മന്ത്രിസഭ

2019 - ലെ ആയുധങ്ങള്‍ (ഭേദഗതി) ബില്ലിനുള്ളഔദ്യോഗികഭേദഗതികള്‍ മന്ത്രിസഭ അംഗീകരിച്ചു

प्रविष्टि तिथि: 24 DEC 2019 4:20PM by PIB Thiruvananthpuram

2019 ഡിസംബര്‍ 9 ന് ലോക്‌സഭയില്‍അവതരിപ്പിച്ച് പാസാക്കിയ 2019 -ലെആയുധങ്ങള്‍ (ഭേദഗതി) ബില്ലിനുള്ളഔദ്യോഗികഭേദഗതികള്‍ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെഅംഗീകാരം നല്‍കി.
ഗുണഫലങ്ങള്‍ :


ആയുധങ്ങളുടെയും, വെടിക്കോപ്പുകളുടെയും അനധികൃത നിര്‍മ്മാണവും, വ്യാപാരവുംതടയുക, ലൈസന്‍സിംഗ് വ്യവസ്ഥകള്‍ ക്രമപ്പെടുത്തുക, ഇന്നത്തെ കാലഘട്ടത്തിനനുസൃതമായസുരക്ഷ ആവശ്യങ്ങള്‍ ഫലപ്രദമായികൈകാര്യംചെയ്യുകമുതലായവയാണ്ഇതിന്റെലക്ഷ്യം. അതേസമയം, നിയമാനുസൃത ലൈസന്‍സ് കൈവശംവയ്ക്കുന്നവര്‍ക്ക്അതിന്റെകാലാവധി ദീര്‍ഘിപ്പിക്കാനുംവ്യവസ്ഥയുണ്ട്. 


കര്‍ശന ശിക്ഷാവ്യവസ്ഥകളും, ശക്തമായ നിയന്ത്രണ സംവിധാനങ്ങളുംഉറപ്പാക്കിക്കൊണ്ട്ആയുധങ്ങള്‍ അനധികൃതമായികൈവശംവയ്ക്കുന്നത്തടയുന്നതിനും, നിയമാനുസൃത ലൈസന്‍സുകള്‍ക്ക്  ഇലക്‌ട്രോണിക്‌രൂപത്തില്‍കൂടുതല്‍കാലദൈര്‍ഘ്യം അനുവദിക്കുന്നതിനുംലക്ഷ്യമിടുന്നതാണ്‌ഭേദഗതികള്‍.


ND   MRD


(रिलीज़ आईडी: 1597624) आगंतुक पटल : 136
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Punjabi , Tamil , Telugu , Kannada