മന്ത്രിസഭ
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത/ക്ഷാമാശ്വാസം വര്‍ദ്ധിപ്പിച്ചു ; വര്‍ദ്ധനയ്ക്ക് ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യം
Posted On:
13 MAR 2020 4:56PM by PIB Thiruvananthpuram
കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്തയും(ഡി.എ) ക്ഷാമാശ്വാസവും (ഡി.ആര്‍) 4% വര്‍ദ്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വര്‍ദ്ധനയ്ക്ക് 2020 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. നിലവിലെ നിരക്കായ 17% ത്തില്‍ നിന്ന് 21% ആയാണ് വര്‍ദ്ധന. ഡി.എ/ഡി.ആര്‍ വര്‍ദ്ധന വിലക്കയറ്റത്തിന് ആശ്വാസം പകരും.
ഡി.എ/ഡി.ആര്‍ വര്‍ദ്ധനയിലൂടെ പൊതു ഖജനാവിന് ആകെ 12,510.04 കോടി രൂപ ബാധ്യത വരും. 2020- 21 സാമ്പത്തിക വര്‍ഷത്തില്‍ (2020 ജനുവരി മുതല്‍ 2021 ഫെബ്രുവരിയുള്ള 14 മാസം) ഇത് 14595.04 കോടി രൂപയാണ്. 48.34 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 65.26 ലക്ഷം പെന്‍ഷന്‍ക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യും.
ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്റെ ശുപാര്‍ശഅനുസരിച്ചുള്ള സ്വീകാര്യമായ ഫോര്‍മുലയുടെ അടിസ്ഥാനത്തിലാണ് വര്‍ദ്ധന.
AM/MRD
(Release ID: 1606402)
Visitor Counter : 231
Read this release in:
Assamese
,
Tamil
,
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia