മന്ത്രിസഭ

ബഹിരാകാശ വകുപ്പില്‍ പുതിയ കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭയുടെ അനുമതി

Posted On: 19 FEB 2019 9:26PM by PIB Thiruvananthpuram

ബഹിരാകാശ വകുപ്പില്‍ പുതിയ കമ്പനി രൂപീകരിക്കാന്‍  പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്കി. ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) കേന്ദ്രങ്ങളിലും  ബഹിരാകാശ വകുപ്പിലും നടക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍  വാണിജ്യപരമായി ഉപയോഗിക്കാനാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്.
പ്രത്യേകതകള്‍
താഴെ പറയുന്ന മേഖലകളിലെ ഐഎസ്ആര്‍ഒ യുടെ പരിപാടികള്‍ വാണിജ്യപരമായി  ഉപയോഗിക്കാനുള്ള അവസരങ്ങളാണ് ലഭ്യമാക്കുക
ചെറിയ ഉപഗ്രഹ സാങ്കേതിക വിദ്യ, വ്യവസായങ്ങള്‍ക്കു കൈമാറും. അതിനായി പുതിയ കമ്പനി ഐഎസ്ആര്‍ഒ യില്‍ നിന്നു ലൈസന്‍സ് നേടി അത് വ്യവസായങ്ങള്‍ക്കു കൈമാറും.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ചെറിയ റോക്കറ്റുകള്‍ നിര്‍മ്മിക്കും
പി.എസ്.എല്‍.വിയുടെ വ്യവസായികാടിസ്ഥാനത്തിലുള്ള നിര്‍മ്മാണം.
ശൂന്യാകാശ അധിഷ്ഠിത ഉത്പ്പന്നങ്ങള്‍, സേവനങ്ങള്‍ എന്നിവയുടെ നിര്‍മ്മാണവും വിപണനവും വിക്ഷേപണവും പ്രയോഗവും  ഉള്‍പ്പെടെ ഐഎസ്ആര്‍ഒയും ബഹിരാകാശ വകുപ്പിലെ അനുബന്ധ യൂണിറ്റുകളും   വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ കൈമാറ്റം
സ്പിന്‍ ഓഫ് സാങ്കേതിക വിദ്യയുടെയും ഉത്പ്പന്നങ്ങളുടെയും  വിപണനം രാജ്യത്തിനകത്തും പുറത്തും
ഇന്ത്യാ ഗവണ്‍മെന്റ് അതിനു യോജിച്ചത് എന്നു കരുതുന്ന  മറ്റ് വിഷയങ്ങള്‍
ABJ

 



(Release ID: 1565767) Visitor Counter : 57