മന്ത്രിസഭ

പോര്‍ട്ട് ട്രസ്റ്റുകളുടേയും, ഡോക്ക് ലേബര്‍ ബോര്‍ഡിലേയും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഉല്പാദനക്ഷമതയ്ക്കനുസരിച്ചുള്ള റിവാര്‍ഡ് തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

प्रविष्टि तिथि: 29 JAN 2020 4:06PM by PIB Thiruvananthpuram

പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെയും, ഡോക്ക് ലേബര്‍ ബോര്‍ഡി ലേയും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നിലവിലുള്ള ഉല്പാദനക്ഷമതയ്ക്കനുസരിച്ചുള്ള റിവാര്‍ഡ് പദ്ധതി 2017-18 ല്‍ നിന്നും ഇനിയൊരു മാറ്റം / ഭേദഗതി ഉണ്ടാകുന്നതുവരെ തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.


പ്രതിവര്‍ഷം 28,821 പ്രധാന പോര്‍ട്ട് ട്രസ്റ്റ് / ഡോക്ക് ജീവനക്കാര്‍ക്കും, തൊഴിലാളികള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി പ്രതിവര്‍ഷം  പ്രതീക്ഷിക്കുന്ന ചെലവ് 46 കോടി രൂപയാണ്. പ്രതിമാസം ഏഴായിരം രൂപയെന്ന ബോണസ് കണക്കാക്കുന്നതിന് നിലവിലുള്ള പ്രതിഫല പരിധി അടിസ്ഥാനമാക്കിയാണ്ഉല്പാദനക്ഷമതയ്ക്കനുസരിച്ചുള്ള റിവാര്‍ഡ് നല്‍കുക. ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ ഈ പദ്ധതി തുറമുഖ മേഖലയിലെ മെച്ചപ്പെട്ട വ്യവസായ ബന്ധവും, സൗഹാര്‍ദ്ദപരമായ തൊഴില്‍ അന്തരീക്ഷവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. 


പ്രധാന തുറമുഖ ട്രസ്റ്റിലേയും, ഡോക്ക് ലേബര്‍ ബോര്‍ഡിലേയും ജീവനക്കാര്‍ക്കും, തൊഴിലാളികള്‍ക്കും പ്രവര്‍ത്തനക്ഷമതയുമായി ബന്ധപ്പെട്ട റിവാര്‍ഡ് നല്‍കുന്നതിനുള്ള ഒരു പദ്ധതി നിലവിലുണ്ട്. പോര്‍ട്ട്‌സ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് (ആള്‍ ഇന്ത്യാ പ്രകടനത്തിന് അമ്പത് ശതമാനവും, വ്യക്തിഗത തുറമുഖ പ്രകടനത്തിന് അമ്പത് ശതമാനവും വെയിറ്റേജ്) ആധാരമാക്കി യാണ് റിവാര്‍ഡ് നല്‍കുന്നത്. മാനേജ്‌മെന്റും, പ്രധാന പോര്‍ട്ട് ട്രസ്റ്റുകളിലെ തൊഴിലാളി ഫെഡറേഷനുകളും തമ്മിലുള്ള തീര്‍പ്പ് അനുസരിച്ച് വാര്‍ഷികാടിസ്ഥാനത്തിലാണ് ഇത് നല്‍കുന്നത്.


AM   MRD


(रिलीज़ आईडी: 1601001) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: Manipuri , Tamil , English , Urdu , हिन्दी , Marathi , Bengali , Gujarati , Telugu , Kannada