പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭയില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിനു നന്ദിപറഞ്ഞുകൊണ്ട് പ്രധാന മന്ത്രിയുടെ നന്ദിപ്രമേയ പ്രസംഗം
Posted On:
06 FEB 2020 8:00PM by PIB Thiruvananthpuram
ബഹുമാന്യനായ രാജ്യസഭാഅധ്യക്ഷന്‍, സംയുക്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ആരാധ്യനായ രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ നിന്നു ഗ്രഹിച്ച ബോധനങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ്. ആരാധ്യനായ രാഷ്ട്രപതിയുടെ പ്രസംഗത്തിനു ധാര്‍മിക പിന്തുണ നല്കുന്നതിന് ഞാന്‍ നേരിട്ട് ഈ സഭയില്‍ ഉണ്ടായിരുന്നു.
സഭയിലെ 45 ലധികം ബഹുമാന്യരായ അംഗങ്ങള്‍ രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് അവരുടെ അഭിപ്രായങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഇതു മുതിര്‍ന്നവരുടെയും അനുഭവമുള്ള മഹാന്മാരുടെയും സഭയാണ്. ചര്‍ച്ച സമ്പന്നമാക്കാന്‍ എല്ലാവരുടെയും ഭാഗത്തു നിന്നു ശ്രമം ഉണ്ടായി. ശ്രീ.ഗുലാം നബിജി, ശ്രീ.ആനന്ദ് ശര്‍മാജി, ശ്രീ.ഭൂപേന്ദ്രയാദവ്ജി, ശ്രീ.സുധാംശു ത്രിവേദിജി, ശ്രീ.സുധാകര്‍ ശേഖര്‍ജി, ശ്രീ.രാമചന്ദ്ര പ്രസാദ്ജി, ശ്രീ.രാംഗോപാല്‍ജി, ശ്രീ.സതീഷ് ചന്ദ്ര മിശ്രാജി, ശ്രീ.സഞ്ജയ് റൗട്ജി, ശ്രീ.സ്വപന്‍ ദാസ് ജി, ശ്രീ.പ്രസന്ന ആചാര്യജി, ശ്രീ.നവനീത്ജി തുടങ്ങിയ എല്ലാ ബഹുമാനപ്പെട്ട അംഗങ്ങളും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. ഈ പ്രസംഗങ്ങളില്‍ നിന്നെല്ലാം ഞാന്‍ കുറിപ്പുകള്‍ എടുത്തപ്പോള്‍ വളരെ പുതിയ കാര്യങ്ങള്‍ കാണാന്‍ സാധിച്ചു. നമ്മുടെ കഴിഞ്ഞ സമ്മേളനം വളരെ ക്രിയാത്മകമായിരുന്നു എന്ന കാര്യത്തില്‍ ഈ സഭയ്ക്ക് അഭിമാനിക്കാം. അതിനു കാരണം എല്ലാ ബഹുമാനപ്പെട്ട അംഗങ്ങളുടെയും സഹകരണമാണ്. അതിനാല്‍ ഈ മഹാ സഭയിലെ എല്ലാ ബഹുമാനപ്പെട്ട അംഗങ്ങളെയും അഭിനന്ദിക്കുവാന്‍ ഞാന്‍ ആഹ്വാനം ആഗ്രഹിക്കുന്നു.
ഇത് അനുഭവസമ്പന്നരുടെയും മുതിര്‍ന്ന വിശിഷ്ഠ വ്യക്തികളുടെയും സഭയാണ്. അതിനാല്‍ തന്നെ രാജ്യത്തിന് വലിയ പ്രതീക്ഷ ഉണ്ടാവുക സ്വാഭാവികമാണ്. ഭരണ പക്ഷത്ത് ഇരിക്കുന്നവര്‍ക്കും വലിയ പ്രതീക്ഷകള്‍ ഉണ്ട്. നിങ്ങളുടെ പരിശ്രമഫലമായി രാജ്യത്തിനു വേണ്ടി നിരവധി നല്ല കാര്യങ്ങള്‍ ഉണ്ടാകും, എന്നെ പോലെയുള്ള പുതിയ അംഗങ്ങള്‍ക്ക് വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും എന്നൊക്കെ എനിക്കും വളരെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. പ്രതീക്ഷകള്‍ ഇതെല്ലാമായിരുന്നെങ്കിലും ഞാന്‍ വളരെ നിരാശനാണ്. നിങ്ങള്‍ ആ പഴയ സ്ഥലങ്ങളില്‍ തന്നെ നില്ക്കുന്നു എന്നാണ് കാണാന്‍ സാധിക്കുന്നത്. ചിലപ്പോള്‍ തോന്നുന്നു നിങ്ങള്‍ നിന്നിടത്തു നിന്ന് പിന്നോക്കം പോവുകയാണോ എന്ന്. രാജ്യത്ത് അധൈര്യവും നിരാശയും സൃഷ്ടിക്കുന്നതിനു പകരം അതിനു ശരിയായ ദിശാബോധം നല്കാന്‍ സാധിച്ചിരുന്നെങ്കില്‍ അതു നന്നായിരുന്നേനെ. ഗവണ്‍മെന്റിനു മാര്‍ഗ്ഗദര്‍ശനം ലഭിച്ചാലേ പുതിയ ഉത്സാഹം, പുതിയ ആശയം, പുതിയ ഊര്‍ജ്ജം തുടങ്ങിയ നല്കാന്‍ അതിനു സാധിക്കൂ. അനങ്ങാതിരിക്കുകയാണ് നല്ലത് എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. കാക്കാ ഹത്രാസിയുടെ ഒരു ഹാസ്യ കവിത ഞാന്‍ ഓര്‍ക്കുകയാണ്. അദ്ദേഹം വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു.
പ്രകൃതി ബദല്‍ാദലാത്തെ ക്ഷണ്‍ ക്ഷണ്‍ ദേഖോ
ബാദല്‍ രഹേ അനു കണ്‍ കണ്‍ ദേഖേ
തും നിഷ്‌ക്രിയ സെ പഠേ ഹുയെ ഹോ
ഭാഗ്യവാദ് പര്‍ അഡെ ഹുയെ ഹോ
ഛോഡോ മിത്ര് പുരാനി ടഫലി
ജീവന്‍ മെ പരിവര്‍ത്തന്‍ ലാവൊ
പരമ്പര സെ ഉഞ്ചെ ഉട്ക്കര്‍
കുഛ് തൊ സ്റ്റാന്‍ഡാര്‍ഡ് ബനാവൊ
ആദരണീയനായ അധ്യക്ഷന്‍, ചര്‍ച്ച തുടങ്ങവെ ഗുലാം നബിജി തന്റെ പ്രസംഗത്തില്‍ ക്ഷുഭിതനായി. അനേകം കാര്യങ്ങളില്‍ ഗവണ്‍മെന്റിനെ വിമര്‍ശിക്കാനുള്ള ശ്രമം ഉണ്ടായി. പക്ഷെ അതു തികച്ചും സ്വാഭാവികം മാത്രം.അദ്ദേഹം പറഞ്ഞവയത്രയും അടിസ്ഥാന രഹിതമാണ്. സഭയില്‍ ചര്‍ച്ച ചെയ്യാതെയാണ് ജമ്മു കാഷ്മീര്‍ തീരുമാനം കൈക്കൊണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ടെലിവിഷനില്‍ കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. വ്യാപകമായി നടന്ന ചര്‍ച്ചകള്‍ക്ക് രാജ്യം സാക്ഷിയാണ്. വ്യാപകമായ ചര്‍ച്ചകള്‍ക്കു ശേഷമാണ് സഭ അതു തീരുമാനിച്ചത്. മാന്യ അംഗങ്ങള്‍ വോട്ടു ചെയ്താണ് തീരുമാനം അറിയിച്ചത്.
ആസാദ് സാഹിബ്, അങ്ങയുടെ ഓര്‍മ്മയെ ഒന്നു പുതുക്കാന്‍ എന്നെ അനുവദിച്ചാലും. പഴയ ചൂഷണം ജനം അത്ര പെട്ടെന്നു മറക്കില്ല. ഓര്‍മ്മിക്കുക, തെലുങ്കാനയെ സംബന്ധിച്ച തീരുമാനം എങ്ങിനെയാണ് സഭ കൈക്കൊണ്ടത്.സഭ പൂട്ടിയിരിക്കുകയായിരുന്നു. ടെലിവിഷനുകള്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. ചര്‍ച്ചയ്ക്കുള്ള ഒരു വേദിയും ഇല്ലായിരുന്നു. ആ തീരുമാനം പാസായ അവസ്ഥ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. അതിനാല്‍ അങ്ങ് മുതിര്‍ന്ന നേതാവല്ലേ, ഞങ്ങള്‍ക്ക് ഉപദേശം നല്കിയാലും, പക്ഷെ സത്യത്തെ അംഗീകരിച്ചേ മതിയാവൂ.
പതിറ്റാണ്ടുകള്‍ക്കു ശേഷം ഒരു പുതിയ സംസ്ഥാനം രൂപീകരിക്കാനുള്ള അവസരം അങ്ങേയ്ക്കു ലഭിച്ചു. അവിടെ ഉള്ളവരുടെയെല്ലാം ആഗ്രഹങ്ങളും ഉത്സാഹവും കണക്കിലെടുത്ത് നിങ്ങള്‍ക്ക് അതു ചെയ്യാം. ഇപ്പോള്‍ ആനന്ദ്ജി പറയുകയായിരുന്നു, നിങ്ങള്‍ സംസ്ഥാനങ്ങളോട് ചോദിച്ചോ, മറ്റുള്ളവരോട് അന്വേഷിച്ചോ, കുറഞ്ഞ പക്ഷം അവര്‍ക്ക് ആന്ധ്ര - തെലുങ്കാനയിലെ ജനങ്ങളോട് എങ്കിലും ചോദിക്കാമായിരുന്നു എന്താണ് അവരുടെ ആഗ്രഹം എന്ന്. പക്ഷെ നിങ്ങള്‍ ചെയ്തത് ചരിത്രമാണ്. അപ്പോള്‍, അന്നത്തെ പ്രധാനമന്ത്രി ആരാധ്യനായ മന്‍മോഹന്‍ സിംഗ്ജി ഒരു കാര്യം ലോക് സഭയില്‍ പറഞ്ഞു. അത് നാം ഇന്ന് ഓര്‍ക്കണം എന്ന് എനിക്കു തോന്നുന്നു. അദ്ദേഹം പറഞ്ഞു, തെലുങ്കാനാ പ്രശ്നത്തെ തുടര്‍ന്നു നടക്കുന്ന പ്രതിഷേധം മൂലം ഇന്ത്യയിലെ ജനാധിപത്യം പീഢിപ്പിക്കപ്പെടുകയാണ്. അടല്‍ജിയുടെ ഗവണ്‍മെന്റ് ഉത്തരാഖണ്ഡ് രൂപീകരിച്ചു, ജാര്‍ഖണ്ഡും ഛത്തിസ്ഗഢും സൃഷ്ടിച്ചു, പൂര്‍ണ പദവിയോടെ, പൂര്‍ണ അധികാരത്തോടെ. ഇന്ന് ഈ മൂന്നു സംസ്ഥാനങ്ങളും ഇന്ത്യയുടെ പുരോഗതിയില്‍ അവരുടെതായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്നു.
ജമ്മുകാശ്മീര്‍ ലഡാക്ക് എന്നീ പ്രദേശങ്ങളെ കുറിച്ച് എടുത്ത തീരുമാനം സമ്പൂര്‍ണമായ ചര്‍ച്ചകള്‍ക്കു ശേഷം സ്വീകരിച്ചവയാണ്. ജമ്മു കാഷ്മീരിന്റെ അവസ്ഥയെ കുറിച്ചുള്ള കുറച്ചു വിവരങ്ങള്‍ ഇവിടെ അവതരിപ്പിച്ചു കഴിഞ്ഞു. എന്റെ പക്കലും കുറച്ചു വിവരങ്ങളുണ്ട്. ആ പ്രസ്താവന കൂടി ഈ സഭയില്‍ അവതരിപ്പിക്കണം എന്ന് എനിക്കു തോന്നുന്നു. 2018 ജൂണ്‍ 20 ന് ഗവണ്‍മെന്റ് നിപതിച്ച ശേഷം പ്രസിഡന്റു ഭരണം ഏര്‍പ്പെടുത്തുകയും ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
അതിനു ശേഷമാണ് പാവപ്പെട്ടവരും പീഢിതരുമായ സമൂഹം ആദ്യമായി സംവരണത്തിന്റെ ആനുകൂല്യം അനുഭവിച്ചത് എന്നു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ആദ്യമായി ജമ്മു കാശ്മീരിലെ പഹദി ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം അനുഭവിച്ചു.
ജമ്മുകാശ്മീരില്‍ ആദ്യമായി സ്ത്രീകള്‍ക്ക് ദായക്രമം അനുസരിച്ചുള്ള അവരുടെ സ്വത്ത് തുടര്‍ന്നും അനുഭവിക്കാനുള്ള അവകാശം ലഭിച്ചു. സംസ്ഥാനത്തിനു പുറത്തുനിന്നുമുള്ള ആരെങ്കിലും അവരെ വിവാഹം ചെയ്തു കൊണ്ടുപോയാല്‍ പോലും ഇന്ന് ഇതിനു മാറ്റമില്ല.
സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി അവിടെ ബ്ലോക്ക് ഡവലപ്മെന്റ് കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുപ്പുകള്‍ നടന്നു.
ആദ്യമായി റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ആക്ട് ജമ്മു കാഷ്മീരില്‍ പ്രാബല്യത്തില്‍ വന്നു.
ജമ്മു കാശ്മീരില്‍ ആദ്യമായി സ്റ്റാര്‍ട്ടപ്പ് നയം, വാണിജ്യ കയറ്റുമതി നയം, ചരക്കു നീക്ക നയംഎന്നിവ നടപ്പിലാക്കി.
ആദ്യമായി, ഇത് രാജ്യത്തെ അമ്പരപ്പിച്ചേക്കാം, ആദ്യമായി അഴിമതി വിരുദ്ധ ബ്യൂറോ ജമ്മുകാഷ്മീരില്‍ സ്ഥാപിതമായി
ജമ്മു കാശ്മീര്‍ വിഘടന വാദികള്‍ക്കായി അതിര്‍ത്തിയില്‍ നടന്നു വന്ന പണവിതരണം ആദ്യമായി നിയന്ത്രിച്ചു.
വിഘടനവാദികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന ഏര്‍പ്പാട് ജമ്മുകാശ്മീരില്‍ ആദ്യമായി അവസാനിച്ചു.
ആദ്യമായി ജമ്മു കാശ്മീരില്‍ ഭീകര പ്രവര്‍ത്തകര്‍ക്കെതിരെ ജമ്മുകാശ്മീര്‍ പൊലീസും സുരക്ഷാ സേനയും കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
ആദ്യമായി ജമ്മു കാശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, മറ്റ് കേന്ദ്ര ജീവനക്കാര്‍ക്കു പതിറ്റാണ്ടുകളായി ലഭിച്ചിരുന്ന ബത്തകളുടെ പ്രയോജനം കിട്ടിതുടങ്ങി.
ആദ്യമായി ജമ്മു കാശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലിവ് ട്രാവല്‍ കണ്‍സഷന്‍ എടുക്കാനും കന്യാകുമാരിക്കും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്കും ആന്‍ഡമാന്‍ നിക്കോബാറിലേയ്ക്കും യാത്ര പോകാനും സാധിച്ചു തുടങ്ങി.
ബഹുമാനപ്പെട്ട അധ്യക്ഷന്‍, ഗവര്‍ണറുടെ ഭരണത്തിനു ശേഷം 18 മാസം കൊണ്ട് 4400 സര്‍പഞ്ചസുകളിലും 35000 പഞ്ചസുകളിലും സമാധാന പരമായി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സാധിച്ചു.
ജമ്മു കാശ്മീരില്‍ 18 മാസങ്ങള്‍ കൊണ്ട് 2.5 ലക്ഷം ശുചിമുറികള്‍ നിര്‍മ്മിച്ചു
ജമ്മുകാശ്മീരില്‍ 18 മാസങ്ങള്‍ കൊണ്ട് മൂന്നു ലക്ഷത്തി മുപ്പതിനായിരം വീടുകളില്‍ വൈദ്യുതി ലഭ്യമാക്കി
ജമ്മുകാശ്മീരില്‍ 18 മാസങ്ങള്‍ കൊണ്ട് മൂന്നര ലക്ഷം ജനങ്ങള്‍ക്ക് ആയൂഷ്മാന്‍ യോജനയുടെ ഗോള്‍ഡ് കാര്‍ഡുകള്‍ നല്കി
ജമ്മുകാശ്മീരില്‍ 18 മാസങ്ങള്‍ കൊണ്ട് ഒന്നര ലക്ഷം മുതിര്‍ന്ന സ്ത്രീകള്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കി.
ആസാദ് സാഹിബ് പറയുകയുണ്ടായി മുമ്പും വികസനം നടന്നിരുന്നു എന്ന്. ഞങ്ങള്‍ ഒരിക്കലും അങ്ങിനെ പറഞ്ഞിട്ടില്ല. മറിച്ച് എങ്ങിനെയാണ് വികസനം നടക്കുന്നത് എന്നതിന് ഉദാഹരണം നല്കവാന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ 2018 മാര്‍ച്ച് വരെ 35000 വീടുകള്‍ പൂര്‍ത്തിയായി. 24000 ത്തിലധികം വീടുകള്‍ രണ്ടു വര്‍ഷത്തിനുള്ളിലും പൂര്‍ത്തിയായി.
യാത്രാസൗകര്യങ്ങള്‍, വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തല്‍, ജലസേചനം മെച്ചപ്പെടുത്തല്‍, വിനോദസഞ്ചാര സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ തുടങ്ങി നിരവധി പദ്ധതികള്‍ പ്രധാന മന്ത്രി പാക്കേജില്‍ അതിവേഗം നടന്നു വരികയാണ്.
ബഹുമാന്യനായ വൈക്കോജിക്ക് ഒരു ശൈലിയുണ്ട്, അദ്ദേഹം എപ്പോഴും വളരെ വികാരഭരിതനാകും. 2019 ഓഗസ്റ്റ് 5 - ജമ്മുകാശ്മീരിനെ സംബന്ധിച്ചിടത്തോളം ഇരുണ്ട ദിനമാണ് എന്ന് അദ്ദേഹം പറഞ്ഞു. വൈക്കോജി ഇത് ഇരുണ്ട ദിനമല്ല, അവിടെ വിഘടനവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് അത് ഒരു ഇരുണ്ട ദിനമായിരിക്കാം. എന്നാല്‍ ഇന്നു ലക്ഷക്കണക്കിനു കുടുംബങ്ങള്‍ ഇവിടെ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പുതിയ രശ്മികള്‍ കാണുന്നു.
ബഹുമാന്യനായ അധ്യക്ഷന്‍, വടക്കു കിഴക്കിനെയും ഇവിടെ പരാമര്‍ശിച്ചിരുന്നു. വടക്കു കിഴക്കന്‍ മേഖല കത്തുകയാണെന്നാണ് ആസാദ് സാഹിബ് പറയുന്നത്. അത് കത്തുകയായിരുന്നെങ്കില്‍ നിങ്ങളുടെ എംപിമാരുടെ ദൗത്യസംഘത്തെ അങ്ങോട്ടേയ്ക്കു വിടുകയും അവിടെ പത്രസമ്മേളനം നടത്തി ഫോട്ടോകള്‍ പ്രസിദ്ധീകരിക്കുകയുമായിരുന്നു അങ്ങ് ആദ്യം ചെയ്യേണ്ടിയിരുന്നത്. അതുകൊണ്ട് ആസാദ് സാഹിബിനു ലഭിച്ച വിവരങ്ങള്‍ 2014 നു മുമ്പുള്ളതായിരുന്നിരിക്കാം. അതിനാല്‍ പുതിയ വിവരങ്ങളനുസരിച്ച് വടക്കു കിഴക്കന്‍ മേഖല, ഇതുവരെ കാണാത്ത സമാധാനത്തോടെ ഇന്ത്യയുടെ വികസന യാത്രയിലെ മുന്‍നിര പങ്കാളിയാണ്.കഴിഞ്ഞ 40 -50 വര്‍ഷങ്ങളായി വടക്കു കിഴക്കന്‍ മേഖലയില്‍ അക്രമങ്ങള്‍ നടന്നു വരികയായിരുന്നു. അവിടെ ഉപരോധങ്ങളുണ്ടായിരുന്നു. അവ എത്ര വലിയ ഉത്ക്കണ്ഠകള്‍ സൃഷ്ടിച്ചിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ന് അക്രമം അവസാനിച്ചിരിക്കുന്നു. ഉപരോധങ്ങളും നിലച്ചു. വടക്കു കിഴക്കന്‍ മേഖല പൂര്‍ണമായി സമാധാന പാതയിലൂടെ മുന്നോട്ട് നീങ്ങുകയാണ്.
ഒരു കാര്യം സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 30 -25 വര്‍ഷങ്ങളായി നിലനിന്നിരുന്ന ബ്രൂ ഗോത്രസമൂഹത്തിന്റെ പ്രശ്നമാണ് അത്. നിങ്ങള്‍ക്കും അറിയാം. ഞങ്ങള്‍ക്കും അറിയാം.ഏകദേശം 30000 ആളുകള്‍ അനിശ്ചിതത്വത്തില്‍ ജീവിക്കുകയാണ്. താത്കാലികമായി നിര്‍മ്മിച്ച കുടിലുകളിലെ ചെറിയ മുറികളില്‍ നൂറുകണക്കിന് ആളുകളാണ് താമസിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഇതു തുടരുകയാണ്. പീഢനമല്ലേ. അവര്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. വൈരുദ്ധ്യം നോക്കുക. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മിക്കതിലും നിങ്ങളുടെ ഗവണ്‍മെന്റുകള്‍ ആയിരുന്നു. ത്രിപുരയില്‍ നിങ്ങലുടെ സഖ്യകക്ഷിയായിരുന്നു അധികാരത്തില്‍. നിങ്ങള്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. പ്രിയ പ്പെട്ട സുഹൃത്തുക്കള്‍. നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ മിസോറാം ഗവണ്‍മെന്റ് നിങ്ങള്‍ക്കൊപ്പമായിരുന്നില്ലേ, നിങ്ങളുടെ സുഹൃത്തുക്കളായിരുന്നില്ലേ ത്രിപുരയിലേത്, കേന്ദ്രത്തില്‍ നിങ്ങള്‍ അധികാരത്തിലായിരുന്നില്ലേ. നിങ്ങള്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ബ്രൂ റെയാങ് ഗോത്രവര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശുഭകരമായ പരിഹാരം സാധ്യമായിരുന്നില്ലേ. എന്നാല്‍ ഇന്ന് അനേകം വര്‍ഷങ്ങള്‍ക്കു ശേഷം അവരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്നതില്‍ ഞങ്ങളാണ് വിജയിച്ചത്. അതും പൂര്‍ണമായ പരിഹാരം.
എന്തുകൊണ്ടാണ് അത്രയും വലിയ ഒരു പ്രശ്നത്തോട് ആര്‍ക്കും താല്പര്യം ഇല്ലാതിരുന്നത് എന്നു ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് എനിക്ക് അതിന്റെ കാരണം മനസിലായി.ബ്രൂ സമൂഹം അവരുടെ വീടുകളില്‍ നിന്ന് അവരുടെ ഗ്രാമങ്ങളില്‍ നിന്ന് അകറ്റപ്പെട്ടതിനു കാരണം, അവര്‍ നശിപ്പിക്കപ്പെട്ടതിനു കാരണം അവരുടെ അവസാനമില്ലാത്ത വേദനകള്‍ക്കു കാരണം അത് ഒരു വോട്ടുബാങ്കായിരുന്നില്ല എന്നതാണ്. അത് വോട്ടിന്റെ കളിയായിരുന്നു. അതുകൊണ്ട് നമുക്ക് അവരുടെ വേദന മനസിലാക്കാന്‍ സാധിച്ചില്ല. അവരുടെ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല. അതാണ് നമ്മുടെ ചരിത്രം അതു നാം മറക്കരുത്.
ഞങ്ങളുടെ ചിന്തകള്‍ വ്യത്യസ്തമാണ്. എല്ലാവരെയും ഒപ്പം കൊണ്ടു പോവുക എന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. സബ്കാ സാത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. പൂര്‍ണമായ ഉത്തരവാദിത്വത്തോടെ, കരുണയോടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ യെന്തെല്ലാം സാധിക്കുമോ അതെല്ലാം ചെയ്യുന്നതില്‍ ഞങ്ങള്‍ വ്യാപൃതരാണ്. ഞങ്ങള്‍ അവരുടെ സഹനങ്ങള്‍ മനസിലാക്കുന്നു. ഇന്ന് രാജ്യത്തിന് അഭിമാനിക്കാം. 29000 ആളുകള്‍ക്ക് സ്വന്തമായി വീടുകള്‍ ലഭിക്കാന്‍ പോകുന്നു. സ്വന്തം വ്യക്തിത്വം ലഭിക്കാന്‍ പോകുന്നു, സ്വന്തം സ്ഥലം ലഭിക്കാന്‍ പോകുന്നു. ഇനി അവര്‍ക്ക് അവരുടെതായ സ്വപ്നങ്ങള്‍ നെയ്യാം. അവര്‍ക്ക് അവരുടെ കുഞ്ഞുങ്ങളുടെ ഭാവി നിശ്ചയിക്കാം. ബ്രൂ ഗോത്ര സമൂഹത്തിന്റെതായാലും മറ്റ് ആരുടെതായാലും ഇതാണ് വടക്കു കിഴക്കന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട രീതി എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.
ബോഡോ പ്രശ്നത്തെ കുറിച്ച് കൂടുതല്‍ ദീര്‍ഘിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.പക്ഷെ അതും പൂര്‍ത്തിയാക്കിയ വളരെ വളരെ പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്. അതിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍ അക്രമത്തിന്റെ പാതയിലായിരുന്ന എല്ലാ സായുധ സംഘങ്ങളും ഒന്നിച്ചു വന്നു എന്നതാണ്. കരാര്‍ ഒപ്പു വച്ചു കഴിഞ്ഞാല്‍ പിന്നെ തുടര്‍ന്ന് മറ്റ് ആവശ്യങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്ന കാര്യത്തില്‍ എല്ലാവരും യോജിച്ചു.
ശ്രീ സുഖേന്ദു ശേഖര്‍ജി ഉള്‍പ്പെടെ അനേകം സുഹൃത്തുക്കള്‍ ഇവിടെ സാമ്പത്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. സര്‍വകക്ഷി യോഗങ്ങള്‍ ചേര്‍ന്നപ്പോഴെല്ലാം ഞാന്‍ വളരെ ഗൗരവമായി പറഞ്ഞിട്ടുള്ള കാര്യം ആ യോഗം പൂര്‍ണമായി സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മാറ്റി വയ്ക്കണം എന്നാണ്. അതിന് ഗൗരവമായ യോഗം വേണം. എല്ലാ ഘടകങ്ങളും ചര്‍ച്ച ചെയ്യണം. നമുക്കുള്ള എല്ലാ കഴിവുകളും ശേഷിയും ഉപയോഗിച്ച് ആ ചര്‍ച്ച സമ്പന്നമാക്കണം. അപ്പോള്‍ നമുക്ക് പുതിയ കാര്യങ്ങളും വഴികളും കണ്ടെത്താന്‍ സാധിക്കും. ഇന്നത്തെ ആഗോള സമ്പദ് അവസ്ഥയില്‍ എങ്ങിനെ ഇന്ത്യക്ക് പരമാവധി പ്രയോജനങ്ങള്‍ നേടാന്‍ സാധിക്കും, വേരുകള്‍ ശക്തമാക്കാന്‍ സാധിക്കും, സാമ്പത്തിക താല്പര്യങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കും എന്നു നമുക്ക് വിശദമായി ചര്‍ച്ച ചെയ്യാം, ആഴത്തില്‍ ചര്‍ച്ച ചെയ്യാം. ഇക്കാര്യം എല്ലാവരോടും സര്‍വകക്ഷി യോഗത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ളതാണ്. അതിനാല്‍ ഈ യോഗം പൂര്‍ണമായി രാജ്യത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിനിയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ബജറ്റ് ചര്‍ച്ച ചെയ്യപ്പെടണം. അത് കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടണം. ആ പ്രക്രിയയുടെ സഫലീകരണത്തിലേയ്ക്ക് അതു നയിക്കണം. ചില ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉണ്ടാവാം. ചില തര്‍ക്കങ്ങള്‍ ഉണ്ടാവാം. എന്നാലും ആ കടയലിലൂടെ മാത്രമെ അമൃത് ലഭിക്കുകയുള്ളു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതാണ് എല്ലാവരെയും ഞാന്‍ വീണ്ടും സാമ്പത്തിക അവസ്ഥയിലേയ്ക്ക്, സാമ്പത്തിക നയങ്ങളിലേയ്ക്ക്, ഞാന്‍ ക്ഷണിക്കുന്നത്. ഡോ.മന്‍മോഹന്‍ജിയെ പോലുള്ള അനുഭവസമ്പത്തുള്ള വിശിഷ്ഠ വ്യക്തികള്‍ നമുക്ക് ഒപ്പം ഉണ്ട്. രാജ്യത്തിന് അവര്‍ തീര്‍ച്ചയായും പ്രയോജനപ്പെടും. നാം അതു ചെയ്യണം. ഇക്കാര്യത്തില്‍ നമുക്ക് ഒരു തുറന്ന മനസ് വേണം.
ഇവിടെ സാമ്പത്തിക അവസ്ഥയുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചയില്‍ രാജ്യം ഇഛാഭംഗപ്പെടാന്‍ ഒരു കാരണവും കാണുന്നില്ല. ഇക്കാര്യത്തില്‍ വെറുതെ നിരാശ പടര്‍ത്തിയിട്ട് ഒന്നും കിട്ടാനുമില്ല. ഇന്നും അടിസ്ഥാന തത്വങ്ങള്‍, അതായത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങള്‍ തന്നെയാണ് മാനദണ്ഡം. ഇന്നും രാജ്യത്തിന്റെ സമ്പദ് ഘടന ശക്തമാണ്, ദൃഢമാണ്. മുന്നോട്ടു പോകാനുള്ള പൂര്‍ണ ശക്തി നമുക്കുണ്ട്. പാരമ്പര്യം. ഈ ഗുണം ഇതിനുള്ളിലുണ്ട്.
ചെറിയ ചിന്തകളുമായി ഒരു രാജ്യത്തിനും മുന്നോട്ടു പോകന്‍ സാധിക്കില്ല. വലിയ ചിന്തകളാണ് രാജ്യത്തെ യുവ തലമുറ നമ്മില്‍ നിന്നു പ്രതീക്ഷിക്കുന്നത്. കടന്നു ചിന്തിക്കുക, കൂടുതല്‍ ചിന്തിക്കുക ശക്തമായി മുന്നേറുക. ഈ അടിസ്ഥാന മന്ത്രവുമായി 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ മുന്നില്‍ കണ്ടു പ്രവര്‍ത്തിച്ച് നാം രാജ്യത്തെ പുരോഗതിയിലേയ്ക്കു നയിക്കാന്‍ പരിശ്രമിക്കും, ബന്ധിപ്പിക്കാന്‍ ശ്രമിക്കും. നിരാശപ്പെടേണ്ട കാര്യമേ ഇല്ല. ആദ്യ ദിനത്തില്‍ തന്നെ നാം നിരാശപ്പെടാന്‍ പാടില്ല. എന്താണ് സാധ്യമായത്, എന്താണ് അസാധ്യമായത് എന്നു നമുക്കു പരിശോധിക്കാം. നമ്മുടെ മുന്നോട്ടുള്ള യാത്രയില്‍ നാം സ്വയം പരിമിതപ്പെടാന്‍ പാടില്ല. ചിലര്‍ രണ്ടടി നടക്കും.നാം അതു മാതൃകയാക്കേണ്ടതില്ല. നിങ്ങള്‍ക്ക് ചിലപ്പോള്‍ അഞ്ചടി നടക്കാന്‍ സാധിച്ചേക്കാം. ചിലപ്പോള്‍ ഏഴ്. കുറഞ്ഞ പക്ഷം എന്നോടൊപ്പമെങ്കിലും വരിക.
ഈ വിഷാദം ഒരിക്കലും രാജ്യത്തിനു നന്നല്ല. അതുകൊണ്ടാണ് 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയുടെ സദ് ഫലങ്ങളെ എതിര്‍ക്കുന്നവര്‍ പോലും ്അതിനെ കുറിച്ചു സംസാരിക്കുന്നത്. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് എല്ലാവരും അനുമാനത്തില്‍ എത്തണം. ഇത് വലിയ മാറ്റമാണ്.
ആഗോള പരിസരവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഒരു വേദി ഇപ്പോള്‍ ഒരുങ്ങിയിട്ടുണ്ട്. നമ്മള്‍ മനോഭാവത്തിലും മാറ്റം വരുത്തി. അങ്ങിനെ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍, നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാവണം. ചെറുകിട സംരംഭങ്ങള്‍ ഉണ്ടാവണം. തൊഴിലവസരങ്ങള്‍ക്കു സാധ്യതയുള്ള തുണി വ്യവസായങ്ങള്‍ ഉണ്ടാവണം.
നാം സാങ്കേതിക വിദ്യയും സ്റ്റാര്‍ട്ട് അപ്പുകളും പ്രോത്സാഹിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. വിനോദ സഞ്ചാരം വലിയ സാധ്യതയാണ്.
ഏതൊക്കെയോ കാരണങ്ങളാല്‍ കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്ത് വിനോദ സഞ്ചാരം പോത്സാഹിപ്പിക്കാനുള്ള, രാജ്യത്തെ ബ്രാന്‍ഡ് ചെയ്യാനുള്ള അവസരങ്ങള്‍ നമുക്കു നഷ്ടപ്പെട്ടു. ഇപ്പോഴും നമുക്ക് അവസരങ്ങള്‍ ഉണ്ട്. ഇന്ത്യ ഇന്ത്യയുടെ വീക്ഷണ കോണില്‍ നിന്നു വേണം വിനോദ സഞ്ചാരം വികസിപ്പിക്കുവാന്‍. പാശ്ചാത്യരുടെ അഭിരുചിക്കനുസരിച്ച് ഇന്ത്യയുടെ വിനോദ സഞ്ചാര മേഖല വികസിപ്പിക്കുവാന്‍ നമുക്ക് സാധിക്കില്ല. ഇന്ത്യ കാണുന്നതിന് ലോകം വരണം.നാം മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഊന്നല്‍ നല്കി. അതിന്റെ വിജയം ഇപ്പോള്‍ പ്രകടമായി വരുന്നു. വിദേശ നിക്ഷേപത്തിന്റെ കണക്ക് നിങ്ങള്‍ കാണുന്നുണ്ടല്ലോ.
രാജ്യത്തെ ആദായ നികുതി സമ്പ്രദായം മുഴുവനായി നാം ലളിതവത്ക്കരിച്ചു. എളുപ്പത്തില്‍ വ്യവസായം തുടങ്ങാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ മുന്നേറ്റമായാലും ഇന്ത്യയില്‍ ജീവിതം എളുപ്പമാക്കുന്ന കാര്യമായാലും നാം അവ രണ്ടും ഒന്നിച്ചാണ് പരിഗണിക്കുക.
ഞാന്‍ ഓര്‍ക്കുന്നു.അന്നു ഞാന്‍ ഗുജറാത്തിലാണ്. ബാങ്കിംങ് മേഖലയെ കുറിച്ച് അനേകം വിദഗ്ധര്‍ ലേഖനങ്ങള്‍ എഴുതുമായിരുന്നു. രാജ്യത്തെ ബാങ്കുകള്‍ ലയിക്കണം എന്ന് അവര്‍ പതിവായി പറയുമായിരുന്നു. ഇതു സംഭവിച്ചാല്‍ വലിയ പരിഷ്‌കാരമായിരിക്കും. നാം ഇതു പല പ്രാവശ്യം വായിച്ചു. പല ബാങ്കുകളെയും ലയിപ്പിച്ചത് ഈ ഗവണ്‍മെന്റാണ്. അതു വളരെ എളുപ്പമായിരുന്നു. ഇന്ന് ബാങ്കിംങ് മേഖല ശക്തി പ്രാപിച്ചിരിക്കുന്നു. വരാന്‍ പോകുന്ന രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കാന്‍ അതിനു സാധിക്കും.
നിര്‍മ്മാണ മേഖലയെ ഒരു പുതിയ കാഴ്ച്ചപ്പാടില്‍ നിന്നു വേണം ഇന്നു കാണുവാന്‍. എന്തുകൊണ്ടാണ് പണം ബാങ്കുകളില്‍ കുടുങ്ങി കിടക്കുന്നത്. കഴിഞ്ഞ ഗവണ്‍മെന്റ് അധികാരത്തിലിരുന്നപ്പോള്‍ ഞാന്‍ ഇതിന്റെ കാരണം വിശദീകരിച്ചതാണ്. ആരെയും നിസാരവത്ക്കരിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. രാഷ്ട്രത്തിനു മുന്നില്‍ സത്യം തുറന്നു പറഞ്ഞുകൊണ്ട് മുന്നോട്ടു പോകാനാണ് ഞാന്‍ ശ്രമിച്ചത്. ഇത്തരം കാര്യങ്ങള്‍ക്കായി ഞാന്‍ സമയം പാഴാക്കാറില്ല. അല്ലെങ്കില്‍ ഒത്തിരി കാര്യങ്ങള്‍ പറയുവാന്‍ കാണുമായിരുന്നു.
ചര്‍ച്ച ചെയ്യാന്‍ വിഷയ ദാരിദ്ര്യം ഇല്ല. ജിഎസ്ടി എത്രയോ പ്രാവശ്യം ചര്‍ച്ച ചെയ്തു വീണ്ടും വീണ്ടും മാറ്റി. ജിഎസ്ടി.യുടെ രൂപീകരിണം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിനു വലിയ നേട്ടമാണ്. ഇതു പ്രതിഫലിപ്പിക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പോലും ആഗ്രഹങ്ങളാണ്. ദൈവം നമുക്ക് എല്ലാ അറിവും നല്കിയിട്ടുണ്ട് എന്നു പറഞ്ഞ് നാം ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയും കൂടുതല്‍ മികവിനായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യണമോ.
ഇതല്ല ഞങ്ങളുടെ കാഴ്ച്ചപ്പാട്.എവിടയെങ്കിലും മാറ്റം അത്യാവശ്യമാണോ അവിടെ മാറ്റം ഉണ്ടാക്കണം എന്നതാണ് ഞങ്ങളുടെ അഭിപ്രായം. വലിയ രാജ്യമാണ്, അവിടെ അനേകം വിഷയങ്ങള്‍ ഉണ്ട്.സംസ്ഥാനങ്ങളുടെ ബജറ്റ് വരുമ്പോള്‍ ആ സമയത്ത് ആദായ നികുതിയില്‍ അല്ലെങ്കില്‍ മറ്റ് നികുതികളില്‍ അനേകം വാദപ്രതിവാദങ്ങള്‍ നടക്കും ഒടുവില്‍ സംസ്ഥാനങ്ങള്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യും. ഇപ്പോള്‍ ആ വിഷയം സംസ്ഥാനങ്ങളില്‍ നിന്നു മാറി കേന്ദ്രീകൃമായിരിക്കുന്നു.
ജിഎസ്ടി വളരെ ലളിതമാണ്, അതാകാമായിരുന്നു, ഇതാകാമായിരുന്നു എന്നും മറ്റും ഇവിടെ പറഞ്ഞതായി ഞാന്‍ മനസിലാക്കുന്നു. ഒരു കാര്യം ഞാന്‍ ചോദിക്കട്ടെ, നിങ്ങള്‍ക്ക് ഇത്രമാത്രം അറിവുണ്ടായിരുന്നെങ്കില്‍ അത് കുറച്ചു കൂടി ലളിതമാക്കാനുള്ള കാഴ്ച്ചപ്പാട് ഉണ്ടായിരുന്നെങ്കില്‍, പിന്നെ എന്തിനാണ് നിങ്ങള്‍ ഇത്രനാള്‍ മിണ്ടാതിരുന്നത് സുഹൃത്തുക്കളെ. അതെ, ആശയക്കുഴപ്പം സൃഷ്ടിക്കരുത്.
ഞാന്‍ പറയുന്നു, നിങ്ങള്‍ ഇന്ന് കേള്‍ക്കുന്നു. ധനമന്ത്രി ആയിരിക്കെ പ്രണാബ് ദാ ഗുജറാത്തില്‍ വരികയുണ്ടായി. ഞങ്ങള്‍ അദ്ദേഹവുമായി ദീര്‍മായ ചര്‍ച്ചനടത്തി. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു ദാദ എന്താണ് സംഭവിച്ചത്. ഇത് സാങ്കേതിക വിദ്യയാല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനമല്ലേ. അതു കൂടാതെ പ്രവര്‍ത്തിക്കില്ല. അതുകൊണ്ട് ദാദ പറഞ്ഞു. കാത്തിരിക്കൂ. നിങ്ങളുടെ ചോദ്യം. അദ്ദേഹം സെക്രട്ടറിയെ വിളിച്ചു. അവര്‍ പറഞ്ഞു. മോദിജി എന്താണ് പറയുന്നത് എന്നു നോക്കൂ. ഞാന്‍ പറഞ്ഞു. നോക്കൂ, ഇത് സാങ്കേതിക വിദ്യയാല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനമാണ്. സാങ്കേതിക വിദ്യയെ കൂടാതെ ഇതിന് മുന്നോട്ടു നീങ്ങാനാവില്ല. അദ്ദേഹം പറഞ്ഞു.അല്ല. ഒരു കമ്പനിയെ വാടകയ്ക്ക് എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ അതു ചെയ്യും. ഞാന്‍ പറയുന്നത് ജിഎസ്ടിയെകുറിച്ച് സംസാരിക്കാന്‍ വന്ന സമയത്തെ കുറിച്ചാണ്.അപ്പോള്‍ പോലും അത്തരം സംവിധാനങ്ങള്‍ ഇല്ലായിരുന്നു. രണ്ടാമതായി ഞാന്‍ പറഞ്ഞു, ജിഎസ്ടി വിജയിക്കുന്നതിന് നിങ്ങള്‍ ഉത്പാദക സംസ്ഥാനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. അവിടെ തമിഴ്നാടുണ്ട്, കര്‍ണാടകമുണ്ട്, ഗുജറാത്തുണ്ട്, മഹാരാഷ്ട്രയുണ്ട്. ചെറുതും വലുതുമായ ഉത്പാദക സംസ്ഥാനങ്ങള്‍ ഉണ്ട്. ഉപഭോഗ സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും അത് അത്ര പ്രയാസമുള്ളതാവില്ല. ഇന്ന് വലിയ അഭിമാനത്തോടെ ഞാന്‍ പറയട്ടെ അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹം ഇക്കാര്യങ്ങളെല്ലാം പരിഹരിച്ചിരുന്നു. അതിനു ശേഷം രാജ്യം മുഴുവന്‍ ജിഎസ്ടിയിലേയ്ക്കു മാറി. ഇതു കാരണമാണ്, മുഖ്യമന്ത്രി എന്ന നിലയില്‍ ഞാന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ഞാന്‍ പരിഹരിച്ചതും പരിഹരിച്ചുകൊണ്ട് ജിഎസ്ടിയ്ക്ക് വഴി ഒരുക്കിയതും.
ഇതു മാത്രമല്ല, മാറ്റങ്ങളെ കുറിച്ച് നാം സംസാരിച്ചാല്‍ ചിലപ്പോള്‍ നാം പറയും എന്തിനാണ് വീണ്ടും വീണ്ടും മാറ്റം. ഞാന്‍ വിചാരിക്കുന്നു നമ്മുടെ മഹാ പ്രതിഭകള്‍ എത്രയോ മഹാത്തായ ഭരണഘടനയാണ് നമുക്ക് നല്കിയിരിക്കുന്നത്, അവര്‍ അത് മെച്ചപ്പെടുത്താനുള്ള അവസരങ്ങളും അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.എല്ലാ സംവിധാനത്തിലും പരിഷ്‌കാരങ്ങള്‍ സ്വയം സംഭവിക്കണം. രാജ്യത്തിന്റെ താല്പര്യത്തിനായി പുതിയതും നല്ലതുമായ ഓരോ ആശയങ്ങളെയും നിര്‍ദ്ദേശങ്ങളെയും സ്വാഗതം ചെയ്തുകൊണ്ടാണ് നാം മുന്നോട്ടു നീങ്ങുന്നത്.
ബഹുമാനപ്പെട്ട അധ്യക്ഷന്‍, ഇപ്പോഴും വളരെ കുറച്ചു മാത്രം വെളിപ്പെട്ടിരിക്കുന്ന ഒരു സംഗതി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ട്. അത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ വലിയ മാറ്റത്തില്‍ അതു രാജ്യത്ത് വരികയാണ്. നമ്മുടെ രണ്ടാം നിര മൂന്നാം നിര നഗരങ്ങള്‍ അതിവേഗത്തില്‍ പരപ്രേരണ കൂടാതെ സംഭാവനകള്‍ നല്കി വരികയാണ്. സ്പോര്‍ട്സില്‍ നിങ്ങള്‍ക്കു കാണാം രണ്ടാം നിര യിലെയും മൂന്നാം നിരയിലെയും നഗരങ്ങളിലെ കുട്ടികള്‍ ആണ് മുന്നോട്ടു വരുന്നത്. വിദ്യാഭ്യാസത്തിലും രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും നഗരങ്ങളിലെ കുട്ടികള്‍ മുന്നോട്ടു വരുന്നു. സ്റ്റാര്‍ട്ട് അപ്പുകളുടെ എണ്ണം നോക്കൂ. രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും നഗരങ്ങളാണ് ഉയര്‍ന്നു വരുന്നത്. അതിനാല്‍ നമ്മുടെ രാജ്യത്തെ വലിയ ഭാരങ്ങള്‍ ഇല്ലാത്ത അഗ്രഹാഭിലാഷങ്ങളുള്ള ചെറുപ്പക്കാര്‍ കടന്നു വരുന്നത് പുതിയ ഊര്‍ജ്ജവുമായിട്ടാണ്. നാം ഈ ചെറിയ നഗരങ്ങളില്‍, ചെറിയ പട്ടണങ്ങളില്‍ കുറച്ചു പുരോഗതി വരുത്തിയിട്ടുണ്ട്. അതിന്റെ സമ്പദ് വ്യവസ്ഥയില്‍ ഈ ദിശയില്‍ ചില പ്രവര്‍ത്തനങ്ങള്‍ വളരെ അടുത്തു നിന്ന് നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ സഭയിലെ പ്രസംഗങ്ങളുടെ ഡിജിറ്റല്‍ രേഖകള്‍ സ്പീക്കര്‍ എടുക്കുകയാണെങ്കില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് എല്ലാവരും അത്ഭുതപ്പെടും. ചില ആളുകള്‍ മൊബൈല്‍ കൊണ്ടു പോലും തമാശ കാണിക്കും. ഡിജിറ്റല്‍ ബാങ്കിംങ്, ബില്ലിംങ് സമ്പ്രദായം തുടങ്ങിയവ ചില കാണുന്ന ആളുകള്‍ നോക്കി നില്ക്കുന്നതു കണ്ട് ഞാന്‍ അത്ഭുതപ്പെടാറുണ്ട്. ഇന്ന് രണ്ടാം നിരയിലും മൂന്നാം നിരയിലുമുള്ള നഗരങ്ങളില്‍ ഡിജിറ്റല്‍ കൈമാറ്റമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പോലും ആധുനിക സൗകര്യങ്ങളാണുള്ളത്. നമ്മുടെ റെയില്‍വെ, ദേശീയ പാതകള്‍, വിമാനതാവളങ്ങള്‍, അതിന്റെ മുഴുവന്‍ വ്യാപ്തി. ഫ്ളൈറ്റ് പ്ലാനുകള്‍ നോക്കൂ. 250 -ാം വ്യോമ പാത മിനിഞ്ഞാന്നാണ് തുടങ്ങിയത്. ഇന്ത്യക്കുള്ളിലാണ് ഈ 250 പാതകള്‍. എത്ര വേഗത്തിലാണ് നമ്മുടെ വ്യോമ ഗതാഗത മേഖല മാറുന്നത്. വരും ദിനങ്ങളില്‍ ഇനിയും കൂടുതല്‍ കാണും.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നമുക്ക് 65 വിമാന താവളങ്ങളാണ് ഉണ്ടായിരുന്നത്. ഇന്ന് അവയുടെ സംഖ്യ 100 പിന്നിട്ടു. 65 വിമാനതാവളങ്ങളില്‍ നിന്ന് 100 ലേയ്ക്ക് ഉള്ള മാറ്റം. ഇതെല്ലാം ഈ പുതിയ മേഖലയുടെ ശക്തി വര്‍ധിപ്പിക്കാന്‍ പോവുകയാണ്.
അതുപോലെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ നാം ഗവണ്‍മെന്റിനെ മാത്രമല്ല മാറ്റിയത്, നാം നമ്മുടെ ചിന്തകള്‍ മാറ്റി, നമ്മുടെ പ്രവര്‍ത്തന ശൈലി മാറ്റി. നമ്മുടെ സമീപനം മാറ്റി ഇനി നമുക്ക് ഡിജിറ്റല്‍ ഇന്ത്യയെ കുറിച്ചു സംസാരിക്കാം.ബ്രോഡ് ബാന്‍ഡ് സമ്പര്‍ക്കത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം ജോലി തുടങ്ങും, പ്ലാനും ഉണ്ടാവും. എന്നാല്‍ 59 ഗ്രാമ പഞ്ചായത്തുകളിലാണ് ആ ബ്രോഡ് ബാന്‍ഡ് എത്തിയത.് ആ പ്ലാനിന്റെ രീതിയ്ക്കും ചിന്തയ്ക്കും അത്രയെ മൂല്യമുണ്ടായിരുന്നുള്ളു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ബ്രോഡ് ബാന്‍ഡ് സമ്പര്‍ക്കം 1.25 ലക്ഷം ഗ്രാമങ്ങളില്‍ എത്തിയിരിക്കുന്നു. ബ്രോഡ് ബാന്‍ഡ് മാത്രമല്ല, വിദ്യാലയങ്ങല്‍, പ്രധാനപ്പെട്ട പൊതു സേവന കേന്ദ്രങ്ങള്‍ തുടങ്ങി മറ്റ് ഓഫീസുകളും ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
2014 ല്‍ ഞങ്ങള്‍ അധികാരത്തില്‍ എത്തുമ്പോള്‍, രാജ്യത്ത് 80000 പൊതുസേവന കേന്ദ്രങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് അവയുടെ സംഖ്യ 365000 ആയി ഉയര്‍ന്നിരിക്കുന്നു. ഗ്രാമങ്ങളിലെ യുവാക്കളാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്. ഗ്രാമത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവര്‍ സാങ്കേതിക വിദ്യയുടെ സേവനം പൂര്‍ണമായും ലഭ്യമാക്കുന്നു.
12 ലക്ഷത്തിലധികം ഗ്രാമീണ യുവജനങ്ങള്‍ അവരുടെ സ്വന്തം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. അവര്‍ കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നു. വൈകുന്നേരങ്ങളില്‍ മാതാപിതാക്കളെ സഹായിക്കുന്നു. ഈ 12 ലക്ഷം യുവാക്കളാണ് ഈ തൊഴില്‍ മേഖലയിലേയ്ക്കു ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
ഈ രാജ്യത്തിന് അഭിമാനമുണ്ട്.അതു വേണം താനും. നാം ഗവണ്‍മെന്റിനെ കളിയാക്കാന്‍ ഡിജിറ്റല്‍ പണമിടപാടും ഭീം ആപ്പും മറ്റും ഉപയോഗിച്ചു. എന്നാല്‍ ഈ നാളുകളില്‍ ലോകമെമ്പാടും ശക്തമായ ഒരു സംവിധാനം എന്ന നിലയില്‍ അവയുടെ സ്വീകാര്യത അതിവേഗം വളരുകയാണ്. നിരവധി ലോക രാഷ്ട്രങ്ങള്‍ ഈ ആപ്പിനെ കുറിച്ചു കൂടുതല്‍ അറിയാനും പഠിക്കാനും നമ്മുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു വരികയാണ്. ഇതു രാജ്യത്തിനു തന്നെ അഭിമാനിക്കാവുന്ന കാര്യമാണ്.നരേന്ദ്ര മോദിയല്ല അത് സൃഷ്ടിച്ചത്. അത് ബുദ്ധിയുടെ ഫലമാണ്. ഇന്ന് നമുക്ക് ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം ഉണ്ട് എന്നത് രാജ്യത്തെ യുവാക്കളുടെ കഴിവിന്റെ ഫലമാണ്.
സര്‍, ജനുവരി മാസത്തില്‍, അതെ ജനുവരിമാസത്തില്‍ തന്നെ ഭീം ആപ്പും മൊബൈല്‍ ഫോണും വഴി 216000 കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്. ഇത്തരത്തിലാണ് രാജ്യം മാറ്റത്തെ പുണരുന്നത്.
നിങ്ങള്‍ ഓര്‍മ്മിക്കുന്നുണ്ടാവും നമ്മള്‍ റൂപെയ് കാര്‍ഡ് അവതരിപ്പിച്ചത്. വളരെ കുറച്ച് എണ്ണം മാത്രം, ഏതാണ്ട് 1000 മാത്രമായിരുന്നു അവ. ഡെബിറ്റ് കാര്‍ഡുകളുടെ ലോകത്തില്‍ പോയിന്റ് 6 ശതമാനം മാത്രമായിരുന്നു നമ്മുടെ തുടക്ക സംഭാവന. ഇന്ന് അത് 50 ശതമാനത്തില്‍ എത്തിയിരിക്കുന്നു. ഇന്ന് റൂപെയ് ഡെബിറ്റ് കാര്‍ഡിന് അന്താരാഷ്ട്ര തലത്തില്‍ വിവിധ ലോക രാജ്യങ്ങളില്‍ സ്വീകാര്യത വര്‍ധിക്കുകയാണ്. ഇന്ത്യയില്‍ തന്നെ റൂപെയ് കാര്‍ഡിന് ഒരു വലിയ സ്ഥാനം ഉണ്ട്. ഇതും നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.
ബഹുമാനപ്പെട്ട അധ്യക്ഷന്‍,ഇതുപോലെ തന്നെയാണ് ഈ ഗവണ്‍മെന്റിന്റെ ജല്‍ ജീവന്‍ മിഷന്‍ പോലുള്ള ഓരോ സമീപനങ്ങളും മറ്റൊരു വിഷയമാണ്. ഈ ദിശയില്‍ 100 ശതമാനം എന്ന ലക്ഷ്യത്തോടെ നാം ശ്രമിക്കുന്നത് അടിസ്ഥാന പ്രശ്നങ്ങളുടെ പരിഹാരമാണ്.
ശുചിമുറികള്‍ -100 ശതമാനം
വീടുകള്‍ - 100 ശതമാനം
വൈദ്യുതി - 100 ശതമാനം
ഗ്രാമ വൈദ്യുതീകരണം - 100 ശതമാനം.
നാം ചെയ്ത ഈ ഓരോ കാര്യവും പ്രയാസങ്ങളില്‍ നിന്നു നമ്മുടെ രാജ്യത്തെ മോചിപ്പിക്കുക എന്ന സമീപനത്തോടെയാണ്. വീടുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിനുള്ള ഒരു ബൃഹദ് പ്രചാരണ പരിപാടി നാം ഏറ്റെടുത്തിട്ടുണ്ട്. . ഈ ദൗത്യത്തിന്റെ പ്രത്യേകത, ഇത് കേന്ദ്രാവിഷ്‌കൃത ദൗത്യമാണ്, ഇതിന്റെ ചെലവും പൂര്‍ണമായി കേന്ദ്ര ഗവണ്‍മെന്റാണ് വഹിക്കാന്‍ പോകുന്നത് എന്നതത്രെ. ഇതിന്റെ പ്രേരക ശക്തി കേന്ദ്ര ഗവണ്‍മെന്റാണ്. എന്നാല്‍ ഇതിന്റെ നിര്‍വഹണം ഗ്രാമങ്ങളാണ്, ഗ്രാമങ്ങളിലെ സൂക്ഷ്മ ഘടകങ്ങളാണ് ഏറ്റെടുക്കുക. അവര്‍ സ്വയം തീരുമാനിക്കും. അവര്‍ ആത് ആസൂത്രണം ചെയ്യും. ഓരോ വീടുകള്‍ക്കും ജലം എത്തിക്കുന്നതും അവരായിരിക്കും.ഈ പദ്ധതിയുമായി നാം മുന്നോട്ടു പോവുകയാണ്.
രാജ്യത്തെ 100 ലധികം ഉത്കടമായ വികസന മോഹങ്ങളുള്ള ജില്ലകള്‍ നമ്മുടെ സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന് ഉത്തമ ഉദാഹരണമാണ്. രാജ്യത്തെ വോട്ടു ബാങ്കിനു വേണ്ടി രാഷ്ട്രിയത്തില്‍ നാം ധാരാളം മുന്നോട്ടു പിന്നോട്ടും നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷെ ഈ രാജ്യത്തെ മിക്ക മേഖലകളും പിന്നോക്കാവസ്ഥയില്‍ തുടരുന്നു. അവയെ ശ്രദ്ധിക്കുന്നതില്‍ നാം വൈകി പോയി. നിരവധി സംസ്ഥാനങ്ങളിലെ പല ജില്ലകളും പൂര്‍ണമായും പിന്നോക്കാവസ്ഥയിലാണ്. അവയുടെ കൂടി വികസനം ഉറപ്പാക്കിയാല്‍ രാജ്യത്തെ ശരാശരി മേഖലകള്‍ വലിയ അളവു വരെ പുരോഗമിക്കും. ചിലപ്പോള്‍ അത്തരം ഒരു ജില്ലയിലെ ഓഫീസര്‍ വിരമിക്കാന്‍ പോവുകയാണെങ്കില്‍ അത് അതെപടി നിലനില്ക്കും. അതായത് കഴിവും കാര്യപ്രാപ്തിയുമുള്ള ഓഫീസര്‍മാരെ ആരും അവിടെ നിയമിക്കാറില്ല. അവന്‍ പോയി എന്ന് അവര്‍ വിചാരിക്കും. നാം അതു മാറ്റി.100 പിന്നോക്ക ജില്ലകള്‍ കണ്ടെത്തി, അവയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ജില്ലകള്‍ ഉണ്ട്. സംസ്ഥാനങ്ങളോട് ഇത്തരത്തില്‍ പിന്നോക്കം നില്ക്കുന്ന 50 ബ്ലോക്കുകള്‍ കണ്ടെത്തി അവിടത്തെ ഭരണം മെച്ചപ്പെടുത്തി മുഖ്യ ധാരയിലേയ്ക്കു കൊണ്ടു വരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് ഈ പിന്നോക്ക ജില്ലകള്‍ മുന്നോട്ടു കുതിക്കകയാണ്. ഇതൊരു നല്ല അനുഭവമാണ്.ഓഫീസര്‍മാര്‍ മത്സരിക്കുകയാണ്. ഇന്ന ജില്ല പ്രതിരോധ കുത്തിവയ്പ്പില്‍ മുന്നേറിയിരിക്കുന്നു. അതിനാല്‍ ഈ ആഴ്ച്ച ഞാനും പ്രവര്‍ത്തിക്കും. പ്രതിരോധ കുത്തിവയ്പ് ഊര്‍ജ്ജിതാമാക്കും. ഇങ്ങനെയാണ് ജനങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവൃത്തികള്‍ ചെയ്യുന്നത്.
നമുക്ക് ആയൂഷ്മാന്‍ ഇന്ത്യയിലും ഇത് ഉണ്ട്. കാരണം ഈ ജില്ലയിലെ ആരോഗ്യ സേവനങ്ങളും ഇതെ മാതിരി തന്നെയാണ്.ഇക്കുറി നാം ആരോഗ്യ മേഖലയ്ക്കാണ് മുന്‍ ഗണന നല്കിയത്. തന്മൂലം ആ മേഖലകളെ മുന്നോട്ടു കൊണ്ടുവരാന്‍ കഴിഞ്ഞു. അതിനുമുപരി പിന്നോക്ക ജില്ലകളിലെ ജനങ്ങള്‍ അവര്‍ ഗോത്രവര്‍ഗ്ഗക്കാരായ സഹോദരങ്ങളോ സഹോദരമാരോ ആകട്ടെ, അവര്‍ ദിവ്യാംഗങ്ങളാകട്ടെ, അവരെ പൂര്‍ണ അവബോധത്തോടെ തൊഴിലിനു പ്രാപ്തരാക്കുകയാണ് ഈഗവണ്‍മെന്റ് ചെയ്യുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം രാജ്യത്തെ മുഴുവന്‍ ഗോത്ര വര്‍ഗ്ഗ പടയാളികളെയും ആദരിക്കുന്ന പ്രവൃത്തി നടന്നു വരികയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഗോത്ര വര്‍ഗ്ഗക്കാര്‍ നല്കിയ സംഭവാനകള്‍ കണക്കിലെടുത്ത് ഒരു കാഴ്ച്ച ബംഗ്ലാവും ഗവേഷണ സ്ഥാപനവും വേണം. അത്രയ്ക്കുണ്ട് ഈ രാജ്യത്തിനു വേണ്ടി അവര്‍ അനുഷ്ഠിച്ച സേവനം. അത് ഒരു പ്രചോദനമായിരിക്കും. രാജ്യത്തിന്റെ സമഗ്രതയ്ക്ക് പ്രേരണയുമാകും. അതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു.
നമ്മുടെ ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികള്‍ക്ക് നിരവധി കഴിവുകള്‍ ഉണ്ട്. പക്ഷെ അവസരങ്ങള്‍ ഇല്ല. കളികളില്‍,പഠനത്തില്‍, അവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചാല്‍ അവര്‍ തിളങ്ങും. ഏകലവ്യ സ്‌കൂളുകള്‍ വഴിയായി ഇവര്‍ക്ക് അവസരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വലിയ ജോലി നാം ചെയ്യുകയാണ്. മികച്ച വിദ്യാലയങ്ങളിലൂടെ ഇത്തരം കുട്ടികളെ സൃഷ്ടിക്കാനാണ് നാം ശ്രമിക്കുന്നത്.
ഗോത്ര വര്‍ഗ്ഗക്കാരായ കുട്ടികള്‍ക്കൊപ്പം ഈ മേഖലയിലെ വനവിഭവങ്ങള്‍ ശേഖരിക്കുന്ന ഏതാണ്ട് 30000 സ്വാശ്രയ സംഘങ്ങളെയും ശാക്തീകരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്.
സ്ത്രീശാക്തികരണത്തിന്റെ മേഖലയിലെ കാര്യങ്ങള്‍ രാഷ്ട്രപതി വളരെ ഹ്രസ്വമായി പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. പക്ഷെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി സൈനിക സ്‌കൂളുകളില്‍ നാം പെണ്‍കുട്ടികള്‍ക്കു പ്രവേശനം നല്കി തുടങ്ങി. മിലിറ്ററി പൊലീസില്‍ സ്ത്രീകള്‍ക്ക് നിയമനം നല്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
സ്ത്രീകളുടെ സുരക്ഷയ്ക്കായി രാജ്യത്ത് 600 ലധികം ഏക നിവാരണ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. രാജ്യത്തെ സ്‌കൂളുകളില്‍ 6 -12 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കായി സ്വയം പ്രതിരോധ പരിശീലനവും നല്കി വരുന്നു
ലൈംഗിക കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ നിരീക്ഷിക്കാനുള്ള ക്രമീകരണം നടക്കുന്നുണ്ട്. മനുഷ്യ കടത്ത് നിയന്ത്രിക്കാനുള്ള ഒരു യൂണിറ്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
കുട്ടികള്‍ക്കു നേര്‍ക്കുള്ളലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോസ്‌കോ നിയമം കര്‍ശനമാക്കുകയും കുറ്റവാളികള്‍ക്ക് കനത്ത ശിക്ഷ നല്കുന്നതിന് വകുപ്പുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളില്‍ നീതി എത്രയും വേഗം ലഭ്യമാക്കണം. അതിനായി ആയിരം അതിവേഗ കോടതികള്‍ രാജ്യത്ത് സ്ഥാപിക്കും.
ബഹുമാനപ്പെട്ട അധ്യക്ഷന്‍, പൗരത്വ നിയമ ഭേദഗതിയെ കുറിച്ചും ഈ സഭയില്‍ ചര്‍ച്ച ചെയ്തല്ലോ.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധത്തിന്റെ പേരില്‍ വ്യാപിച്ച അക്രമങ്ങളും കലാപങ്ങളും ശരിയായ പ്രതിഷേധമാണ് എന്ന് ആവര്‍ത്തിച്ച് പറയാനുള്ള ശ്രമങ്ങള്‍ ഇവിടെ ഉണ്ടായി. ഈ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ മറയ്ക്കുന്നതിന് ഭരണഘടനയുടെ പേരില്‍ ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളും ഉണ്ടായി. കോണ്‍ഗ്രസിന്റെ നിര്‍ബന്ധം എനിക്കു മനസിലാക്കാന്‍ സാധിക്കും. എന്നാല്‍ കേരളത്തിലെ ഇടതു മുന്നണി സുഹൃത്തുക്കള്‍ ഇതു മനസിലാക്കണം. അവര്‍ ഇവിടെ വരുന്നതിനു മുമ്പ് കേരള മുഖ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യം ഓര്‍ക്കണം. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ തീവ്രവാദികളുടെ കരങ്ങള്‍ ഉണ്ട് എന്നാണദ്ദേഹം സൂചിപ്പിച്ചത്.
അതു മാത്രമല്ല കര്‍ശന നടപടി ഉണ്ടാവും എന്ന് അദ്ദേഹം മുന്നറിയിപ്പു നല്കുകയും ചെയ്തു. കേരളത്തിലും ഡല്‍ഹിയിലും രാജ്യത്ത് പല ഭാഗങ്ങളിലും ഇത്തരത്തില്‍ കലാപം ഉണ്ടാക്കുന്നവരെ നിങ്ങള്‍ക്ക് എങ്ങിനെ പിന്തുണയ്ക്കാന്‍ സാധിക്കുന്നു.
പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് എന്തെല്ലാം പറഞ്ഞാലും എന്താണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് എല്ലാ സഹപ്രവര്‍ത്തകരും സ്വയം ചോദിക്കണം. രാജ്യത്തെ വഴിതെറ്റിക്കാനുള്ള ഈ പ്രവണത നമുക്ക് അവസാനിപ്പിക്കണമോ അതോ വേണ്ടായോ. അതു നമ്മുടെ ഉത്തരവാദിത്വമാണോ അല്ലയോ. നാം ഇത്തരം പ്രചാരണത്തിന്റെ ഭാഗമാകണമോ. അത് രാഷ്ട്രിയമായി ആര്‍ക്കും ഗുണം ചെയ്യില്ല എന്നിരിക്കെ ഇത് ശരിയായ നടപടിയല്ല. നാം ചിന്തിക്കണം നാം ശരിയായ പാതയിലാണോ നീങ്ങുന്നത് എന്ന്. ഇത് ഒരു ഇരട്ട മുഖമല്ലേ. 24 മണിക്കൂറും നിങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി കരയുന്നു. നല്ല നല്ല വാക്കുകള്‍ ഉപയോഗിക്കുന്നു. ഞാന്‍ ഇപ്പോള്‍ ആനന്ദ്ജിയെ കേള്‍ക്കുകയായിരുന്നു. പക്ഷെ എന്തുകൊണ്ടാണ് നിങ്ങള്‍ അവരുടെ വേദന മനസിലാക്കാത്തത്. കാരണം കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ ചെയ്ത തെറ്റുകള്‍ മൂലമാണ് അവര്‍ അയല്‍ രാജ്യത്ത് ന്യൂനപക്ഷമായി പോയത്. ഈ വൈകാരിക വിഷയത്തില്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതിനു പകരം ശരിയാ വിവരങ്ങള്‍ അവര്‍ക്കു നല്കുക എന്നതാണ് രാജ്യം നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. ഇത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അത്ഭുതമെന്നു പറയട്ടെ പ്രതിപക്ഷത്തെ നിരവധി പേര്‍ ഈ ദിവസങ്ങളില്‍ വളരെ ആകാംക്ഷാഭരിതരാണ്. മുമ്പ് നിശബ്ദരായിരുന്ന പലരും ഇപ്പോള്‍ അക്രമാസക്തരാണ്. ഈ സഭ വളരെ മുതിര്‍ന്ന അംഗങ്ങളുടെതാണ്. അതിനാല്‍ വളരെ മഹാന്മാരുടെ വാക്കുകള്‍ ഞാന്‍ ഇന്ന് ഇവിടെ നിങ്ങള്‍ക്കായി വായിക്കാന്‍ ആഗ്രഹിക്കുന്നു.
ആദ്യ പ്രസ്താവന: കിഴക്കന്‍ പാക്കിസ്ഥാനില്‍ താമസിക്കുന്ന ന്യൂന പക്ഷങ്ങളുടെ ജീവനും സ്വത്തിനും മാന്യതയ്ക്കും അരക്ഷിതാവസ്ഥയോ അവരുടെ മനുഷ്യാവകാശങ്ങള്‍ക്കു ലംഘനമോ ഉണ്ടായാല്‍ പാക്കിസ്ഥാന്റെ ആ ഭാഗത്ത് ഇന്ത്യ ഗവണ്‍മെന്റ് നിയന്ത്രണങ്ങളില്‍ അയവു വരുത്തുക മാത്രമല്ല ലോക അഭിപ്രായപ്രകാരം കിഴക്കന്‍ പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് കുടിയേറ്റത്തിനുള്ള നടപടികള്‍ കൂടി പരിഗണിക്കണം എന്ന് ഈ സഭ അഭിപ്രായപ്പെടുന്നു
ഇത് സഭയില്‍ പറഞ്ഞതാണ്. നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ജനസംഘം നേതാവിനു മാത്രമെ ഇങ്ങനെ പറയാന്‍ സാധിക്കുകയുള്ളു എന്ന്. അന്ന് ബിജെപി ഇല്ല. ജനസംഘ് മാത്രം. അതുകൊണ്ട് ജനസംഘം പറഞ്ഞതാവും എന്നു വിചാരിക്കാന്‍ ന്യായമുണ്ട്.
അതെ മഹാന്‍ പറഞ്ഞ ഒരു പ്രസ്താവന കൂടി ഉദ്ധരിക്കട്ടെ, എല്ലാ അമുസ്ലീങ്ങളെയും ഒഴിവാക്കണം എന്ന് കിഴക്കന്‍ പാക്കി്സ്ഥാന്‍ ഒരു തീരുമാനിച്ചിട്ടുണ്ട്. അത് ഒരു ഇസ്ലാമിക് രാജ്യമാണ്. ഇസ്ലാമിക് രാജ്യം എന്ന നിലയില്‍ ഇസ്ലാം മത വിസ്വാസികല്‍ക്കു മാത്രമെ ഇവിടെ ജീവിക്കാന്‍ പാടുള്ളു. അമുസ്ലിമുകള്‍ ഇവിടെ ജീവിക്കാന്‍ പാടില്ല അതിനാല്‍ ഹിന്ദുക്കളെ പുറത്താക്കണം. ക്രിസ്ത്യാനികളെ പുറത്താക്കണം. ഇതുവരെ ഏകദേശം 37000 ക്രിസ്ത്യാനികള്‍ അവിടെ നിന്ന് ഇന്ത്യയിലേയ്ക്കു കുടിയേറിയിട്ടുണ്ട് എന്നാണു ഞാന്‍ മനസിലാക്കുന്നത്. ബുദ്ധമതക്കാരെയും പുറത്താക്കുന്നുണ്ട്.
ഇതും ജനസംഘം നേതാവിന്റെയോ ബിജെപി നേതാവിന്റെയോ വാക്കകള്‍ അല്ല. രാജ്യത്തിന്റെ പ്രിയങ്കരനായ ഒരു പ്രധാന മന്ത്രിയുടെ വാക്കുകളാണ് ഇത്. ആദരണീയനായ ലാല്‍ ബഹദൂര്‍ ശാസ്ത്രിജിയുടെ വാക്കകളാണ് .ഇനി നിങ്ങള്‍ അദ്ദേഹത്തെയും വര്‍ഗീയവാദി എന്നു വിളിക്കുമോ.
1964 ഏപ്രില്‍ 3-നാണ് അദ്ദേഹം പാര്‍ലമെന്റില്‍ ഈ പ്രസ്താവന നടത്തിയത്. അന്ന് നെഹ്റുജിയാണ് പ്രധാന മന്ത്രി.മത പീഢനത്തെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് അഭയാര്‍ത്ഥികള്‍ പ്രവഹിക്കുന്ന വിഷയം പാര്‍ലമെന്റില്‍ ചര്ച്ച ചെയ്യുന്ന അവസരമായിരുന്നു അത്.
ബഹുമാന്യനായ അധ്യക്ഷന്‍ ഈ ആദരണീയ സഭയുടെ മുന്നില്‍ ഞാന്‍ ഒരു പ്രസ്താവന കൂടി പറയട്ടെ. ഇത് ഞാന്‍ എന്റെ സോഷ്യലിസ്റ്റ് സുഹൃത്തുക്കള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യുന്നു.കാരണം ഇതില്‍ നിന്നു പ്രചോദനം ഉണ്ടായേക്കാം.
'ഇന്ത്യയിലെ മുസ്ലിങ്ങളും പാക്കിസ്ഥാനിലെ ഹിന്ദുക്കളും ജീവിക്കട്ടെ. എന്നാല്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ പാക്ക് പൗരന്മാണ് അതിനാല്‍ നാം അവരെ കുറിച്ച് ചിന്തിക്കേണ്ടതില്ല. എന്ന വസ്തുത ഞാന്‍ തളളിക്കളയുന്നു. പാക്കിസ്ഥാനിലെ ഹിന്ദു എവിടുത്തെയെങ്കിലും പൗരന്‍ ആകട്ടെ ഹിന്ദുസ്ഥാനിലെ ഹിന്ദുവിനെയും മുസ്ലിമിനെയും പോലെ അവനെ സംരക്ഷിക്കേണ്ട കടമ നമുക്കുണ്ട്'.
ഇത് ആരു പറഞ്ഞു. ബിജെപിക്കാരനോ സംഘപിവാര്‍ നേതാവോ പറഞ്ഞതല്ല. റാം മനോഹര്‍ ലോഹ്യാജി പറഞ്ഞതാണ്. നമ്മുടെ സോഷ്യലിസ്റ്റ് സുഹൃത്തുക്കള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ലോഹ്യാജിയെ തള്ളി പറയരുതേ എന്നൊരു അഭ്യര്‍ഥന എനിക്കുണ്ട്.
ബഹുമാന്യനായ അധ്യക്ഷന്‍, ശാസ്ത്രിജിയുടെ ഒരു പ്രസ്താവന കൂടി ഈ സഭയില്‍ ഞാന്‍ വായിക്കട്ടെ. അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഗവണ്‍മെന്റ്ിന്റെ പങ്ക് എന്താണ് എന്നതാണ് ഈ പ്രസ്താവന. അത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു മനസിലാകും നിങ്ങള്‍ എങ്ങോട്ടു പോകുന്നു, നിങ്ങള്‍ എവിടെയായിരുന്നു, നിങ്ങല്‍ക്ക് എന്തു പറ്റി എന്ന്.
'അഭയാര്‍ത്ഥികളുടെ പുനരധിവാസത്തില്‍ എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും പ്രത്യേക പരിഗണന നല്കണം. ഇത് ദേശീയ പ്രശ്നമാണ്. ബിഹാറാകട്ടെ, ഒറീസയാകട്ടെ, മധ്യപ്രദേശാകട്ടെ, ഉത്തര്‍ പ്രദേശാകട്ടെ, മഹാരാഷ്ട്രയാകട്ടെ, ആന്ധ്രയാകട്ടെ എല്ലാ സംസ്ഥാനങ്ങളെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളും അവരെ പുനരധിവസിപ്പിക്കുന്നതിന് തയാറാണെന്ന് പറഞ്ഞ് ഇന്ത്യ ഗവണ്‍മെന്റിന് എഴുതി. ചിലര്‍ പറഞ്ഞു 50000 പേര്‍, ചിലര്‍ പറഞ്ഞു 15000 കുടുംബങ്ങള്‍ ചിലര്‍ പറഞ്ഞു ആയിരം കുടുംബങ്ങള്‍'.
ഇത് 1964 മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഭരിച്ചിരുന്ന കാലത്ത് ശാസ്ത്രിജി നടത്തിയ പ്രസ്താവനയാണ്.
ആദരണീയനായ അധ്യക്ഷന്‍, ഒരു ഉദാഹരണം കൂടി. 1947 നവംബര്‍ 25 നാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഒരു പ്രമേയം പാസാക്കി. അത് ഇതാണ്.
പാക്കിസ്ഥാനില്‍ നിന്നു അതിര്‍ത്തി കടന്ന് ഇന്ത്യയിലേയ്ക്കു വന്ന എല്ലാ അമുസ്ലിങ്ങള്‍ക്കും പൂര്‍ണ സംരക്ഷ നല്കാന്‍,അവരുടെ ജീവനും മാന്യതയും രക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്.
ഇത് അമുസ്ലിങ്ങള്‍ക്കു വേണ്ടിയാണ്. ആ ഭാഷയാണ് നിങ്ങള്‍ ഇന്ന് ഉപയോഗിക്കുന്നത് എങ്കില്‍.
ആദരണീയനായ അധ്യക്ഷന്‍, 1947 നവംബര്‍ 25 -ന് കോണ്‍ഗ്രസ് വര്‍ഗീയമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്ന് അതു പെട്ടന്ന് മതേതരമായി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അമുസ്ലിങ്ങള്‍ എന്നതിനു പകരം പാക്കിസ്ഥാനില്‍ നിന്നു വരുന്നവര്‍ എന്നു പ്രയോഗിക്കാമായിരുന്നു. എന്തുകൊണ്ട് അങ്ങിനെ എഴുതിയില്ല. എന്തുകൊണ്ട് അമുസ്ലിങ്ങള്‍ എന്നു തന്നെ എഴുതി. പാക്കിസ്ഥാനില്‍ താമസിച്ച ഹിന്ദുക്കളത്രയും ദളിത് സഹോദരങ്ങളായിരുന്നു. ബാബാസാഹിബ് അംബേദ്കര്‍ പറയുന്നുണ്ട്, പാക്കിസ്ഥാനില്‍ അകപ്പെട്ടു പോയ പട്ടിക ജാതിക്കാരോട് ഞാന്‍ പറയുന്നു ഇന്ത്യയിലേയ്ക്കു വരൂ. ഇതെല്ലാം മഹാത്മാക്കളുടെ പ്രസ്താവനകളാണ്. ഈ രാജ്യത്തെ കെട്ടിപ്പടുത്തവര്‍.അവര്‍ വര്‍ഗീയ വാദികള്‍ ആയിരുന്നുവോ.ഇത് ഇന്ന് രാജ്യം ചിന്തിക്കേണ്ടതുണ്ട്.
ബഹുമാന്യനായ അധ്യക്ഷന്‍, 1997 ല്‍ നിരവധി സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരില്‍ ചിലര്‍ ഇപ്പോഴും ഉണ്ടാവും. അന്നാണ് ഹിന്ദുക്കള്‍ സിക്കുകാര്‍ എന്ന പ്രയോഗം ഗവണ്‍മെന്റ് പദാവലിയില്‍ തുടങ്ങിയത്.മുമ്പ് ഉണ്ടായിരുന്നില്ല.
2003 ലാണ് പൗരത്വ ഭേദഗതി ബില്ല് ലോക്സഭയില്‍ അവതരിപ്പിച്ചത്. അന്ന് ആ കമ്മിറ്റിയില്‍ ഉണ്ടായിരുന്ന പല കോണ്‍ഗ്രസ് അംഗങ്ങളും ഇന്ന് ഇവിടെയുണ്ട്. അന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത് ഇപ്രകാരമാണ്. അയല്‍ രാജ്യത്തു നിന്നു വരുന്ന ന്യൂനപക്ഷങ്ങളെ രണ്ടു വിഭാഗങ്ങളായി കാണണം. ഒന്ന് മതപീഢനം അനുഭവിച്ചവര്‍. രണ്ട് നിയപരമല്ലാതെയുള്ള കുടിയേറ്റക്കാര്‍. ഇന്നും ഗവണ്‍മെന്റ് ഇതു തന്നെയാണ് പറയുന്നത്. 17 വര്‍ഷം കഴിഞ്ഞപ്പോള്‍ എന്തേ ഒരു കോലാഹലം.
ആദരണീയനായ അധ്യക്ഷന്‍
2004 ഫെബ്രുവരി 28 ന് കേന്ദ്ര ഗവണ്‍മെന്റ് രാജസ്ഥാന്‍ മുഖ്യ മന്ത്രിക്ക് ഒരു നിര്‍ദ്ദേശം നല്കി. പാക്കിസ്ഥാനല്‍ നിന്നു വന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കുന്നതിന് രാജസ്ഥാന്റെ അതിര്‍ത്തിയിലുള്ള രണ്ടു ജില്ലകളിലെയും ഗുജറാത്തിന്റെ അതിര്‍ത്തിയിലുള്ള നാലു ജില്ലകളിലെയും കളര്‍ക്ടര്‍മാരെ അധികാരപ്പെടുത്തുക എന്നായിരുന്നു ആ നിര്‍ദ്ദേശം. ഇത് 2005-ലും 2006-ലും നിലനിന്നു.അന്ന് അത് ഭരണഘടനയ്ക്ക് ഭീഷണി ആയിരുന്നില്ല.
പത്തു വര്‍ഷത്തിനു ശേഷം ഇന്ന് വരെ ഒരു ഒച്ചപ്പാടും ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് നിങ്ങളുടെ ലോകം പെട്ടന്ന് മാറിയിരിക്കുന്നു.പരാജയമാണ് അതിനു കാരണം. പരാജയം മാത്രം. മറ്റൊന്നും അല്ല.
ആദരണീയനായ അധ്യക്ഷന്‍,
ദേശീയ പൗരത്വ രജിസ്റ്ററും വളരെ ചര്‍ച്ച ചെയ്യപ്പട്ടല്ലോ. സെന്‍സസും ജനസംഖ്യാ രജിസ്റ്ററും ഭരണത്തിന്റെ ഭാഗമല്ലേ.അത് രാജ്യത്ത് ഇതിനു മുമ്പും നടന്നിട്ടുള്ളതല്ലേ. എന്നാല്‍ വോട്ടു ബാങ്ക് രാഷ്ട്രിയം കടന്നു വന്നതോടെ 2010 ല്‍ ജനസംഖ്യാ രജിസ്റ്റര്‍ കൊണ്ടുവന്നവര്‍ തന്നെ ഇന്ന് അതിനെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചു വിടുന്നു.
ആദരണീയനായ അധ്യക്ഷന്‍, സെന്‍സസ് നോക്കുകയാണെങ്കില്‍ രാജ്യം സ്വതന്ത്രമായതിനു ശേഷം, ആദ്യ പതിറ്റാണ്ടില്‍ ചില ചോദ്യങ്ങള്‍ ഉണ്ടാകും. അതില്‍ ചിലത് രണ്ടാമത്തെ പതിറ്റാണ്ടില്‍ നീക്കം ചെയ്യും. വേറെ കുറെ ചോദ്യങ്ങള്‍ കൂട്ടി ചേര്‍ക്കും. അതൊക്കെ ആവശ്യാധിഷ്ഠിതമാണ്. ആവശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ ഭരണത്തിന്റെ ഓരോ ഘട്ടത്തിലും അറിയപ്പെടും.ചെറിയ മാറ്റങ്ങള്‍ എപ്പോവും ഉണ്ടായിക്കൊണ്ടിരിക്കും. പക്ഷെ നാം കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ പ്രയത്നിക്കരുത്. മാതൃഭാഷയുടെ പോരില്‍ നമ്മുടെ രാജ്യത്ത് ഒരിക്കലും ഇത്രവലിയ പ്രതസന്ധി ഉണ്ടായിട്ടില്ല. ഇന്ന് ഒഡീഷയില്‍ നിന്ന് വലിയ തോതില്‍ ജനങ്ങള്‍ സൂററ്റിലേക്ക് കുടിയേറിയിട്ടുണ്ട്. ഞങ്ങള്‍ ഒഡിയ സ്‌കൂള്‍ നടത്തില്ല എന്നു ഗുജറാത്ത് ഗവണ്‍മെന്റ് പറഞ്ഞാല്‍ എത്രനാള്‍ അങ്ങിനെ തുടരാനാവും. ആരൊക്കെ ഏതൊക്കെ ഭാഷകളാണ് സംസാരിക്കുന്നത് എന്ന് ഗവണ്‍മെന്റിന് അറിയണം. അപ്പോള്‍ സൂററ്റില്‍ ഒഡിയ സ്‌കൂള്‍ തുറക്കാന്‍ സാധിക്കും. മുമ്പ് കുടിയേറ്റം ഇല്ലായിരുന്നു. ഇന്ന് കുടിയേറ്റം സംഭവിക്കുമ്പോള്‍ ഇത് അത്യാവശ്യമാണ്.
ആദരണീയനായ അധ്യക്ഷന്‍, മുമ്പ് നമ്മുടെ രാജ്യത്തേയ്ക്കുള്ള കുടിയേറ്റം വളരെ ചെറിയ തോതിലായിരുന്നു. എന്നാല്‍ കാലക്രമേണ നഗരങ്ങളിലേയ്ക്ക് കൂടുതല്‍ ആകര്‍ഷണം തുടങ്ങി. നഗരങ്ങളുടെ വികസനം, ജനങ്ങളുടെ മാറുന്ന അഭിരുചികള്‍, അങ്ങിനെ കഴിഞ്ഞ 30 -40 വര്‍ഷങ്ങള്‍ക്കുള്ളില്‍ കുടിയേറ്റം ദൃശ്യമാകുന്നത് നാം സ്ഥിരമായി കാണുകയാണ്. ജില്ലകളുടെ വികസനത്തില്‍ മുന്‍ഗണന നല്കുമ്പോള്‍ അവിടെ ആരാണ് ജീവിക്കുന്നത് എന്നു നിങ്ങള്‍ മനസിലാക്കിയിരിക്കണം.
നിങ്ങള്‍ 2010 ല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കൊണ്ടുവന്നതാണ്. 2014 മുതല്‍ ഞങ്ങള്‍ ഇവിടെ ഇരിക്കുന്നുണ്ട്.ഞങ്ങള്‍ അതെ കുറിച്ച് നിങ്ങളോട് ഒന്നും ചോദിച്ചില്ലല്ലോ. ഞങ്ങളുടെ പക്കലും രേഖകള്‍ ഉണ്ട്. നിങ്ങളുടെ സമയത്ത് എടുത്ത ജനസംഖ്യാ രജിസ്റ്ററിന്റെ രേഖകള്‍. ഇന്ന് ആ ദേശീയ ജനസംഖ്യാ രജിസറ്ററിന്റെ പേരില്‍ ഈ രാജ്യത്തെ ജനങ്ങള്‍ പീഢിപ്പിക്കപ്പെടുന്നു.
ഇതു മാത്രമല്ല, ബഹുമാനപ്പെട്ട അധ്യക്ഷന്‍, അന്നത്തെ ആഭ്യന്തര മന്ത്രി ദേശീയ ജനസംഖ്യാ സെന്‍സസ് ആരംഭിക്കവെ, എല്ലാവരും ഈ ജനസംഖ്യാ രജിസ്റ്ററില്‍ വിവരങ്ങള്‍ നല്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞിരുന്നു.മാധ്യമങ്ങളോടും ഈ രജിസ്റ്റര്‍ പ്രോത്സാഹിപ്പിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പേര്‍വിവരപ്പട്ടികയില്‍ ചേരാന്‍ ജനങ്ങളെ ബോധവത്ക്കരിച്ചു. അദ്ദേഹം ഒരു പൊതു അഭ്യര്‍ത്ഥന തന്നെ അതിനായി നടത്തി. യുപിഎ 2010-ല്‍ ജനസംഖ്യാ രജിസ്റ്റര്‍ ആരംഭിച്ചു 2011 ല്‍ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കാനും തുടങ്ങി. അതിനിടെ നിങ്ങളുടെ ഗവണ്‍മെന്റ് പോയി. എന്നാലും ജനസംഖ്യാ രജിസ്റ്ററിന്റെ ജോലികള്‍ നടന്നു കോടിക്കണക്കിനു പൗരന്മാരുടെ വിവരശേഖരം പൂര്‍ത്തിയായി.ബയോമെട്രിക് വിവര ശേഖരണം പുരോഗമിക്കുന്നു. ഞാന്‍ പറയുന്നത് നിങ്ങളുടെ കാലത്തെ കുറിച്ചാണ്.
നിങ്ങള്‍ 2015 ല്‍ ശേഖരിച്ച ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ ഇന്നു സമകാലികമാക്കുക മാത്രമെ ഞങ്ങള്‍ ചെയ്തിട്ടുള്ളു. പ്രധാന്‍ മന്ത്രി ജന്‍ധന്‍ യോജന, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം തുടങ്ങിയ പാവപ്പെട്ടവരെ ഉദ്ദേശിച്ച് ആരംഭിച്ച ഗവണ്‍മെന്റിന്റെ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പേരുകള്‍ കൂടി കൂട്ടി ചേര്‍ക്കുന്നതിനു മാത്രമെ ഞങ്ങള്‍ ജനസംഖ്യാ രജിസ്റ്റര്‍ ഉപയോഗിച്ചിട്ടുള്ളു.
എന്നാല്‍ നിങ്ങള്‍ ഇന്ന് അതിനെ രാഷ്ടിയവത്ക്കരിക്കുകയും ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ എതിര്‍ക്കുകയും ചെയ്യുന്നു.മാത്രവുമല്ല അതില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കോടിക്കണക്കിനു പാവപ്പെട്ടവരെ തടയുക എന്ന പാപവും ചെയ്യുന്നു. പാവപ്പെട്ടവര്‍ക്ക് എതിരെയുള്ള നിങ്ങളുടെ മനസ്ഥിതി ഇതോടെ വെളിവായിരിക്കുന്നു.
2020 ലെ സെന്‍സസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിനാണ് ഞങ്ങള്‍ ആഗ്രഹിച്ചു. അതു വഴി ഇപ്പോള്‍ നടക്കുന്ന ക്ഷേമ പദ്ധതികളില്‍ ഇനിയുമുള്ള പാവപ്പെട്ടവരിലേയ്ക്കു കൂടി ഫലപ്രദമായി എത്തിക്കാമല്ലോ എന്നും വിചാരിച്ചു. പക്ഷെ പ്രതിപക്ഷമായ നിങ്ങള്‍ നിങ്ങള്‍ തന്നെ തുടങ്ങിവച്ച ജനസംഖ്യാ രജിസ്റ്ററിനെ മോശമായി ചിത്രികരിക്കുന്നു.
ബഹുമാനപ്പെട്ട അധ്യക്ഷന്‍, എല്ലാ സംസ്ഥാനങ്ങളും ജനസംഖ്യാ രജിസ്റ്ററിനെ അംഗീകരിക്കുകയും ഗസറ്റ്പ്രഖ്യാപനം നടത്തുകയും ചെയ്തിട്ടുള്ളതാണ്. ചില സംസ്ഥാനങ്ങള്‍ മാത്രം പിന്‍തിരിയുകയും അതിന് തടസങ്ങള്‍ ഉന്നയിക്കുകയും അതുവഴി പാവപ്പെട്ട ജനങ്ങള്‍ക്കു ലഭിക്കുന്ന പ്രയോജനങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. കഴിഞ്ഞ 70 വര്‍ഷമായി രാജ്യത്തെ പ്രതിപക്ഷം ചെയ്യാതിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോഴത്തെ പ്രതിപക്ഷം ചെയ്യുന്നത്.
നിങ്ങള്‍ കൊണ്ടുവന്ന് പ്രചരിപ്പിച്ച നടപ്പാക്കിയ പദ്ധതിയെ ഇപ്പോള്‍ അസ്പര്‍ശ്യം എന്നു പറഞ്ഞ് നിങ്ങള്‍ എതിര്‍ക്കുന്നു.ഇതു വെറും വോട്ടുബാങ്ക് രാഷ്ട്രിയം മാത്രമാണ്. ഇവിടെ വികസനത്തിന്റെയും വിഭജനത്തിന്റെയും രണ്ടു വഴികള്‍ ഉണ്ട്. നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നതാകട്ടെ, ജനങ്ങളെ വിഭജിക്കുക എന്ന മാര്‍ഗ്ഗമാണ്.
ഇത്തരം അവസരവാദം ഏതു പാര്‍ട്ടിക്കും ഹാനികരമാണ്. തീര്‍ച്ചയായും ഇതിന്റെ ഫലം അനുഭവിക്കുക രാഷ്ട്രമാണ്. ഇത് രാജ്യത്ത് അവിശ്വാസ സാഹചര്യം സൃഷ്ടിക്കും. ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സത്യം മാത്രമെ വെളിപ്പെടുത്തുന്നുള്ളു. കൃത്യമായ വിവരങ്ങള്‍ മാത്രം.
ഇന്ത്യയില്‍ നിന്ന് ഈ പതിറ്റാണ്ടില്‍ ലോകത്തിനും ഇന്ത്യന്‍ ജനതയ്ക്കും വലിയ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ഈ രാജ്യത്തെ 130 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാനുള്ള പരിശ്രമങ്ങളാണ് ഞങ്ങള്‍ നടത്തുന്നത്.ഇതു സാധിക്കണമെങ്കില്‍ ഒന്നിച്ചു നിങ്ങണം ഒന്നിച്ചു മുന്നേറണം, ഈ തീരുമാനത്തോടെ മുന്നേറണം. വാദപ്രതിവാദങ്ങള്‍ നടക്കട്ടെ, ചര്‍ച്ചകള്‍ നടക്കട്ടെ എന്നിട്ടു തീരുമാനിക്കട്ടെ.
ശ്രീ.ദിഗ് വിജയസിംങ്ജി ഒരു കവിത ഉദ്ധരിക്കുകയുണ്ടായി. ഞാനും ഒരു കവിത അനുസ്മരിക്കുന്നു.
എനിക്കു വീടില്ല, തുറസായ സ്ഥലം മാത്രം
അവിടെ നിറയെ സത്യവും ദയയും ആശകളും സ്വപ്നങ്ങളുമാണ്.
എന്റെ രാജ്യം ഉയര്‍ന്നും വികസിച്ചും കാണാനാണ് എനിക്ക് ആഗ്രഹം
ചുറ്റും സന്തോഷവും സമാധാനവുമാണ് സ്വപ്നം.
ഇന്ത്യയുടെ മഹാനായ പുത്രന്‍ മുന്‍ പ്രസിഡന്റ് എപിജെ കലാമിന്റെ ഈ വരികള്‍ എനിക്ക് ഇഷ്ടമാണ്. നിങ്ങള്‍ക്കും വേണമെങ്കില്‍ ഇഷ്ടപ്പെടാം. ഇനി നിങ്ങളുടെ ഇഷ്ടമാണ്. നിങ്ങള്‍ 21-ാം നൂറ്റാണ്ടിലെ ജീവിതം തെരഞ്ഞെടുക്കണമോ 20-ാം നൂറ്റാണ്ടിന്റെ ഗൃഹാതുരത്വത്തില്‍ കഴിയണമോ. നിങ്ങള്‍ക്കു തെരഞ്ഞെടുക്കാം.
പുതിയ ഇന്ത്യ മുന്നോട്ടു പോയി കഴിഞ്ഞു. കടമകളുടെ പാതയിലാണ് മുന്നേറ്റം. കടമകള്‍ അതില്‍ തന്നെ അവകാശങ്ങളുടെ സത്തയെ പ്രതിനിധാനം ചെയ്യുന്നു. ഇതാണ് മഹാത്മ ഗാന്ധിയുടെ സന്ദേശം.
ഗാന്ധിജി പറഞ്ഞ ആ കടമയുടെ പാതയിലൂടെ നമുക്കു മുന്നേറാം. അതിലൂടെ സമ്പന്നമായ ശക്തമായ, ദിശാബോധമുള്ള ഒരു പുതിയ ഇന്ത്യയെ പടുത്തുയര്‍ത്താം. ഓരോ ആഗ്രഹങ്ങളും ഓരോ തീരുമാനങ്ങളും യാഥാര്‍ത്ഥ്യമാകുന്നത് നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ്.
ഒരിക്കല്‍ കൂടി രാഷ്ട്രപതിയെയും അംഗങ്ങളെയും ഞാന്‍ എന്റെ ഹൃദയംഗമമായ കൃതജ്ഞത അറിയിക്കുന്നു. ഈ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മുന്‍ഗണന നല്കുക എന്ന വികാരത്തോടെ, ഇന്ത്യന്‍ ഭരണഘടനയെ തീവ്രമായി ആദരിച്ചുകൊണ്ട് നമുക്ക് ഒന്നിച്ചു നടക്കാം, നമ്മുടെ സംഭാവനകള്‍ രാജ്യത്തെ മുന്നോട്ടു നയിക്കട്ടെ. ഈ ചൈതന്യത്തില്‍ ഞാന്‍ ഒരിക്കല്‍ കൂടി ആദരണീയനായ രാഷ്ട്രപതിക്കും ഈ ചര്‍ച്ചയെ സമ്പന്നമാക്കിയ ബഹുമാന്യരായ അംഗങ്ങള്‍ക്കും എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.
നിങ്ങള്‍ക്കു വളരെ നന്ദി.
*************
(Release ID: 1605782)
Visitor Counter : 360
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada