മന്ത്രിസഭ

മഹാരാഷ്ട്രയിലെ വാധവനില്‍ പുതിയ തുറമുഖം ആരംഭിക്കുന്നതിന്  മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി

Posted On: 05 FEB 2020 1:47PM by PIB Thiruvananthpuram

 

മഹാരാഷ്ട്രയിലെ ദഹാനുവിന് സമീപം വാധവനില്‍ ഒരു പ്രധാന തുറമുഖം സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി.

പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 65,544.54 കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്.

''ലാന്‍ഡ് ലോര്‍ഡ് മാതൃക''യിലായിരിക്കും വാധവന്‍ തുറമുഖം വികസിപ്പിക്കുക. പദ്ധതി നടപ്പിലാക്കുന്നതിന് 50%ത്തിലോ അധിലധികമോ ഓഹരിപങ്കാളിത്തത്തോടെ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് നേതൃത്വം നല്‍കുന്ന ഒരു സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്.പി.വി) രൂപീകരിക്കും. വീണ്ടെടുക്കല്‍, ബ്രേക്ക്വാട്ടര്‍ നിര്‍മ്മാണം എന്നിവയുള്‍പ്പെടുന്ന തുറമുഖ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും തീരദേശങ്ങളുടെ പശ്ചാലത്തല പ്രദേശങ്ങളുമായുള്ള ബന്ധങ്ങള്‍ സ്ഥാപിക്കലും ഈ എസ്.പി.വിയായിരിക്കും ചെയ്യുക. പി.പി.പി മാതൃകയില്‍ സ്വകാര്യവികസകരായിരിക്കും എല്ലാ വ്യാപാരപ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുക.

ഇന്ത്യയിലെ  ഏറ്റവും വലിയ  കണ്ടെയ്നര്‍  തുറമുഖമായ       ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് 5.1 മില്യണ്‍ ടി.ഇ.യു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്സ്) ട്രാഫിക്കോടെ ലോകത്ത് 28-ാം ആണ്. 4-ാമത്തെ ടെര്‍മിനില്‍ പൂര്‍ത്തിയാകുന്നതോടെ 2023-ല്‍ ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ടിന്റെ ശേഷി 10 മില്യണ്‍ ടി.ഇ.യു വരെ വര്‍ദ്ധിക്കുകയും ഇത് ലോകത്തെ 17-ാമത്തെ വലിയ കണ്ടൈന്നര്‍ തുറമുഖമായി മാറുകയും ചെയ്യും. വാധവന്‍ തുറമുഖത്തിന്റെ വികസനത്തോടെ ലോകത്തെ പ്രമുഖമായ 10 കണ്ടെയ്നര്‍ തുറമുഖമുള്ള രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയുമെത്തും.

ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ തുറമുഖം മഹാരാഷ്ട്രയിലെ ജവഹര്‍ലാല്‍ നെഹ്റു തുറമുഖ ടെര്‍മിനലാണ്. മഹാരാഷ്ട്രയിലെ തീരപ്രദേശം, വടക്കന്‍ കര്‍ണ്ണാടക, തെലുങ്കാന, ഗുജറാത്തിന്റെ രണ്ടാം തീരപ്രദേശങ്ങള്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, എന്‍.സി.ആര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നു. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലുകളെ ഉള്‍ക്കൊള്ളുന്നതിനും ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ടെര്‍മിനലിന്റെ (ജെ.എന്‍.പി.ടി) ആസൂത്രിത ശേഷിയായ 10 മില്യണ്‍ ടി.ഇ.യു സമ്പൂര്‍ണ്ണമായി ഉപയോഗിച്ച് കഴിയുമ്പോഴും ബാക്കിവരുന്ന ഗതാഗതങ്ങളെ ഉള്‍ക്കൊള്ളുന്നതിനും ഒരു ആഴക്കടല്‍ ഡ്രാഫ്റ്റ് തുറമുഖം അനിവാര്യമാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ട് കണ്ടെയ്നര്‍ കൈകാര്യം ചെയ്യുന്ന തുറമുഖങ്ങളായ ജെ.എന്‍.പി.ടിയ്ക്കും മുദ്രയ്ക്കും (ഇടത്തരം ശേഷിയുള്ള കണ്ടൈന്നര്‍ കപ്പലുകള്‍ മാത്രം) യഥാക്രമം 15 എം, 16 എം എന്നിവയാണ്.  എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നര്‍ കൈകാര്യം ചെയ്യുന്ന ആധുനിക ആഴക്കടല്‍ ഡ്രാഫ്റ്റ് തുറമുഖത്തിന് 18എം-20 എം ഡ്രാഫ്റ്റ് അനിവാര്യമാണ്. വാധവന്‍ തുറമുഖത്തിന് തീരപ്രദേശത്തുനിന്നും 20 മീറ്റര്‍ അടുത്ത് സ്വാഭാവികമായ ഡ്രാഫ്റ്റുണ്ട്,  ഇത് തുറമുഖത്തിനെ വലിയ യാനങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാദ്ധ്യമാക്കുന്നു. വാധവന്‍ തുറമുഖത്തിന്റെ വികസനം 16,000-25,000 ടി.ഇ.യു ശേഷിയുള്ള കണ്ടെയ്നര്‍ യാനങ്ങള്‍ വരുന്നതിന് സഹായിക്കുകയും സാമ്പത്തിക ഉയര്‍വിനും ചരക്ക് നീക്ക ചെലവ് കുറയ്ക്കുന്നതിനുമുള്ള നേട്ടങ്ങള്‍ നല്‍കുകയും ചെയ്യും.

കണ്ടെയ്നര്‍ കപ്പലുകളുടെ ആകൃതി വലുതാകുന്നത് ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് ഒരു ആഴക്കടല്‍ ഡ്രാഫ്റ്റ് കണ്ടെയ്നര്‍ തുറമുഖം വികസിപ്പിക്കേണ്ടത് അനിവാര്യമാകുകയാണ്. മൂല്യവര്‍ദ്ധിത ഉല്‍പ്പാദനമേഖലയുടെ ഉണര്‍വിന്റെ സാഹചര്യത്തില്‍ കാര്‍ഗോകളുടെ കണ്ടെയ്നര്‍വല്‍ക്കരണം വര്‍ദ്ധിക്കുന്നതിനാല്‍ ഉല്‍പ്പാദനപ്രക്രിയയ്ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുന്നതിനായി മൂല്യവര്‍ദ്ധിത കയറ്റുമതി ഇറക്കുമതി കൈകാര്യം ചെയ്യുന്നതിനുള്ള തുറമുഖ അടിസ്ഥാന സൗകര്യം ഒരുക്കേണ്ടത് പ്രധാനമാണ്. ജെ.എന്‍.പി.ടിയുടെ ശേഷി പൂര്‍ണ്ണമായും ഉപയോഗിച്ചുകഴിയുമ്പോള്‍ ജെ.എന്‍.പി.ടിയുടെ തീരപ്രേദേശത്തുള്ള കണ്ടെയ്നര്‍ നീക്കം ഇപ്പോഴുള്ള 4.5 എം.ടി.ഇ.യുകളില്‍ നിന്നും 2022-25 ഓടെ 10.1 എം.ടി.ഇ.യുയാകുമെന്നാണ് പ്രതീഷിക്കുന്നത്.  ചരക്ക് നീക്ക അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍  സഫലമാക്കുന്നതോടെയും മേയ്ക്ക് ഇന്‍ ഇന്ത്യ  കയറ്റുമതിയും ഇന്ത്യയിലേക്കുള്ള ഉല്‍പ്പാദനസ്രോതസുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കണ്ടെയ്നര്‍ നീക്കം കൂടുതല്‍ വേഗത്തിലാകുന്നതിന് വേണ്ടിയുള്ള ആവശ്യകത  ഉണ്ടാകും.


MRD
 



(Release ID: 1602167) Visitor Counter : 151