മന്ത്രിസഭ
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കുടിയേറ്റം സംബന്ധിച്ച കരാറിന് മന്ത്രിസഭയുടെ അംഗീകാരം
Posted On:
08 JAN 2020 3:13PM by PIB Thiruvananthpuram
ഇന്ത്യയും, ഫ്രാന്‍സും തമ്മിലുള്ള കുടിയേറ്റ പങ്കാളിത്ത കരാറിന്റെ സാധുവാക്കലിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. 2018 മാര്‍ച്ചില്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് കരാര്‍ ഒപ്പുവച്ചത്.
ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, നൈപുണ്യമുള്ള പ്രൊഫഷണലുകള്‍ തുടങ്ങിയവരുടെ പരസ്പര കൈമാറ്റം മുതലായവ ശക്തിപ്പെടുത്തുന്നതില്‍ ഒരു സുപ്രധാന നാഴികകല്ലാണ് കരാര്‍. ഒപ്പം ഇരു ഭാഗത്തു നിന്നുമുള്ള അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് തുടങ്ങിയവുമായി ബന്ധപ്പെട്ട സഹകരണം ശക്തിപ്പെടുത്തുന്നതിലും കരാര്‍ പ്രധാന പങ്ക് വഹിക്കും. ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ സത്വരം വികസിക്കുന്ന ബഹുതല ബന്ധങ്ങളുടെ സാക്ഷ്യപത്രമായ കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന വിശ്വാസത്തിന്റെ പ്രതീകം കൂടിയാണ്.
തുടക്കത്തില്‍ ഏഴ് വര്‍ഷമാണ് കരാറിന്റെ കാലാവധി. സ്വമേധയാ പുതുക്കലിനുള്ള വ്യവസ്ഥയും കരാറിലുണ്ട്. ഒരു സംയുക്ത പ്രവര്‍ത്തക ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംവിധാനവും ഉണ്ടാകും.
ND MRD
(Release ID: 1598809)
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada