മന്ത്രിസഭ

ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, 2019ല്‍ വരുത്തുന്ന  ഭേദഗതികള്‍ക്കു മന്ത്രിസഭയുടെ അംഗീകാരം

Posted On: 28 AUG 2019 7:40PM by PIB Thiruvananthpuram


    
ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, 2019ല്‍ വരുത്തുന്ന ഭേദഗതികള്‍ സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. ബില്ലിന്റെ ആദ്യരൂപം ഭേദഗതികള്‍ സഹിതം 2019 ജൂലൈ 17നു കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും പാര്‍ലമെന്റിന്റെ ഇരു സഭകളും യഥാക്രമം 2019 ജൂലൈ 29നും 2019 ഓഗസ്റ്റ് ഒന്നിനും പാസാക്കുകയും ചെയ്തതാണ്.

പാര്‍ലമെന്റ് പാസ്സാക്കുകയും 2019 ജൂലൈ 17നു മന്ത്രിസഭ അംഗീകരിക്കുകയും ചെയ്ത ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, 2019ല്‍ താഴെപ്പറയുന്ന മാറ്റങ്ങള്‍ വരുത്തുകയും മന്ത്രിസഭയെ ഇതു ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

1. വകുപ്പ് 4(1)(സി)- 14 അംഗങ്ങള്‍ക്കു പകരം 22 പാര്‍ട് ടൈം അംഗങ്ങള്‍

2. വകുപ്പ് 4(4)(ബി)- ആറ് അംഗങ്ങള്‍ക്കു പകരം 10 അംഗങ്ങള്‍

3. വകുപ്പ് 4(4)(സി)- അഞ്ച് അംഗങ്ങള്‍ക്കു പകരം ഒന്‍പത് അംഗങ്ങള്‍

4. വകുപ്പ് 37(2)- ‘പഠിപ്പിക്കുന്നതിനായിക്കൂടി’ എന്ന് അവസാനഭാഗത്തു ചേര്‍ത്തു.
 



(Release ID: 1583480) Visitor Counter : 67