അത്യന്താപേക്ഷിതമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വൈറസിന്റെ അതിവേഗമുള്ള വ്യാപനം നിയന്ത്രിക്കുന്നത് ഉറപ്പാക്കുന്നതിനു ചില നടപടികള്‍ പിന്തുടരാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ഥിച്ചു. ഈ മഹാമാരിയെ ലളിതമായി എടുക്കാതിരിക്കുകയും കോവിഡ്-19നെ പ്രതിരോധിക്കുന്നതിന് സ്വയം എടുക്കേണ്ടുന്ന നടപടികളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണ്ടതു പ്രധാനമാണെതിന്നന് അദ്ദേഹം ഊല്‍ നല്‍കി.
''നമ്മള്‍ എപ്പോഴാണോ ആരോഗ്യവാന്മാരായിരിക്കുന്നത്, അപ്പോള്‍ ലോകവും ആരോഗ്യമുള്ളതായിരിക്കും'' എന്ന മന്ത്രം പിന്തുടരാന്‍ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യര്‍ഥിച്ചു. 'സാമൂഹിക അകലം പാലിക്കല്‍' പോലുള്ള സ്വയം നടപ്പാക്കുന്ന മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തിന് അദ്ദേഹം ഊന്നല്‍ നല്‍കി. എല്ലാ പൗരന്മാരും ക്ഷമയോടെ പെരുമാറ്റച്ചട്ടങ്ങള്‍ അനുസരിക്കണം. സ്വയം ഐസലോറ്റ് ചെയ്യേണ്ടതിന്റേയും വീടുകളില്‍ നിന്നു ജോലിചെയ്യുമ്പോള്‍ അത്യാവശ്യമാമെങ്കില്‍ മാത്രം വീടുകളില്‍നിന്നു പുറത്തുവരുന്നതിന്റെയും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കേണ്ടതിന്റെയും സാഹചര്യത്തെയും കുറിച്ച് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. വരുന്ന കുറച്ച് ആഴ്ചകളില്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ അവരുടെ വീടുകളുടെ പുറത്തുവരരുതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ആശുപത്രികളിലെ തിരക്കുകള്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, എല്ലാവരും ഈ സമയത്ത് അവരുടെ പ്രതിദിന പരിശോധനകള്‍ ഒഴിവാക്കണമെന്നും പ്രായോഗികമാണെങ്കില്‍ നിശ്ചയിച്ച ശസ്ത്രക്രിയകളുടെ തീയതികള്‍ നീട്ടിവെക്കണമെും അദ്ദേഹം അഭ്യര്‍ഥിച്ചു.
'ജനതാ കര്‍ഫ്യു'
2020 മാര്‍ച്ച് 22ന് രാവിലെ 7 മണി മുതല്‍ രാത്രി 9 വരെ 'ജനതാ കര്‍ഫ്യു' എന്ന ആശയം നടപ്പാക്കണമെന്നു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. അടിയന്തര സര്‍വീസുകളുമായി ബന്ധപ്പെട്ടവരല്ലാതെ ആരും ആ സമയത്ത് വീട്ടില്‍നിന്നു പുറത്തിറങ്ങരുത്. അത്തരമൊരു പൊതുജനപ്രസ്ഥാനത്തിന്റെ വിജയവും അതില്‍ നിന്നു ലഭിക്കുന്ന പരിചയവും മുന്നോട്ടുള്ള വെല്ലുവിളികള്‍ നേരിടാന്‍ നമ്മെ തയാറാക്കും. മാര്‍ച്ച് 22ലെ നമ്മുടെ പരിശ്രമം രാജ്യതാല്‍പര്യപ്രകാരമുള്ള കടമ നിര്‍വഹിക്കുന്നതിനുള്ള നമ്മുടെ ആത്മനിയന്ത്രണത്തിന്റെയൂം നിശ്ചയദാര്‍ഢ്യത്തിന്റേയും ചിഹ്‌നമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന ഗവണ്‍മെന്റുകള്‍ നേതൃത്വം നല്‍കണമെന്നു നിര്‍ദേശിച്ച പ്രധാനമന്ത്രി എന്‍.സി.സി, എന്‍.എസ്.എസ് എന്നിവയുള്‍പ്പെടുന്ന യുവജനസംഘടനകളും പൗരസമൂഹവും ജനങ്ങള്‍ക്കിടയില്‍ 'ജനതാ കര്‍ഫ്യ'വിനെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. സ്വയം നടപ്പാക്കുന്ന ഈ കര്‍ഫ്യൂവിനെക്കുറിച്ച് എല്ലാവരും കുറഞ്ഞത് മറ്റു പത്തു പേരെയെങ്കിലും ഫോണിലൂടെ അറിയിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
നിസ്വാര്‍ഥ സേവനദാതാക്കള്‍ക്ക് നന്ദി പ്രകാശിപ്പിക്കല്‍
കോവിഡ്-19നെപ്പോലുള്ള ഒരു മഹാമാരിക്കെതിരായ പോരാട്ടത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന മെഡിക്കല്‍ ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ബസ്/ട്രെയിന്‍/ ഓട്ടോ ഓപ്പറേറ്റര്‍മാര്‍, വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നവര്‍ എന്നിവരെപ്പോലെ നിരവധി ധീരരായ പ്രവര്‍ത്തകരുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഈ ബുദ്ധിമുട്ടേറിയ സമയത്ത് രാജ്യത്തിന് വലിയ സേവനം നല്‍കുന്നവരുടെ പരിശ്രമങ്ങളെ അംഗീകരിച്ച് ആദരിക്കുന്നതിനായി മാര്‍ച്ച് 22ന് വൈകിട്ട് 5ന് എല്ലാ പൗരന്മാരും തങ്ങളുടെ വീടുകളിലെ ബാല്‍ക്കണിയിലോ, വാതില്‍ക്കലോ നിന്നുകൊണ്ട് അഞ്ചു മിനുട്ട് നേരം കൈയടിച്ചോ അല്ലെങ്കില്‍ മണിമുഴക്കിയോ അവരോടുള്ള അഭിനന്ദനം പ്രകടിപ്പിക്കണമെന്നു പ്രധാനമന്ത്രി നിര്‍ദേശിച്ചു.
വൈകിട്ട് അഞ്ചുമണിക്ക് സൈറണ്‍ മുഴക്കി സമയത്തെക്കുറിച്ച് സൂചന നല്‍കുന്നതിനായി രാജ്യത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഗവമെന്റുകളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
സാമ്പത്തിക വെല്ലുവിളികള്‍ നേരിടല്‍
ഈ മഹാമാരി ഉണ്ടാക്കുന്ന സാമ്പത്തിക വെല്ലുവിളികളെ കൈകാര്യംചെയ്യുന്നതിനായി കേന്ദ്ര ധനകാര്യമന്ത്രിക്ക് കീഴില്‍ 'കോവിഡ്-19 സാമ്പത്തിക പ്രതികരണ ദൗത്യ സേന' (കോവിഡ്-19 ഇക്കണോമിക് റെസ്‌പോണ്‍സ് ടാസ്‌ക് ഫോഴ്‌സ്) യുടെ രൂപീകരണം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബന്ധപ്പെട്ടവരുമായി ദൗത്യസേന കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രതികരണം എടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതിന് വേണ്ട തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്യും. ഈ വെല്ലുവിളികളെ നേരിടുന്നതിന് എടുക്കു തീരുമാനങ്ങള്‍ നടപ്പാക്കുന്നതും ഈ ദൗത്യസേന ഉറപ്പാക്കും.
ജോലി സ്ഥലത്ത് വരാന്‍ കഴിയാതിരുന്നാല്‍ അവരുടെ ശമ്പളങ്ങള്‍ വെട്ടിക്കുറയ്ക്കാതെ തങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സേവനങ്ങള്‍ ചെയ്തുതരുന്ന താഴ്ന്ന വരുമാനമുള്ള വിഭാഗങ്ങളെക്കുടി ശ്രദ്ധിക്കണമെ് പ്രധാനമന്ത്രി വ്യാപാരസമൂഹത്തോടും വലിയ വരുമാനമുള്ള വിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചു. ഇത്തരം സമയങ്ങളില്‍ മനുഷത്വത്തിന്റെ പ്രാധാന്യത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി.
ആഹാരം, പാല്‍, മരുന്നുകള്‍ തുടങ്ങിയവ പോലുള്ള അവശ്യവസ്തുക്കള്‍ക്ക് ഒരു തരത്തിലുള്ള കുറവും ഉണ്ടാകില്ലെന്ന ഉറപ്പും അദ്ദേഹം സഹപൗരന്‍മാര്‍ക്ക് നല്‍കി. പരിഭ്രാന്തരായി വാങ്ങിക്കൂട്ടലിന് ഒരുങ്ങരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
കോവിഡ്-19ന്റെ പ്രതിസന്ധിയില്‍നിന്നു കരകയറുന്നതിന് എല്ലാവരോടും ഒന്നിച്ച് പ്രവര്‍ത്തിക്കാനും സമ്പൂര്‍ണമായ സംഭാവനകള്‍ നല്‍കുന്നതിനും പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു. തെറ്റായ വിവരങ്ങളുടെ ഇരകളാകരുതെന്നും അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ഒരു ആഗോള മഹാമാരിയുടെ സമയത്ത്, ' മനുഷ്യത്വം ജയിക്കുന്നു ഇന്ത്യ ജയിക്കുന്നു'എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
(Release ID: 1607270)
Visitor Counter : 278
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada