മന്ത്രിസഭ

പൊതുമേഖലയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെഅടച്ച്പൂട്ടലും, വില്‍പ്പനയും സംബന്ധിച്ച തീരുമാനം കൈക്കൊള്ളാന്‍ മന്ത്രിതലസമിതി രൂപീകരിക്കും

Posted On: 17 JUL 2019 4:19PM by PIB Thiruvananthpuram

 


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംതാഴെപ്പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു:

1) പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമിഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് വില്‍ക്കാമെന്ന 2016 ഡിസംബര്‍ 28ലെ തീരുമാനം പരിഷ്‌ക്കരിച്ച്ഡിപ്പാര്‍ട്ട്‌മെന്റ്ഓഫ്എന്റര്‍പ്രൈസസിന്റെ 2018 ജൂണ്‍ 14ലെ പരിഷ്‌ക്കരിച്ച മാനദണ്ഡപ്രകാരംവില്‍ക്കുന്നതിന് അനുമതി നല്‍കി.
2) തൊഴിലാളികളുടെ ബാദ്ധ്യത (നല്‍കാനുള്ള ശമ്പളം-158.35 കോടിയുംസ്വയംവിരമിക്കല്‍ പദ്ധതി ആനുകൂല്യങ്ങള്‍-172.00 കോടിയുംഉള്‍പ്പെടെ) തീര്‍ക്കുന്നതിനായി 330.35 കോടിരൂപയുടെ ബജറ്റ്‌സഹായംവായ്പയായി നല്‍കും. ഇതിന്റെ ഇനംതിരിച്ചുള്ളകണക്ക്ചുവടെ:

എ) ഇന്ത്യന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ഐ.ഡി.പി.എല്‍)-6.50കോടിരൂപ
ബി) രാജസ്ഥാന്‍ ഡ്രഗസ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍)-43.70കോടിരൂപ
സി) ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ്‌ലിമിറ്റഡ് (എച്ച്.എ.എല്‍)-280.15 കോടിരൂപ
3)  അടച്ചുപൂട്ടല്‍, പൊതുമേഖലാസ്ഥാപനങ്ങളുടെആസ്തികളുടെ തന്ത്രപരമായവില്‍പ്പനയും നികത്താനുള്ള ബാദ്ധ്യതകള്‍ തീര്‍ക്കുന്നതുംഉള്‍പ്പെടെയുള്ളഎല്ലാതീരുമാനങ്ങളുംകൈക്കൊള്ളുന്നതിനായി മന്ത്രിമാരുടെഒരുസമിതിക്ക്‌രൂപം നല്‍കും.

പ്രധാനപ്പെട്ട നേട്ടങ്ങള്‍:
എ) 330.35 കോടിയുടെ ബജറ്റ്‌സഹായം നല്‍കുന്നത് ഇന്ത്യന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍), ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ്‌ലിമിറ്റഡ് (എച്ച്.എ.എല്‍) എന്നിവയ്ക്ക്കുടിശികയുള്ളശമ്പളവും സ്വയംവിമരിക്കല്‍ പദ്ധതി പ്രകാരംവിരമിച്ചവര്‍ക്കുള്ളസഹായവുംവിതരണംചെയ്യുന്നതിന് സഹായിക്കും. ഈ പൊതുമേഖലാസ്ഥാപനങ്ങളിലെ 1000ലധികംതൊഴിലാളികളുടെകഷ്ടപ്പാടുകള്‍ലഘൂകരിക്കുന്നതിന് ഈ തീരുമാനം സഹായിക്കും.
ബി) മന്ത്രിമാരുടെ കമ്മിറ്റി രൂപീകരിച്ചതിലൂടെ ഇന്ത്യന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍) എന്നിവഅടച്ചുപൂട്ടുന്നതും ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ്‌ലിമിറ്റഡ് (എച്ച്.എ.എല്‍), ബംഗാള്‍കെമിക്കല്‍സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ബി.സി.പി.എല്‍) എന്നിവയുടെതന്ത്രപരമായവില്‍പ്പനയുംസംബന്ധിച്ച് 2016 ഡിസംബര്‍ 28ന് എടുത്ത തീരുമാനം നടപ്പാക്കുന്നതിന് വേഗംകൂട്ടും.

പശ്ചാത്തലം:
ഇന്ത്യന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍), ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ്‌ലിമിറ്റഡ് (എച്ച്.എ.എല്‍), ബംഗാള്‍കെമിക്കല്‍സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ബി.സി.പി.എല്‍) എന്നിവയ്ക്ക്അധികമുള്ള ഭൂമിതുറന്ന മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെ ഗവണ്‍മെന്റ് ഏജന്‍സികള്‍ക്ക് കൈമാറിക്കൊണ്ട്, ഈ വില്‍പ്പന പ്രക്രിയയിലൂടെഇവയുടെകുടിശികയായ ബാദ്ധ്യതകള്‍ പരിഹരിക്കുനതിനും 2016 ഡിസംബര്‍ 28ന് മന്ത്രിസഭായോഗംതീരുമാനിച്ചിരുന്നു. കൂടിക്കാഴ്ചകള്‍ക്ക്‌ശേഷം ഇന്ത്യന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ഐ.ഡി.പി.എല്‍), രാജസ്ഥാന്‍ ഡ്രഗ്‌സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ആര്‍.ഡി.പി.എല്‍) എന്നിവഅടച്ചുപൂട്ടുന്നതിനും ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ്‌ലിമിറ്റഡ് (എച്ച്.എ.എല്‍), ബംഗാള്‍കെമിക്കല്‍സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ബി.സി.പി.എല്‍) എന്നിവയുടെതന്ത്രപരമായവില്‍പ്പനയ്ക്കുംതീരുമാനിച്ചു. അധികമുള്ള ഭൂമി വില്‍ക്കാന്‍ വകുപ്പ്‌വളരെആത്മാര്‍ത്ഥമായി ശ്രമിച്ചെങ്കിലുംഒന്നിലധികംതവണ ടെന്‍ഡര്‍ നടപടികള്‍സ്വീകരിച്ചെങ്കിലുംവില്‍പ്പനക്കാരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ,ഡിപ്പാര്‍ട്ട്‌മെന്റ്ഓഫ് പബ്ലിക്ക്എന്റര്‍പ്രൈസസ് പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂമിവില്‍പ്പനയ്ക്കുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ച്‌സമര്‍പ്പിച്ചു. അധികഭൂമിവിറ്റ് ഫണ്ട് കണ്ടെത്താന്‍ കഴിയാതിരുന്നതുമൂലംചില പൊതുമേഖലാസ്ഥാപനങ്ങളിലെ(ഹിന്ദുസ്ഥാന്‍ ആന്റി ബയോട്ടികസ്‌ലിമിറ്റഡ് (എച്ച്.എ.എല്‍), ബംഗാള്‍കെമിക്കല്‍സ്ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്‌ലിമിറ്റഡ് (ബി.സി.പി.എല്‍) എന്നിവ)തൊഴിലാളികള്‍ക്ക് ശമ്പളമോ സ്വയംവിരമിക്കല്‍ പദ്ധതിയിലൂടെവിരമിച്ചവര്‍ക്ക് ആനുകൂല്യങ്ങളോ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതുമൂലംഡിപ്പാര്‍ട്ട്‌മെന്റ്ഓഫ് പബ്ലിക്ക്എന്റര്‍പ്രൈസസിന്റെ പുതുക്കിയമാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഭൂമിവില്‍ക്കുന്നതിനും അതിന് മുന്നോടിയായിതൊഴിലാളികളുടെ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിന് ബജറ്റ്‌സഹായം നല്‍കാനും തീരുമാനിക്കുകയായിരുന്നു.
RS/ND/MRD



(Release ID: 1579273) Visitor Counter : 86