മന്ത്രിസഭ

സാമ്പത്തികമായി നല്ല നിലയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍/ഹൗസിംഗ് ഫൈനാന്‍സിംഗ് കമ്പനികള്‍ എന്നിവയുടെ  ഉയര്‍ന്ന നിരക്കിലുള്ള  സ്വത്തുകള്‍ വാങ്ങുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്കായി 'ഭാഗിക വായ്പ ഗ്യാരന്റി പദ്ധതി'ക്ക് മന്ത്രിസഭയുടെ അംഗീകാരം

Posted On: 11 DEC 2019 6:15PM by PIB Thiruvananthpuram

 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കി.
1. സാമ്പത്തികമായി നല്ല നിലയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, ഹൗസിംഗ് ധനകാര്യകമ്പനികള്‍ എന്നിവയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള സ്വത്തുകള്‍ വാങ്ങുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യാ ഗവമെന്റ് 'ഭാഗിക വായ്പാ ഗ്യാരന്റി പദ്ധതി' വാഗ്ദാനം ചെയ്തു. ബാങ്കുകള്‍ വാങ്ങുന്ന സ്വത്തിന്റെ ന്യായവിലയുടെ ആദ്യ നഷ്ടത്തിന്റെ പത്തു ശതമാനമായോ അല്ലെങ്കില്‍ 10,000 കോടി രൂപയായോ, സാമ്പത്തികകാര്യ വകുപ്പ് ഏതാണ് കുറവെന്നു സമ്മതിക്കുന്നത്, അത്രയും തുകയുടെ ഉറപ്പായിരിക്കും നല്‍കുക. 2018  ഓഗസ്റ്റ് ഒന്നിന് ഒരുവര്‍ഷം മുമ്പ് സ്പെഷ്യല്‍ മെന്‍ഷന്‍ അക്കൗണ്ട് (എസ്.എം.എ)-0 വിഭാഗത്തില്‍ പെടുകയും 'ബി.ബി.ബി. പ്ലസ്' നിലവാരമോ അതില്‍ മുകളിലോ സ്വത്തുണ്ടായിരിക്കുന്ന ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങള്‍/ഹൗസിംഗ് ധനകാര്യ കമ്പനികള്‍ എന്നിവയാണ് ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നത്.
2. ഇന്ത്യാ ഗവമെന്റ് നല്‍കുന്ന ഒറ്റത്തവണ ഭാഗിക വായ്പാ ഉറപ്പിന്റെ വാതായനങ്ങള്‍ 2020 ജൂണ്‍ 30 വരെയോ, അല്ലെങ്കില്‍ ബാങ്കുകള്‍ 1,00,000 കോടിയുടെ സ്വത്തുകള്‍ വാങ്ങുന്നതുവരെയോ ഇതില്‍ ഏതാണോ ആദ്യം വരുന്നത് അതുവരെ തുറന്നിരിക്കും. ഇതിന്റെ പുരോഗതി കണക്കിലെടുത്തുകൊണ്ട് പദ്ധതിയുടെ കാലാവധി 3 മാസം വരെ നീട്ടിനല്‍കുന്നതിനുള്ള അധികാരം ധനകാര്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
പ്രധാനപ്പെട്ട നേട്ടങ്ങള്‍
ഗവണ്‍മെന്റ് ഗ്യാരന്റി ഉറപ്പിന്റെ ഫലമായി പൊതുഫണ്ടില്‍ നിക്ഷേപിച്ചിട്ടുള്ളവയുടെ വില്‍പ്പന ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളെയും ഹൗസിംഗ് ഫൈനാന്‍സിംഗ് കമ്പനികളെയും അവരുടെ താല്‍ക്കാലിക കടംവീട്ടലിനും  അല്ലെങ്കില്‍ പണത്തിന്റെ ഒഴുക്കിലുള്ള ചേര്‍ച്ചയില്ലായ്മ പരിഹരിക്കുന്നതിനും സഹായിക്കുകയും അവരുടെ വായ്പാ സൃഷ്ടിക്ക് തുടര്‍ന്നും സംഭാവനകള്‍ നല്‍കുകയും അവസാനഘട്ട വായ്പവരെ വായ്പ ആവശ്യമുള്ളവര്‍ക്ക് ലഭ്യമാക്കുകയും അതിലൂടെ സാമ്പത്തികവളര്‍ച്ചയ്ക്ക് സഹായമാകുകയും ചെയ്യും.
പശ്ചാത്തലം
2019-20ലെ കേന്ദ്ര ബജറ്റില്‍ ഈ പ്രഖ്യാപനം നടത്തിയിരുന്നു.
''സാമ്പത്തികമായി നല്ല നിലയിലുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ഉയര്‍ന്ന നിലവാരത്തിലുള്ള ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുകള്‍ ഈ സാമ്പത്തികവര്‍ഷം വാങ്ങുതിനായി  ഗവണ്‍മെന്റ് ഒറ്റത്തവണ ആറുമാസത്തെ ഭാഗിക വായ്പാ ഉറപ്പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ആദ്യനഷ്ടത്തിന്റെ 10% വരെ നല്‍കും.''
മുകളില്‍ പറഞ്ഞ ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍/ഹൗസിംഗ് ധനകാര്യ കമ്പനികള്‍ എന്നിവയുടെ സ്വത്തുകള്‍ വാങ്ങുന്നതിന് പദ്ധതിപ്രകാരം വാങ്ങുന്ന വസ്തുവിന്റെ ന്യായവിലയുടെ 10% വരെ അല്ലെങ്കില്‍ 10,000 കോടി രൂപ വരെ പരിമിതപ്പെടുത്തി ഏതാണോ കുറവ് അത് തീരുമാനിച്ചുകൊണ്ട് 2019 ഓഗസ്റ്റ് 10ന് ഒരു പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു (2019 സെപ്റ്റംബര്‍ 23ന് അത് പരിഷ്‌ക്കരിച്ചു). പദ്ധതി ആരംഭിക്കുന്ന തീയതി മുതല്‍ ആറു മാസത്തേക്കോ അല്ലെങ്കില്‍ 1,00,000 കോടി രൂപയുടെ സ്വത്തുകള്‍ ബാങ്കുകള്‍ വാങ്ങുന്നതുവരെയോ, ഏതാണോ മുമ്പില്‍ വരുത് അതുവരെയാണ് ഇതിന്റെ കാലാവധി.
വിവിധ ഓഹരിപങ്കാളികളുമായി നടത്തിയ ചര്‍ച്ചയില്‍ ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ താഴേപ്പറയുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഇതിന് മന്ത്രിസഭയുടെ അനുമതി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
എ) 2018 ഓഗസ്റ്റ് ഒന്നിന് മുമ്പ് (അതായത് ഐ.എല്‍ ആന്റ് എഫ്.എസ്. പ്രതിസന്ധിക്ക് മുമ്പ്) എസ്.എം.എ-0 വിഭാഗത്തില്‍ വീണുപോയ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍/എം.എഫ്.സികള്‍ എന്നിവയുടെ കൂട്ടിച്ചേര്‍ക്കപ്പെട്ട സ്വത്തുകള്‍ അവരില്‍നിന്നു പൊതുമേഖലാ ബാങ്കുകള്‍ക്ക് വാങ്ങാം. ഈ പറഞ്ഞ കാലത്ത് എസ്.എം.എ-1, എസ്.എം.എ-2 വിഭാഗങ്ങളിലായ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, ഹൗസിംഗ് ഫൈനാന്‍സിംഗ് കമ്പനികള്‍ എന്നിവ ഈ പദ്ധതിക്ക് തുടര്‍ന്നും യോഗ്യരല്ലായിരിക്കും.
ബി) പൊതുമേഖലാ ബാങ്കുകള്‍ വാങ്ങാന്‍ പോകുന്ന സ്വത്തുകളുടെ നിലവാരം നിലവിലെ 'എഎ' മുതല്‍ ബിബിബി പ്ലസ് വരെയായിരിക്കണം.
സി) ഈ പദ്ധതി 2020 ജൂണ്‍ 30 വരെയാണു നിലനില്‍ക്കുക. എന്നാല്‍ പദ്ധതിയുടെ കീഴിലുണ്ടായിട്ടുള്ള പുരോഗതിയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ കാലാവധി മൂന്നു മാസം നീട്ടിക്കൊടുക്കാനുള്ള അധികാരം ധനകാര്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
മുകളില്‍ പറഞ്ഞിട്ടുള്ള കൂട്ടിചേര്‍ക്കലുകളോടെ മന്ത്രിസഭ 'ഭാഗീക വായ്പാ ഉറപ്പ് പദ്ധതി'ക്ക് അംഗീകാരം നല്‍കി.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റിന്റെ ഉറപ്പിന്റെ പിന്തുണയോടെ കൂട്ടിച്ചേര്‍ത്തിട്ടുള്ള സ്വത്തുകള്‍ വാങ്ങാനുള്ള ഈ പദ്ധതി ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ ഹൗസിംഗ് ധനകാര്യകമ്പനികള്‍ എന്നിവയുടെ താല്‍ക്കാലിക കടംവീട്ടുന്നതിനും പണമൊഴുക്കിലെ ചോര്‍ച്ചയില്ലായ്മ പരിഹരിക്കുന്നതിനും അവരുടെ സ്വത്തുക്കള്‍ വില്‍പ്പന നടത്തുന്നതില്‍ നിന്നും തടയും.  ഇത് ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഹൗസിംഗ് ധനകാര്യകമ്പനികള്‍ക്കും സമ്പദ്ഘടന ആവശ്യപ്പെടുന്ന തരത്തില്‍ വായ്പാ സഹായം നല്‍കുന്നതിന് വേണ്ട പണം ലഭ്യമാക്കും. അതോടൊപ്പം രാജ്യത്തെ സാമ്പത്തിക സംവിധാനത്തെ ഇത്തരം ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുടെയും ഹൗസിംഗ് ധനകാര്യകമ്പനികളുടെയും പരാജയം മൂലമുണ്ടാകുന്ന വിപരിതഫലത്തില്‍ നിന്നു രക്ഷിക്കുന്നതിനും ഉപകരിക്കും.
MRD


(Release ID: 1596100) Visitor Counter : 171