പ്രധാനമന്ത്രിയുടെ ഓഫീസ്‌

റഷ്യയിലെവ്‌ളാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിന്  യാത്ര പുറപ്പെടും മുമ്പ് പ്രധാന മന്ത്രി പുറപ്പെടുവിച്ച പ്രസ്താവന

Posted On: 03 SEP 2019 3:53PM by PIB Thiruvananthpuram

 

'2019 സെപ്റ്റംബര്‍ 4, 5 തീയതികളില്‍ ഞാന്‍ റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കില്‍ സന്ദര്‍ശനം നടത്തും. 
ഇതാദ്യായാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി വിദൂര പൂര്‍വ റഷ്യന്‍ മേഖല സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ കൂടുതല്‍ വൈവിധ്യവത്ക്കരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും സാധിക്കുമെന്ന ആഗ്രഹത്തോടെയാണ് എന്റെ ഈ സന്ദര്‍ശനം. 
റഷ്യന്‍  ഫെഡറേഷന്‍ പ്രസിഡന്റ്‌വ്‌ളാഡിമിര്‍ പുടിന്റെ ക്ഷണപ്രകാരം നടത്തുന്ന എന്റെ ഈ സന്ദര്‍ശനത്തിന് പ്രധാനമായും രണ്ട് ഉദ്ദേശ്യങ്ങളാണ് ഉള്ളത്. ഒന്ന് അഞ്ചാമത് കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍മുഖ്യാതിഥിയായി പങ്കെടുക്കുക. രണ്ട്, അദ്ദേഹത്തോടൊപ്പം 20-ാമത് ഇന്ത്യ - റഷ്യവാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കുക.


റഷ്യയുടെവിദൂര പൂര്‍വ മേഖലകളിലെ  നിക്ഷേപ അവസരങ്ങള്‍ക്കും വ്യാപാര വികസനത്തിനും ഒപ്പം ഈ മേഖലകളില്‍ ഇന്ത്യയ്ക്കും റഷ്യയ്ക്കും പരസ്പരം പ്രയോജനകരമായ സഹകരണംവികസിപ്പിക്കുന്നതിനുള്ള അനന്തമായ സാധ്യതകള്‍ കണ്ടെത്തുന്നതിനുമാണ്  കിഴക്കന്‍ സാമ്പത്തിക സമ്മേളനം ഊന്നല്‍ നല്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക നയതന്ത്ര പങ്കാളിത്തത്തിന്റെ ശക്തമായ അടിത്തറ മൂലം  നമുക്കിടയില്‍ വളരെമെച്ചപ്പെട്ട ബന്ധമാണ് നിലനില്ക്കുന്നത്. പ്രതിരോധം, ആണവ ഊര്‍ജ്ജം,  സമാധാനപരമായ ബഹിരാകാശ ഉപയോഗം തുടങ്ങി  അതീവ തന്ത്രപ്രധാനമായ മേഖലകളില്‍  ഇരു രാജ്യങ്ങളുംവിപുലമായി സഹകരിക്കുന്നു. അതിശക്തവുംവികസ്വരവുമായ വ്യാപാര നിക്ഷേപ ബന്ധങ്ങളാണ് നമുക്കിടയിലുള്ളത്.


ബഹുസ്വരമായ ലോകക്രമം പ്രോത്സാഹിപ്പിക്കുക  എന്ന ആഗ്രഹം പൂര്‍ത്തീകരിക്കാനാണ് നമ്മുടെ ശക്തമായ ഈ പങ്കാളിത്തം. ഇരു രാജ്യങ്ങളും ഇതിനായി  പ്രാദേശിക,  ബഹുമുഖ, വേദികളില്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. 


പരസ്പരംതാല്പര്യമുള്ള ദേശീയ അന്തര്‍ദേശീയ വിഷയങ്ങളും ഉഭയ കക്ഷി സഹകരണവും അതിന്റെ സമഗ്രതയില്‍ എന്റെസ്‌നേഹിതന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കിഴക്കന്‍ സാമ്പത്തിക സമ്മേളനത്തിന് എത്തുന്ന മറ്റ് ലോക നേതാക്കളുമായി എനിക്കും ഇന്ത്യന്‍ വാണിജ്യവ്യവസായ പ്രതിനിധികള്‍ക്കും സംവദിക്കാന്‍ സാധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു''.


ND/MRD



(Release ID: 1584070) Visitor Counter : 110