മന്ത്രിസഭ

ദേശീയ പാത പദ്ധതികള്‍ക്കായി ധനസമാഹരണത്തിന്‌വേണ്ടി  അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റ്‌രൂപീകരിക്കുന്നതിന്  ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയെമന്ത്രിസഭായോഗം ചുമതലപ്പെടുത്തി

Posted On: 11 DEC 2019 6:11PM by PIB Thiruvananthpuram

 


സെബി നല്‍കിയിട്ടുള്ള ഇന്‍വിറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഒരു അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റ്(എസ്.) രൂപീകരിക്കുന്നതിന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തുന്നതിനുള്ള റോഡ് ഗതാഗത ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. ദേശീയ പാത അതോറിറ്റിക്ക് ഒരുവര്‍ഷത്തെയെങ്കിലും ടോള്‍ പിരിവ് റെക്കാര്‍ഡുള്ള ദേീയപാതകളുടെ പൂര്‍ത്തീകരണത്തിനും വേണ്ട ധനസമാഹരത്തിനും തെരഞ്ഞെടുക്കപ്പെടുന്ന ദേശീയപാതകളില്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള അധികാരം ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിക്ഷിപ്തമാക്കുന്നതിനും ഇത് സഹായിക്കും.
നേട്ടങ്ങള്‍
ഇന്‍വിറ്റ് നിക്ഷേപകര്‍ക്ക് വളരെയധികം അയവ് നല്‍കുകയും അതിലൂടെ താഴെപ്പറയുന്ന അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുകയുംചെയ്യുന്നു.
-സ്പെഷ്യലൈസ്ഡ് ഒആന്റ് എം. ഇളവുകള്‍ സൃഷ്ടിക്കും.
-ഇന്ത്യന്‍ ഹൈവേ വിപണിയില്‍ വളരെ ക്ഷമയുള്ള മൂലധനം (20-30 വര്‍ഷത്തിന് വേണ്ടി) ആകര്‍ഷിക്കുകയും ഈ നിക്ഷേപകര്‍ നിര്‍മാണത്തിന്റെ ബുദ്ധിമുട്ടുകളില്‍നിന്ന് ഒഴിവാകുകയും ചെയ്യും. സ്വത്തുകളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ദീര്‍ഘകാലം സുസ്ഥിരമായ പ്രതിഫലവും ലഭ്യമാക്കും.
-ചെറുകിട ആഭ്യന്തര സമ്പാദ്യവും പ്രത്യേക സ്ഥാപനങ്ങളുടെ പ്രധാന ഫണ്ടും (അതായത് മ്യൂച്ചല്‍ ഫണ്ട്, പി.എഫ്.ആര്‍.ഡി.എ തുടങ്ങിയവ) അടിസ്ഥാനസൗകര്യ മേഖലയില്‍ ഇന്‍വിറ്റിലൂടെ നിക്ഷേപിക്കാനാകും.
പശ്ചാത്തലം
റോഡുകളും ഹൈവേകളും സമ്പദ്ഘടനയുടെ ജീവനാഡിയാണ്, വളരെ വിദൂരമായതും വളരെ അകലത്തിലുള്ളതുമായ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് കാര്യക്ഷമമായ ഗതാഗതം പ്രാദേശികവും അതോടൊപ്പം ദേശീയാടിസ്ഥാനത്തിലും ഉറപ്പാക്കുന്നു. വ്യാപാരത്തിന് സൗകര്യമൊരുക്കുന്നതിലും മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുന്നതുപോലെയുള്ള ബഹുതല പ്രഭാവം ദേശീയപാതകളുടെ വികസനത്തിനുണ്ട്.
2017 ഒക്ടോബറില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഭാരത് മാല പരിയോജനക്ക് തുടക്കം കുറിച്ചു. 5,35,000 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് 24,800 കിലോമീറ്റര്‍ റോഡുകള്‍ വികസിപ്പിക്കുകയെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ കൊടിയടയാള പദ്ധതിയാണിത്.
ഭാരത് മാല പദ്ധതിയുടെ വ്യാപ്തിയുടെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യക്ക് ഈ പദ്ധതികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് ഫണ്ടിന്റെ ആവശ്യമുണ്ട്. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കുന്നതിന് ധനം കണ്ടെത്തുകയും പ്രവര്‍ത്തനനിരതമായ ദേശീയപാതാ സ്വത്തുകളുടെ മൂല്യം തുറന്നുകൊടുക്കുകയും സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് ദേശീയപാതകളുടെ നിര്‍മാണത്തില്‍ നിക്ഷേപിക്കുന്നതിന് ആകര്‍ഷകമായ പദ്ധതികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുകയെന്നതാണ്.
നടപ്പാക്കല്‍
നിലവിലെ പരിമിതമായ സാമ്പത്തിക സ്രോതസ് മാത്രമുള്ള ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങള്‍ക്ക് നൂതനമാര്‍ഗ്ഗത്തിനുള്ള സാമ്പത്തികസംവിധാനങ്ങള്‍ അനിവാര്യമായിരിക്കുകയാണ്. അന്നത്തെ ധനകാര്യമന്ത്രി 2018-19ലെ തന്റെ ബജറ്റില്‍ തന്നെ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ റോഡ് സ്വത്തുകളെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കളായി സംഘടിപ്പിക്കണമെന്നും ടോള്‍, നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് കൈമാറല്‍ മാതൃക, അടിസ്ഥാന നിക്ഷേപ ട്രസ്റ്റ് എന്നീ നൂതനമായ ധനസമ്പാദനമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
പരിചയത്തിന്റെയും അറിവിന്റെയും അടിസ്ഥാനത്തില്‍ തങ്ങളുടെ പൂര്‍ത്തിയാക്കിയതും പ്രവര്‍ത്തിച്ചുവരുന്നതുമായ ദേശീയപാത പദ്ധതികള്‍ക്ക് വേണ്ടി മൂലധന വിപണിയിലൂടെ അധിക വിഭവസമാഹരണം എന്ന ലക്ഷ്യത്തോടെ ഒരു അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റ് രൂപീകരിക്കുന്നതിന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരികയാണ്.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റ് ദേശിയ പാത അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴില്‍ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് 1882 പ്രകാരവും സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റ്) റെഗുലേഷന്‍ 2014 പ്രകാരവും രൂപീകരിക്കുന്നതായിരിക്കും. അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് നിക്ഷേപം (ധനാകാര്യമന്ത്രാലയം നിര്‍വചിക്കുന്ന തരത്തില്‍) എന്ന പ്രഥമലക്ഷ്യത്തോടെയാണ് അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റ് രൂപീകരിക്കുന്നത്. അടിസ്ഥാനസൗകര്യ നിക്ഷേപ ട്രസ്റ്റ് സ്വത്തുകള്‍ നേരിട്ടോ അല്ലെങ്കില്‍ ഒരു എസ്.പി.വി മുഖേനയോ കൈവശം വയ്ക്കും.
MRD



(Release ID: 1596101) Visitor Counter : 87