പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബ്ലൂംബര്‍ഗ്ആഗോള ബിസ്സിനസ്‌ഫോറത്തില്‍ പ്രധാനമന്ത്രി മുഖ്യ പ്രഭാഷണം നടത്തി

Posted On: 25 SEP 2019 8:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ഇന്ന്ആഗോള ബിസ്സിനസ്‌ഫോറത്തില്‍മുഖ്യ പ്രഭാഷണം നടത്തി . 
ആദരണീയരായസദസ്സിനെ അഭിസംബോധന ചെയ്യവെ, ഇന്ത്യയുടെവളര്‍ച്ചാഗാഥയുടെ  ഭാവിദിശയെകുറിച്ച് പറയാന്‍ താന്‍ ഈ അവസരംവിനിയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാല്‌സ്തംഭങ്ങളിലാണ്ഇന്ത്യയുടെവളര്‍ച്ചാഗാഥ  പ്രധാനമായുംകെട്ടിപ്പടുത്തിട്ടുള്ളതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യം, ജനസംഖ്യാശാസ്ത്രം, ആവശ്യകത, നിശ്ചയദാര്‍ഢ്യംഎന്നിവയാണവ. 
രാഷ്ട്രീയസ്ഥിരതയുടെഅന്തരീക്ഷം  ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് പ്രയോജനം  ഉണ്ടാക്കിയിട്ടുണ്ടെന്ന്  പ്രധാനമന്ത്രി  ചൂണ്ടിക്കാട്ടി. 
ഗവണ്മെന്റ്‌കൊണ്ടുവന്ന  വിജയകരമായ പരിഷ്‌ക്കാരങ്ങള്‍ക്ക്‌ലഭിച്ച ആഗോളഅംഗീകാരവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ലോജിസ്റ്റിക്‌സ് പെര്‍ഫോര്‍മന്‍സ് സൂചികയില്‍ പത്ത് റാങ്ക്ചാടിക്കയറിയതും, ആഗോളമത്സരക്ഷമതാസൂചികയില്‍ 13 പോയിന്റ്ഉയര്‍ന്നതും, ആഗോള നവീനാശയസൂചികയില്‍ 24 റാങ്ക്മുകളിലെത്തിയതും, അതോടൊപ്പംലോക ബാങ്ക്കണക്കാക്കുന്ന ബിസിനസ്‌ചെയ്യല്‍സുഗമമാക്കല്‍സൂചികയില്‍ 65 റാങ്ക്‌മെച്ചപ്പെടുത്തിയതുംഅദ്ദേഹം പരാമര്‍ശിച്ചു. 
ആഗോള നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ഏറ്റവുംമികച്ച ഏഷ്യന്‍ സമ്പദ്ഘടനയായിഇന്ത്യയെഅടുത്തിടെതിരഞ്ഞെടുത്ത 2018-ലെ ബ്ലൂംബര്‍ഗ് നാഷണല്‍ ബ്രാന്‍ഡ് ട്രാക്കര്‍സര്‍വ്വേയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഈ റിപ്പോര്‍ട്ടില്‍ പത്ത് സൂചികകളില്‍ഏഴെണ്ണത്തില്‍, അതായത്‌രാഷ്ട്രീയ സ്ഥിരത, ദൃഢത, ഉയര്‍ന്ന നിലവാരത്തിലുള്ളഉല്പന്നങ്ങള്‍, അഴിമതി വിരുദ്ധത, കുറഞ്ഞ നിര്‍മ്മാണ ചെലവ്, തന്ത്രപ്രധാനമായസ്ഥലം, ബൗദ്ധികസ്വത്ത് അവകാശങ്ങളോടുള്ളആദരംഎന്നിവയില്‍ഇന്ത്യയെഒന്നാംസ്ഥാനത്താണ്ഉള്‍പ്പെടുത്തിയിട്ടുള്ളത്.
സാങ്കേതികവിദ്യയുടേയും, നവീന ആശയങ്ങളുടേയുംരംഗത്ത്ഇന്ത്യയില്‍ നിക്ഷേപം ഇറക്കാന്‍ പ്രധാനമന്ത്രി ആഗോള നിക്ഷേപ സമൂഹത്തെ ആഹ്വാനം ചെയ്തു. അവരുടെസാങ്കേതികവിദ്യയും, ഇന്ത്യയിലെ പ്രാഗത്ഭ്യവുംകൂടിച്ചേര്‍ന്നാല്‍ലോകത്തെ മാറ്റാന്‍ കഴിയും. അവരുടെവലിപ്പവും, ഇന്ത്യയുടെനൈപുണ്യശേഷിയുംആഗോള സാമ്പത്തിക വളര്‍ച്ചയെത്വരിതപ്പെടുത്തുമെന്നും  പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെമുഖ്യ പ്രഭാഷണത്തെ തുടര്‍ന്ന് ബ്ലൂംബര്‍ഗ്സ്ഥാപകന്‍ മിഷേല്‍ ബ്ലൂംബര്‍ഗുമായി പരസ്പരമുള്ളആശയവിനിമയവും നടന്നു. 
ND -


(Release ID: 1586356) Visitor Counter : 103