മന്ത്രിസഭ

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് നിയമ (ഭേദഗതി)  ബില്‍, 2020നു മന്ത്രിസഭയുടെ അനുമതി

Posted On: 05 FEB 2020 1:44PM by PIB Thiruvananthpuram

 

താഴെ പറയുന്നവ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. 
·    ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് നിയമ (ഭേദഗതി) ബില്‍, 2020ന്റെ അവതരണം.
·    20 ഐ.ഐ.ടികളി(പി.പി.പി.)ലും എ.ഐ.ടി.ഡി.എം.കര്‍ണൂലി(ഐ.ഐ.ഐ.ടി.-സി.എഫ്.ടി.ഐ.)ലുമായി 21 ഡയറക്ടര്‍മാരുടെ തസ്തികകള്‍ക്ക് മുന്‍കൂര്‍ പ്രാബല്യം
·    20 ഐ.ഐ.ടികളി(പി.പി.പി.)ലും ഐ.ഐ.ടി.ഡി.എം.കര്‍ണൂലി(ഐ.ഐ.ഐ.ടി.-സി.എഫ്.ടി.ഐ.)ലുമായി 21 റജിസ്ട്രാര്‍മാരുടെ തസ്തികകള്‍ക്ക് മുന്‍കൂര്‍ പ്രാബല്യം
ഫലം
ബില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടു കൂടിയതും നിലവിലുള്ളതുമായ 15 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികള്‍ക്കൊപ്പം ബാക്കിയുള്ള അഞ്ച് ഐ.ഐ.ടിക(പി.പി.പി.)ളും ഡിഗ്രികള്‍ നല്‍കാന്‍ അധികാരമുള്ള 'ദേശീയ പ്രാധാന്യമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളാ'യി പ്രഖ്യാപിക്കും. ഇതോടെ ഈ സ്ഥാപനങ്ങള്‍ക്കു സര്‍വകലാശാലകളും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യുന്നതുപോലെ ബി.ടെക്, എം.ടെക്, പിഎച്ച്.ഡി. ഡിഗ്രികള്‍ നല്‍കാന്‍ സാധിക്കും. രാജ്യത്തു വിവരസാങ്കേതിക വിദ്യാ രംഗത്തു കരുത്തേറിയ ഗവേഷണ അടിത്തറ പാകാന്‍ ആവശ്യമായത്ര വിദ്യാര്‍ഥികളെ നേടിയെടുക്കാനും ഇത് ഈ സ്ഥാപനങ്ങളെ സഹായിക്കും. 
വിശദാംശങ്ങള്‍
1. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസ് നിയമ (ഭേദഗതി) ബില്‍, 2020ന്റെ അവതരണം; 2014ലെയും 2017ലെയും പ്രധാന നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിനായി. 
2. സൂറത്ത്, ഭോപ്പാല്‍, ഭഗല്‍പ്പൂര്‍, അഗര്‍ത്തല, റായ്ച്ചൂര്‍ എന്നിവിടങ്ങളിലുള്ള പൊതു, സ്വകാര്യ പങ്കാളിത്തത്തോടുകൂടിയ അഞ്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികള്‍ക്കു സ്റ്റാറ്റിയൂട്ടറി പദവി നല്‍കുന്നതിനും അവയെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (പൊതു-സ്വകാര്യ പങ്കാളിത്തം) നിയമം, 2017 പ്രകാരം നിലവിലുള്ള 15 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിക്കു തുല്യം ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളായി പ്രഖ്യാപിക്കുന്നതിനും. 
അംഗീകാരത്തിന്റെ ലക്ഷ്യം സൂറത്ത്, ഭോപ്പാല്‍, ഭഗല്‍പൂര്‍, അഗര്‍ത്തല, റായ്ചൂര്‍ ഐ.ഐ.ടികള്‍ രൂപപ്പെടുത്തുന്നതിനായാണ്. ഈ ഐ.ഐ.ടികള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നത് 1860ലെ സൊസൈറ്റീസ് റജിസ്ട്രേഷന്‍ ആക്റ്റ് അനുസരിച്ചാണ്. അവ പി.പി.പി. മാതൃകയില്‍ ആരംഭിച്ച മറ്റ് 15 ഐ.ഐ.ടികള്‍ക്കു തുല്യമായി ഐ.ഐ.ടി.(പി.പി.പി.) നിയമം, 2017നു കീഴിലാണ്. അതുപോലെ, ഐ.ഐ.ടി.ഡി.എം. കര്‍ണൂല്‍ സ്ഥാപിച്ചിരിക്കുന്നത് ഐ.ഐ.ടി. നിയമം, 2014 പ്രകാരമാണ്. ഐ.ഐ.ടി. അലഹബാദ്, ഐ.ഐ.ടി.എം. ഗ്വാളിയോര്‍, ഐ.ഐ.ടി.ഡി.എം. ജബല്‍പ്പൂര്‍, ഐ.ഐ.ടി.ഡിഎം. കാഞ്ചീപുരം എന്നിവയോടൊപ്പം പ്രവര്‍ത്തിച്ചുവരികയും ചെയ്യുന്നു. ഈ ഐ.ഐ.ടികളിലെ ഡയറക്ടര്‍, റജിസ്ട്രാര്‍ തസ്തിക നിലവിലുണ്ടെന്നു മാത്രമല്ല, ഇപ്പോഴത്തെ നിര്‍ദേശം ഒരു സാമ്പത്തിക ബാധ്യതയും വരുത്താതെ രൂപഘടന പ്രദാനം ചെയ്യുക മാത്രമാണു ചെയ്യുന്നത്. 
പശ്ചാത്തലം
1. ഐ.ഐ.ടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതു വിവരസാങ്കേതിക വിദ്യാ രംഗത്ത് ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പ്രോല്‍സാഹിപ്പിക്കുകയാണ്. 
2. 26-11-2020നു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതുപ്രകാരം പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ 20 പുതിയ ഐ.ഐ.ടികള്‍ സ്ഥാപിക്കുന്നതില്‍ 15 എണ്ണം ഐ.ഐ.ടി. (പി.പി.പി.) നിയമം, 2017നു കീഴില്‍ വരുന്നു. ബാക്കിയുള്ള അഞ്ചെണ്ണം നിയമത്തിന്റെ ഷെഡ്യൂളില്‍ പെടുത്താനിരിക്കുന്നതേയുള്ളൂ. 
രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനായി വിവരസാങ്കേതിക വിദ്യാ രംഗത്തു വിജ്ഞാനം ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കുന്ന സവിശേഷമായ മുന്നേറ്റമാണ് ഇന്ത്യന്‍ ഇന്‍സ്റിറ്റിയൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ്, 2014ഉം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (പൊതു-സ്വകാര്യ പങ്കാളിത്തം) നിയമം, 2017ഉം.
MRD 



(Release ID: 1602165) Visitor Counter : 111