മന്ത്രിസഭ
കപ്പലുകള്‍ പുനചംക്രമണം ചെയ്യുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവരുന്നതിന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു
Posted On:
20 NOV 2019 10:38PM by PIB Thiruvananthpuram
2019 ലെ കപ്പലുകള്‍ പുനചംക്രമണം ചെയ്യുന്നത് സംബന്ധിച്ച ബില്‍ കൊണ്ടുവരുന്നതിനും കപ്പലുകളുടെ പ്രകൃതിസൗഹൃദവുമായ പുനംചക്രമണത്തിനുള്ള 2009 ലെ ഹോങ്കോങ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ അംഗീകരിക്കുന്നതിനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
ഗുണഫലങ്ങള്‍:
* കപ്പലുകള്‍ പുനചംക്രമണത്തിനുള്ളതാണോ അല്ലാത്തതാണോയെന്ന് നോക്കാതെയുള്ള ആപല്‍ക്കരമായ വസ്തുക്കളുടെ ഉപയോഗം നിര്‍ദ്ദിഷ്ട നിയമം നിയന്ത്രിക്കുകയും തടയുകയും ചെയ്യുന്നു. പുതിയ കപ്പലുകള്‍ക്ക് ഈ നിയമം നിലവില്‍ വരുന്ന ദിവസം മുതല്‍ തന്നെ ആപല്‍ക്കരമായ വസ്തുക്കളുടെ ഉപയോഗ നിയന്ത്രണവും തടയലും പ്രാബല്യത്തില്‍ വരും. നിലവിലുള്ള കപ്പലുകള്‍ക്ക് ഇത് പരിഹരിക്കുന്നതിന് അഞ്ചുവര്‍ഷത്തെ സമയം നല്‍കും. യുദ്ധകപ്പലുകള്‍ക്കും വാണിജ്യേതര ആവശ്യങ്ങള്‍ക്കായുളള ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള അപകടകരമായ വസ്തുക്കളുടെ നിയന്ത്രണവും തടയലും ബാധകമാവില്ല. കപ്പലുകളില്‍ ഉപയോഗിച്ചിരിക്കുന്ന അപകടകരമായ വസ്തുക്കള്‍ കണ്ടെത്തുന്നതിന് വേണ്ട പരിശോധന കപ്പലുകളില്‍ നടത്തും.
*ഈ നിയമത്തിന്റെ കീഴില്‍ കപ്പല്‍ പുനചംക്രമണ സൗകര്യങ്ങള്‍ അനിവാര്യമാണ്. അത്തരം അംഗീകൃത പുനചംക്രമണ സൗകര്യങ്ങളില്‍ മാത്രമേ കപ്പലുകള്‍ പുനചംക്രമണം ചെയ്യാന്‍പാടുള്ളു.
*-കപ്പല്‍ പുനചംക്രമണനത്തിനുള്ള പ്രത്യേക പദ്ധതികളുടെ അടിസ്ഥാനത്തില്‍ മാത്രമേ അവ പുനചംക്രമണം നടത്താന്‍ പാടുള്ളുവെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഹോങ്കോങ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ അടിസ്ഥാനത്തിനുള്ള പുനചംക്രമണത്തിന് തയ്യാറാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി കപ്പലുകള്‍ ഇന്ത്യയില്‍ പുനചംക്രമണം ചെയ്യേണ്ടത് അനിവാര്യമാണ്.
പ്രധാനപ്പെട്ട സവിശേഷതകള്‍:
*കപ്പലുകളുടെ പുനചംക്രമണം നിയമവിധേയമാക്കുന്നതിനും ചില അന്താരാഷ്ട്ര നിലവാരം നടപ്പാക്കുന്നതിനും അത്തരം നിലവാരങ്ങള്‍ക്ക് നിയമപരമായ സംവിധാനം കൊണ്ടുവരുന്നതിനുമായി കപ്പലുകളുടെ പുനചംക്രമണം ബില്‍ 2019 എന്ന പേരില്‍ ഒരു ബില്‍ കൊണ്ടുവരുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്.
*കപ്പലുകളുടെ സുരക്ഷിതവും പ്രകൃതി സൗഹൃദവുമായ പുനചംക്രമണത്തിനുള്ള 2009ലെ ഹോങ് കോങ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ അംഗീകരിക്കുന്നതിനും തീരുമാനിച്ചു.*കപ്പലുകളുടെ സുരക്ഷിതവും പ്രകൃതി സൗഹൃദവുമായ പുനചംക്രമണത്തിനുള്ള 2009ലെ ഹോങ് കോങ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്റെ വ്യവസ്ഥകള്‍ നിലവില്‍ വരുന്നതോടെ 2019 ലെ റീസൈക്ലിംങ് ഓഫ് ഷിപ്പ്സ് ബില്ലിലെ വ്യവസഥകള്‍ പ്രകാരം ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കും.
പശ്ചാത്തലം:
ആഗോള കപ്പല്‍ പുനചംക്രമണ വ്യവസായത്തില്‍ ഇന്ത്യയാണ് ഒന്നാമത്. വിപണിയുടെ 30% പങ്ക് ഇന്ത്യയുടേതാണ്. സമുദ്ര ഗതാഗത അവലോകനത്തിനുള്ള യു.എന്‍.സി.ടി.എ.ഡിയുടെ 2018 ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ലോകത്താകമാനമുള്ള പഴയ കപ്പലുകളിലെ 6323 ടണ്‍ 2017ല്‍ നശിപ്പിച്ചിരുന്നു.
*കഠിനമായ തൊഴിലാളി അദ്ധ്വാനം വേണ്ട വ്യവസായമാണ് കപ്പല്‍ പുനചംക്രമണം, പരിസ്ഥിതി സുരക്ഷിതത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കും ഇത് വിധേയമാണ്.
MRD
(Release ID: 1592775)
Visitor Counter : 197
Read this release in:
Hindi
,
Assamese
,
Bengali
,
English
,
Urdu
,
Marathi
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada