പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാര്‍ട്ടോസാറ്റ്- 3 ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വി- സി 47 ന്റെ വിക്ഷേപണ വിജയത്തില്‍ ഐ.എസ്.ആര്‍.ഒ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 NOV 2019 12:08PM by PIB Thiruvananthpuram

തദ്ദേശീയമായി നിര്‍മ്മിച്ച കാര്‍ട്ടോസാറ്റ്- 3 ഉപഗ്രഹവും അമേരിക്കയുടെ പന്ത്രണ്ടിലേറെ നാനോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വി- സി 47 ന്റെ മറ്റൊരു വിക്ഷേപണ വിജയത്തില്‍ മുഴുവന്‍ ഐ.എസ്.ആര്‍.ഒ ടീമിനെയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.


'തദ്ദേശീയമായി നിര്‍മ്മിച്ച കാര്‍ട്ടോസാറ്റ്- 3 ഉപഗ്രഹവും അമേരിക്കയുടെ പന്ത്രണ്ടിലേറെ നാനോ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വി- സി 47 ന്റെ മറ്റൊരു വിക്ഷേപണ വിജയത്തില്‍ മുഴുവന്‍ ഐ.എസ്.ആര്‍.ഒ ടീമിനെയും ഞാന്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.


ആധുനികമായ കാര്‍ട്ടോസാറ്റ്-3 നമ്മുടെ ഹൈ റെസലൂഷന്‍ ഇമേജിംഗ് ശേഷി വര്‍ദ്ധിപ്പിക്കും.ഐ.എസ്.ആര്‍.ഒ ഒരിക്കല്‍ കൂടി രാജ്യത്തിന് അഭിമാനം പകര്‍ന്നു', പ്രധാനമന്ത്രി പറഞ്ഞു.


ND-MRD



(Release ID: 1593866) Visitor Counter : 74