മന്ത്രിസഭ

വിമാന (ഭേദഗതി) ബില്‍, 2019ന് മന്ത്രിസഭയുടെ അനുമതി

Posted On: 11 DEC 2019 6:08PM by PIB Thiruvananthpuram

 

വിമാന നിയമം, 1934(XXII ഓഫ് 1934)ല്‍ ഭേദഗതികള്‍ വരുത്തുന്നതിനായി വിമാന (ഭേദഗതി) ബില്‍, 2019 അവതരിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ബില്‍ ഇനി പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടും. 
നിലവിലുള്ള പരമാവധി പിഴയായ 10 ലക്ഷം രൂപം ഒരു കോടി രൂപയായി ഉയര്‍ത്തുന്നതിനു ബില്ലില്‍ വ്യവസ്ഥയുണ്ട്. വ്യോമഗതാഗതത്തിന്റെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങള്‍ സാധ്യമാക്കുംവിധം നിലവിലുള്ള നിയമത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനും ഇതില്‍ വ്യവസ്ഥയുണ്ട. 
രാജ്യാന്തര വ്യോമഗതാഗത ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ.) നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ ഉള്‍പ്പെട്ടതാണു ബില്‍. ബില്‍ രാജ്യത്തു വ്യോഗമതാഗത രംഗത്തുള്ള മൂന്നു നിയന്ത്രണ ഏജന്‍സികളായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുകയും അതു രാജ്യത്തെ വ്യോമഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിലേക്കു നയിക്കുകയും ചെയ്യും. 
MRD


(Release ID: 1596103) Visitor Counter : 87