ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19നെക്കുറിച്ചുള്ള സമകാലിക വിവരങ്ങള്‍: നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗരേഖകളും

Posted On: 17 MAR 2020 8:05PM by PIB Thiruvananthpuram

 

ബന്ധപ്പെട്ട മന്ത്രാലയങ്ങളിലേയും/വകുപ്പുകളിലേയും ഉദ്യോഗസ്ഥന്മാരുമായി കാബിനറ്റ് സെക്രട്ടറി ഇന്ന് ന്യൂഡല്‍ഹിയില്‍ ഒരു അവലോകനം നടത്തി. യോഗത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിശദമാക്കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള സാമൂഹിക അകലം  പാലിക്കല്‍ നടപടികള്‍ നടപ്പാക്കണമെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി. രോഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതില്‍ സാമൂഹിക അകലം പാലിക്കലിന് വലിയ പ്രഭാവം ഉണ്ടാക്കാനാകും. വിവിധ സംസ്ഥാനങ്ങള്‍ ക്വാറന്റൈന്‍ സൗകര്യം, ആശുപത്രി പരിപാലനം, ബോധവല്‍ക്കര പ്രചാരണങ്ങള്‍ എന്നിവയില്‍ നടത്തുന്ന ഒരുക്കങ്ങളും അദ്ദേഹം അവലോകനം ചെയ്തു.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കാര്യക്ഷമമവും തടസമില്ലാത്തതുമായ ഏകോപനം ഉറപ്പാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളില്‍   നിന്നും ജോയിന്റ് സെക്രട്ടറിമാരുടെ തലത്തിലും അതിന് മുകളിലുമുള്ള 30  ഉദ്യോഗസ്ഥരെ ഏകോപനം, സംസ്ഥാനങ്ങള്‍ക്ക് വേണ്ട സഹായം എന്നിവയ്ക്കായി നോഡല്‍ ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. അവരെ ഓരോ സംസ്ഥാനങ്ങളിലേക്ക് നിയോഗിക്കുകയും ഏകോപനം, തയ്യാറെടുക്കല്‍,  പ്രതികരണ നടപടികള്‍ എന്നിവയ്ക്കായി അവര്‍ സംസ്ഥാന അധികാരികളുമായി വളരെ അടുത്ത ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യും. ഈ ഓഫീസര്‍മാരുടെയെല്ലാം ക്രമീകരണ യോഗം നാളെ നടത്തും.
ഇന്ത്യാ ഗവണ്‍മെന്റിന്റെ എല്ലാ മന്ത്രാലയങ്ങളിലേയും/വകുപ്പുകളിലേയും സെക്രട്ടറിമാര്‍ക്ക് തങ്ങള്‍ക്കും തങ്ങള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും ബാധകമായി പുറപ്പെടുവിച്ചിട്ടുള്ള വിവിധ മാര്‍ഗ്ഗരേഖകളും/നിര്‍ദ്ദേശങ്ങളും നടപ്പാക്കാന്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെകട്ടറിയും കത്തെഴുതിയിട്ടുണ്ട്.

2020 മാര്‍ച്ച് 11നും 2020 മാര്‍ച്ച് 16നും പുറത്തിറക്കിയ യാത്രാ ഉപദേശങ്ങള്‍ക്ക് പുറമെ അധികമായി താഴെപ്പറയുന്നവയും ഇന്ന് പുറത്തിറക്കി:
1) അഫ്ഗാനിസ്ഥാന്‍, ഫിലിപൈന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍  നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് അടിയന്തിരമായി നടപ്പാക്കുന്ന       തരത്തില്‍ വിലക്കേര്‍പ്പെടുത്തി. ഇന്ത്യന്‍ സ്റ്റാന്‍ഡാര്‍ഡ് സമയം (ഐ.എസ്.ടി) 1500 മണിക്ക് ശേഷം ഈ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു വിമാനവും പുറപ്പെടില്ല. ആദ്യം യാത്ര തുടങ്ങുന്ന വിമാനത്താവളത്തില്‍  വിമാനകമ്പനികള്‍ ഇത് നടപ്പാക്കണം.
2. ഒരു താല്‍ക്കാലിക നടപടി മാത്രമായ ഈ നിര്‍ദ്ദേശം മാര്‍ച്ച് 31 വരെ പ്രാബല്യത്തിലുണ്ടാകുകയും അതിന് ശേഷം വേണ്ട പുനരവലോകനം നടത്തുകയും ചെയ്യും.
അതിന് പുറമെ ഈ മൂന്ന് മാര്‍ഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. (ഇവ www.mohfw.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും)
-കോവിഡ്-19 ബാധിച്ചിട്ടുള്ളവരെ നേരത്തെ കണ്ടെത്തുന്നതിനും, രോഗബാധ പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെയും ക്ലിനിക്കല്‍ മാനേജ്‌മെന്റ് മാര്‍ഗ്ഗരേഖകള്‍ പരിഷ്‌ക്കരിക്കുകയും സമകാലികമാക്കുകയും ചെയ്തിട്ടുണ്ട്.
- പ്രാമാണികമായ മുന്‍കരുതല്‍, രോഗ പ്രതിരോധം നിയന്ത്രണ നടപടികള്‍, ശരീരത്തിന്റെ കൈകാര്യവും പരിസര അണുനശീകരണം എന്നിവയ്ക്കായി ശവശരീരങ്ങള്‍ പരിപാലിക്കുന്നതിന് വേണ്ട മാര്‍ഗ്ഗരേഖകളും പുറപ്പെടുവിച്ചിട്ടുണ്ട്.
-കോവിഡ്-19 പരിശോധന തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന സ്വകാര്യമേഖലയിലെ ലാബോറട്ടറികള്‍ക്കും മാര്‍ഗ്ഗരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
-ഐ.സി.എം.ആറിന്റെ പരിശോധനാ മാനദണ്ഡമനുസരിച്ച് യോഗ്യതയുള്ള ഒരു ഫിസീഷ്യന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ലബോറട്ടറി പരിശോധന നടത്താന്‍ പാടുള്ളു. മാനദണ്ഡങ്ങള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നതിനാല്‍, ഏറ്റവും പുതിയ പരിഷ്‌ക്കരിച്ച പതിപ്പാണ് പിന്തുടരേണ്ടത്.
-ബന്ധപ്പെട്ട സ്വകാര്യ ആശുപത്രികള്‍ എസ്.ഒ.പി പ്രകാരമുള്ള പ്രൈമറുകള്‍, പ്രോബുകള്‍, റീഏജന്റുസകള്‍ എന്നിവ സംഭരിച്ചയുടന്‍ തന്നെ ലബോറട്ടറി പരിശോധനകള്‍ക്കും പരിശോധനയില്‍ ഗുണപരമായ നിയന്ത്രങ്ങള്‍ ലഭ്യമാക്കുന്നതിനുമായി ഐ.സി.എം.ആര്‍ എസ്.ഒ.പികള്‍ പങ്കുവയ്ക്കും. പരിശോധനയ്ക്ക് വേണ്ട വാണിജ്യകിറ്റുകള്‍ സ്വീകരിക്കുന്നത് ഐ.സി.എം.ആര്‍-പൂനെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ നടത്തുന്ന ഉപയോഗക്ഷമത ഉറപ്പുവരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും.
-സംശയിക്കപ്പെടുന്ന രോഗിയില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുമ്പോള്‍ ഉചിതമായ ബയോസേഫ്റ്റി, ബയോസെക്യൂരിറ്റി മുന്‍കരുതലുകള്‍  ഉറപ്പാക്കണം. പകരം, രോഗനിര്‍ദ്ദിഷ്ട ശേഖരകേന്ദ്രം സൃഷ്ടിക്കുകയുമാകാം.
-എല്ലാ സ്വകാര്യ പരിശോധനാ ലബോറട്ടറികളും ബന്ധപ്പെട്ടവരെ കണ്ടെത്തുന്നതിനും ഗവേഷണത്തിനുമായി ഐ.ഡി.എസ്.പി (ഇന്ത്യാ ഗവണ്‍മെന്റിന്റെ സംയോജിത രോഗ നിരീക്ഷണ പരിപാടി)യുടെ സംസ്ഥാന ഉദ്യോഗസ്ഥരോടും ഐ.സി.എം.ആറിന്റെ ആസ്ഥാനത്തും പെട്ടെന്ന്/യഥാസമയ റിപ്പോര്‍ട്ടിംഗ് ഉറപ്പാക്കണം.
- കോവിഡ്-19 പരിശോധന സൗജന്യമായി വാഗ്ദാനം ചെയ്യണമെന്ന് ഐ.സി.എം.ആര്‍ എല്ലാ സ്വകാര്യ ലബോറട്ടറികളോടും ശക്തമായി അഭ്യര്‍ത്ഥിക്കുന്നുണ്ട്.
കോവിഡ്-19ന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിംഗ് എല്ലാ മന്ത്രാലയങ്ങളും/വകുപ്പുകളും എടുക്കേണ്ട പ്രതിരോധ നടപടികള്‍ ചൂണ്ടിക്കാട്ടി ഒരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങളും/വകുപ്പുകളും താഴേപ്പറയുന്ന നടപടികള്‍ സ്വീകരിക്കണമെന്ന് ഉപദേശിച്ചിട്ടുണ്ട്:
- പ്രായോഗികമായി, എല്ലാ ഗവണ്‍മെന്റ് കെട്ടിടങ്ങളുടെയും പ്രവേശനസ്ഥലത്ത് തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കണം. ഗവണ്‍മെന്റ് കെട്ടിടങ്ങളുടെ പ്രവേശന സ്ഥലത്ത് ഹാന്റ് സാനിറൈസര്‍ വയ്ക്കുന്നത് നിര്‍ബന്ധം. പനിക്ക് സമാനമായ ലക്ഷണമുള്ളവരോട് ശരിയായ ചികിത്സ/ക്വാറന്റൈന്‍ തുടങ്ങിയവ എടുക്കുന്നതിന് ഉപദേശിക്കുന്നു.
-ഒരു പരിധിവരെ സന്ദര്‍ശകരെ ഓഫീസ് സമുച്ചയത്തിനുളളില്‍ പ്രവേശിപ്പിക്കുന്നത് നിരുത്സാഹപ്പെടുത്തണം. സന്ദര്‍ശകരുടെ ദിനംപ്രതിയുള്ള പ്രശ്‌നങ്ങളും/താല്‍ക്കാലിക പാസുകളും അടിയന്തിരമായി റദ്ദാക്കണം.  ഉദ്യോഗസ്ഥരുടെ ശരിയായ അനുവാദമുള്ളവരും ഉദ്യോഗസ്ഥര്‍ കാണണമെന്ന് ആഗ്രഹിക്കുന്നതുമായ സന്ദര്‍ശകരെ മാത്രം ശരിയായ സ്‌ക്രീനിംഗിന് ശേഷം അനുവദിക്കുക.
- യോഗങ്ങള്‍ കഴിയുന്നത്ര വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സാദ്ധ്യമാക്കുക. വന്‍ തോതില്‍ ജനങ്ങള്‍ പങ്കെടുക്കുന്ന യോഗങ്ങള്‍ അടിയന്തിരമല്ലെങ്കില്‍ പുനക്രമീകരിക്കുകയോ അല്ലെങ്കില്‍ പരിമിതപ്പെടുത്തുകയോ ചെയ്യുക.
-ഔദ്യോഗികമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക.
-കഴിയുന്നത്ര അടിയന്തിര ആശയവിനിമയങ്ങള്‍ ഔദ്യോഗിക ഇ-മെയിലുകള്‍ വഴി നടത്തുകയും ഫയലുകളും രേഖകളും മറ്റ് ഓഫീസുകളിലേക്ക് അയക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.
-പ്രായോഗികമാകുന്നിടത്തോളം തപാലുകള്‍ പ്രവേശന കേന്ദ്രത്തില്‍ തന്നെ വിതരണം ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കുക.
-ഗവണ്‍മെന്റ് കെട്ടിടത്തിലുള്ള എല്ലാ ജിമ്മുകളും/വിനോദകേന്ദ്രങ്ങളും/ ക്രഷുകളും അടയ്ക്കുക.
-പ്രവര്‍ത്തനസ്ഥലങ്ങളുടെ, പ്രത്യേകിച്ച് നിരന്തരം സ്പര്‍ശിക്കുന്ന പ്രതലങ്ങളുടെ ശരിയായ വൃത്തിയാക്കലും നിരന്തരശുചിത്വവും ഉറപ്പാക്കുക. ഹാന്‍ഡ് സാനിറൈസര്‍, സോപ്പ്, ശുചി മുറികളില്‍ വെള്ളം,  എന്നിവയുടെ തുടര്‍ച്ചയായ വിതരണം ഉറപ്പാക്കണം.
-എല്ലാ ഉദ്യോഗസ്ഥരെയൂം അവരുടെ സ്വന്തം ആരോഗ്യം ശരിയായി ശ്രദ്ധിക്കാനും ശ്വാസതടസ ലക്ഷണങ്ങള്‍/പനി എന്നിവ നിരീക്ഷിക്കുകയും അസുഖമെന്തെങ്കിലും തോന്നുകയാണെങ്കില്‍ മേലധികാരിയെ അറിയിച്ചശേഷം പ്രവര്‍ത്തനസ്ഥലം വിട്ടുപോകാനും നിര്‍ദ്ദേശിക്കണം. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റ www.mohfw.gov.in/DraftGuideIinesforhomequarantine.pdf. എന്ന  വെബ്‌സൈറ്റില്‍ ലഭിക്കുന്ന മാര്‍ഗ്ഗരേഖകളുടെ അടിസ്ഥാനത്തില്‍ അവര്‍ വീടുകളില്‍ ക്വാറന്റൈനിലേക്ക് പോകണം.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്വയം ക്വാറന്റൈനിന് വേണ്ടിയുള്ള എന്തെങ്കിലും അപേക്ഷയുണ്ടെങ്കില്‍ അവധി അനുവദിക്കേണ്ട അധികാരികള്‍ ഉടന്‍ തന്നെ അവധി അനുവദിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
-വലിയ അപകട സാദ്ധ്യതയുള്ള ജീവനക്കാര്‍, അതായത് പ്രായമായവര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ പ്രത്യേക മുന്‍കരുതലുകള്‍ എടുക്കണം. അത്തരം ജീവനക്കാരെ പൊതുജനങ്ങളുമായി നേരിട്ട് ബന്ധം ആവശ്യമായിവരുന്ന ഒരു മുന്‍നിര ജോലിക്കും വിധേയമാക്കാതിരിക്കാന്‍ മന്ത്രാലയങ്ങളും/വകുപ്പുകളും ശ്രദ്ധിക്കണം. 
 



(Release ID: 1607084) Visitor Counter : 181