മന്ത്രിസഭ

ബംഗാള്‍ കിഴക്കന്‍ അതിര്‍ത്തി പ്രദേശ നിയന്ത്രണ ഭേദഗതിക്ക് മന്ത്രിസഭയുടെഅംഗീകാരം

പോസ്റ്റഡ് ഓണ്‍: 24 DEC 2019 4:29PM by PIB Thiruvananthpuram

1873-ലെ ബംഗാള്‍ - കിഴക്കന്‍ അതിര്‍ത്തി പ്രദേശ നിയന്ത്രണങ്ങള്‍ (ബി.ഇ.എഫ്.ആര്‍) ഭേദഗതിചെയ്യുന്നതിന് ഭരണഘടനയിലെ 372-ാം അനുച്ഛേദംരണ്ടാം ഉപവകുപ്പ് പ്രകാരംരാഷ്ട്രപതി പുറപ്പെടുവിച്ച 2019 ലെ ഭേദഗതിഉത്തരവിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. 


ബി.ഇ.എഫ്.ആര്‍മണിപ്പൂരിലേക്ക്‌വ്യാപിപ്പിക്കുന്നതിനും, 2019 ലെ പൗരത്വഭേദഗതി നിയമത്തിലെവകുപ്പുകളില്‍ നിന്ന്അവിടുത്തെ തദ്ദേശീയ ജനതയ്ക്ക്‌സംരക്ഷണം നല്‍കുന്നതിനും ചട്ടങ്ങളില്‍ആവശ്യമായഭേദഗതിവരുത്തുന്നതിനുമാണ്‌വിജ്ഞാപനം. 


ND   MRD


( റിലീസ് ഐ.ഡി: 1597622) സന്ദര്‍ശക കൗണ്ടര്‍ : 106
ഈ റിലീസ് വായിക്കുക: Assamese , English , Urdu , Marathi , हिन्दी , Punjabi , Tamil , Telugu , Kannada