മന്ത്രിസഭ

ജൈവോര്‍ജ്ജസഹകരണത്തില്‍ഇന്ത്യയും ബ്രസീലും തമ്മില്‍ ധാരണാപത്രംഒപ്പുവയ്ക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്കി

Posted On: 24 DEC 2019 4:36PM by PIB Thiruvananthpuram

ഇന്ത്യയും ബ്രസീലും തമ്മില്‍ ജൈവോര്‍ജ്ജസഹകരണത്തില്‍ ധാരണാപത്രംഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകാരം നല്കി.


ലോകത്തിലെഏറ്റവും പ്രധാന ഊര്‍ജ്ജ ഉപഭോക്താക്കളാണ്ഇന്ത്യയും ബ്രസീലും. ബ്രസീലാകട്ടെ ലാറ്റിന്‍ അമേരിക്കന്‍ മേഖലയിലുള്ളഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയുമാണ്. നിലവില്‍ലോകത്തിലെതന്നെ രണ്ടാമത്തെ വലിയജൈവ ഇന്ധന ഉത്പാദകരാണ്  ബ്രസീല്‍. നിലവില്‍ ബ്രസീലിന്റെഊര്‍ജ്ജമിശ്രിതത്തില്‍ 18 ശതമാനവും, ജൈവോര്‍ജ്ജവുംജൈവവൈദ്യുതിയുംചേര്‍ന്നതാണ്. ഇന്ത്യയ്ക്കുംജൈവ ഇന്ധന മേഖലയില്‍ശക്തമായതാല്പര്യംഉണ്ട്. പുതിയജൈവ ഇന്ധന നയം 2018 - പ്രഖ്യാപനമനുസരിച്ച് 2030 ആകുമ്പോള്‍ പെട്രോളില്‍ 20 ശതമാനം എഥനോളും,  ഡീസലില്‍ 5 ശതമാനം ജൈവഡീസലുംകലര്‍ത്തുകഎന്നതാണ്ഇന്ത്യയുടെലക്ഷ്യം.


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ബ്രസീല്‍ പ്രസിഡന്റും 2016 ല്‍ ഇന്ത്യയില്‍ നടത്തിയകൂടിക്കാഴ്ച്ചയില്‍ പാരമ്പര്യേതര ഊര്‍ജ്ജങ്ങളുടെഗവേഷണത്തിലുംവികസനത്തിലും,  രണ്ടാംതലമുറജൈവ ഇന്ധന മേഖലയിലും സഹകരിക്കാന്‍ സമ്മതിച്ചിരുന്നു.
ധാരണാപത്രമാകട്ടെ,  സഹകരണത്തിന്റെ ഘടന നിശ്ചയിക്കുകയും,  ജൈവ ഇന്ധനം,  ജൈവവൈദ്യതി, ജൈവവാതകവിതരണശൃംഖല,  അസംസ്‌കൃത പദാര്‍ത്ഥം, വ്യാവസായികമാറ്റം,  വിതരണം,  ഉപഭോക്തൃമേഖലയില്‍ഉള്‍പ്പെടെയുള്ള  നിക്ഷേപം എന്നിവ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു. കരിമ്പ്, ചോളം, നെല്ല്, എണ്ണക്കുരുക്കള്‍, മറ്റുസസ്യജന്യ വിളകള്‍ഉള്‍പ്പെടെജൈവഊര്‍ജ്ജത്തിനാവശ്യമായജൈവപിണ്ഡവുമായി ബന്ധപ്പെട്ട നയങ്ങളും,  കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെവിവരകൈമാറ്റവുംആണ്  ധാരണാപത്രത്തിന്റെമറ്റു പ്രത്യേകതകള്‍. ജൈവ ഇന്ധന ഉപയോഗാടിസ്ഥാനത്തില്‍ഹരിതഗൃഹവാതക ബഹിര്‍ഗമന അളവ്‌ലഘൂകരിക്കുന്നതിനുള്ള നയങ്ങള്‍,  ചാക്രിക അപഗ്രഥനം വഴിയും,  വ്യവസ്ഥാപിതവിപണിയില്‍ ക്രയവിക്രയംചെയ്യുന്ന ബഹിര്‍ഗമന ലഘൂകരണസാക്ഷ്യപത്ര വിതരണംവഴിയും, വ്യവസായഘടകങ്ങളുംവിപണിലഭ്യത പരിഹരിക്കുന്നതിന്  സംയുക്ത നില പ്രോത്സാഹിപ്പിക്കുക, നൂതന ജൈവ ഇന്ധനം ഉള്‍പ്പെടെയുള്ളസുസ്ഥിരജൈവ ഇന്ധനം,  എന്‍ജിന്‍ ഇന്ധന നവീകരണം,  കല്‍ക്കരിതുടങ്ങിയഫോസില്‍ ഇന്ധനങ്ങളുമായികലര്‍ത്തുന്നതിനാവശ്യമായവ്യത്യസ്തജൈവ ഇന്ധന ശതമാനം ക്രമീകരണംഎന്നിവയും ധാരണാ പത്രത്തിന്റെമറ്റു പ്രത്യേകതകളാണ്.


ND   MRD (Release ID: 1597620) Visitor Counter : 43