മന്ത്രിസഭ

ഇന്ത്യയിലെ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രങ്ങളിലെ (ഐ.എഫ്.എസ്.സി) സാമ്പത്തിക സേവനങ്ങളെ നിയന്ത്രിക്കുന്നതിന് ഏകീകൃത അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്ര അതോറിറ്റി ബില്‍ (ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷിയല്‍ സര്‍വീസ് സെന്റേഴ്‌സ് അതോറിറ്റി) 2018ന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 FEB 2019 9:36PM by PIB Thiruvananthpuram

ഇന്ത്യയിലെ അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്രങ്ങളിലെ (ഐ.എഫ്.എസ്.സി) സാമ്പത്തിക സേവനങ്ങളെ നിയന്ത്രിക്കുന്നതിന് ഏകീകൃത അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള അന്താരാഷ്ട്ര സാമ്പത്തിക സേവന കേന്ദ്ര അതോറിറ്റി ബില്‍ (ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷിയല്‍ സര്‍വീസ് സെന്റേഴ്‌സ് അതോറിറ്റി) 2018ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ഇന്ത്യയിലെ ആദ്യത്തെ ഐ.എഫ്.എസ്.സി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഗിഫ്റ്റ് സിറ്റിയിലാണ് ആരംഭിച്ചത്. നിലവില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ വിദേശ ശാഖകള്‍/ധനകാര്യസ്ഥാപനങ്ങളുടെ സബ്‌സിഡിയറികള്‍ (എഫ്.ഐ) വിദേശത്തുള്ള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ വഴി നടത്തിക്കൊണ്ടിരുന്ന സാമ്പത്തികസേവനങ്ങള്‍ ഇവിടെ തിരിച്ചുകൊണ്ടുവരുന്നതിന് ഐ.എഫ്.എസ്.സികള്‍ സഹായിക്കും. ഇംഗ്ലണ്ടിനെയും സിംഗപ്പൂരിനെയും പോലെയുള്ള ലോകത്തെ മുന്‍നിര സാമ്പത്തിക കേന്ദ്രങ്ങളുമായി താര്യതമ്യമുള്ള വ്യാപാര നിയന്ത്രണ പരിസ്ഥിതികള്‍ വാഗ്ദാനം ചെയ്ത് ഇവയെ കൊണ്ടുവരാനാകും. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആഗോള വിപണിയില്‍ വളരെ സുഗമമായ ബന്ധം ഇത് ലഭ്യമാക്കും. ഐ.എഫ്.എസ്.സി ഇന്ത്യയിലെ സാമ്പത്തിക വിപണിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യും.

നിലവില്‍ ഐ.എഫ്.എസ്.സി മേഖലയിലുള്ള ബാങ്കിംഗ് മൂലധന വിപണികളെയും ഇന്‍ഷ്വറന്‍സ് മേഖലയേയും ആര്‍.ബി.ഐ, സെബി, ഇറഡായി പോലുള്ള ബഹുലതല നിയന്ത്രകരാണു നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. ഐ.എഫ.്എസ്.സിയുടെ വ്യാപാരത്തിന്റെ ചലനാത്മക സ്വഭാവം ഒരു ഉയര്‍ന്ന നിലയിലുള്ള അന്തര്‍ നിയന്ത്രണ ഏകോപനം ആവശ്യപ്പെടുന്നുണ്ട്. നിരന്തരമായ വ്യക്തത വരുത്തലും ഐ.എഫ്.സിയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇടയ്ക്കിടെ ഭേദഗതികളും അനിവാര്യമാണ്. ഐ.എഫ്.സിയിലെ സാമ്പത്തിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും ശ്രദ്ധ വേണ്ടതും നിയന്ത്രണ ഇടപാടുകള്‍ അര്‍പ്പിക്കേണ്ടതുമാണ്. അുകൊണ്ട് ഐ.എഫ്.എസ്.സികള്‍ക്ക് ഒരു ഏകീകൃത സാമ്പത്തിക നിയന്ത്രണ സംവിധാനത്തിന്റെ ആവശ്യം അനുഭവപ്പെടുകയുണ്ടായി. സാമ്പത്തിക വിപണിയിലെ പങ്കാളികള്‍ക്ക് ആഗോളതരത്തിലുള്ള ഒരു നിയന്ത്രണാന്തരീക്ഷം നല്‍കുന്നതിന് അത് അനിവാര്യമാണ്. അതിന് പുറമെ വ്യാപാരം സുഗമമാക്കല്‍ വീക്ഷണത്തിലൂടെ നോക്കിയാലും ഇത് അനിവാര്യമാണ്. ആഗോള തലത്തിലുള്ള മികച്ച പ്രവര്‍ത്തനങ്ങളുമായി യോജിച്ചുകൊണ്ട് ഇന്ത്യയിലെ ഐ.എഫ്.എസ്.സികളുടെ വികസനത്തിന് ഈ ഏകീകൃത അതോറിറ്റി ആവശ്യം വേണ്ട കൂടുതല്‍ വേഗത പ്രദാനംചെയ്യുകയും ചെയ്യും.

ഐ.എഫ്.എസ്.സികളുടെ നിയന്ത്രണാവശ്യങ്ങള്‍ പരിഗണിച്ചും സാമ്പത്തിക മേഖലയിലെ നിലവിലെ നിയമങ്ങളുടെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലും ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യവകുപ്പ് (ഡി.ഇ.എ) ഒരു ഏകീകൃത അതോറിറ്റി ഐ.എഫ്.എസ്.സിക്ക് ലഭ്യമാക്കുന്നതിനായി ഒരു കരട് ബില്‍ തയാറാക്കി. ബില്ലിന്റെ പ്രധാനപ്പെട്ട സവിശേഷതകള്‍ താഴെ പറയുന്നു:
അതോറിറ്റിയുടെ മാനേജ്‌മെന്റ്: ഒരു ചെയര്‍പേഴ്‌സണും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ), സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഇറഡായി), പെന്‍ഷന്‍ റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റി (പി.എഫ്.ആര്‍.ഡി.എ) എന്നിവര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഓരോ അംഗങ്ങളും കേന്ദ്ര ഗവണ്‍മെന്റ് നാമനിര്‍ദ്ദേശം ചെയ്യുന്ന രണ്ടംഗങ്ങളും പിന്നെ രണ്ടു മുഴുവന്‍ സമയമോ പാര്‍ട് ടൈമോ ആയ അംഗങ്ങളും ഉള്‍പ്പെടുന്നതാണ് അതോറിറ്റി.

അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍: എല്ലാ സാമ്പത്തിക സേവനങ്ങളും, സാമ്പത്തിക ഉല്‍പ്പന്നങ്ങളും, ഇതിനകം തന്നെ ഐ.എഫ്.എസ്.സികളുടെ സാമ്പത്തിക മേഖല നിയന്ത്രത്തില്‍ വിട്ടുള്ള ഒരു ഐ.എഫ്.എസ്.സിക്കുള്ളിലെ എഫ്.ഐകളും ഉള്‍പ്പെടെയുള്ളവയെ റെഗുലേറ്ററി അതോറിറ്റി നിയന്ത്രിക്കും. മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ കാലാകലങ്ങളായ വിജ്ഞാപനം പുറപ്പെടുവിക്കുന്ന ്എഫ്.ഐകള്‍ എന്നിവയെയും അതോറിറ്റി നിയന്ത്രിക്കും. ഐ.എഫ്.എസ്.സികള്‍ക്കുള്ളില്‍ അനുവദിക്കാത്ത മറ്റ് സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍,സാമ്പത്തിക സേവനങ്ങള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍ എന്നിവയെ സംബന്ധിച്ചും അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാരിന് ശിപാര്‍ശകള്‍ നല്‍കാം.

അതോറിറ്റിയുടെ അധികാരങ്ങള്‍: ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സാമ്പത്തിക മേഖല നിയന്ത്രകര്‍ (അതായത് ആര്‍.ബി.ഐ, സെബി, ഇറിഡായി എന്നിവ) അനുഭവിച്ചിരുന്ന എല്ലാ അധികാരങ്ങളും ഐ.എഫ്.എസ്.സികളില്‍ അതോറിറ്റി ഒറ്റയ്ക്ക് ഉപയോഗിക്കാം. ബന്ധപ്പെട്ട ഐ.എഫ്.എസ.സിക

ള്‍ക്ക് അനുവദിച്ചിരിക്കുന്ന സാമ്പത്തികസേവനം, സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, എഫ്.ഐകള്‍ എന്നിവയെ നിയന്ത്രിക്കാം.

അതോറിറ്റിയുടെ പ്രക്രിയകളും നടപടിക്രമങ്ങളും:

ബന്ധപ്പെട്ട സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍ അല്ലെങ്കില്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ടാക്കിയിട്ടുള്ള നിയമത്തിന്റെ വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും അതോറിറ്റിയുടെ പ്രക്രിയകളും നടപടിക്രമങ്ങളും നിയിക്കപ്പെടുന്നത്.

കേന്ദ്ര ഗവണ്‍മെന്റില്‍നിന്നുള്ള ഗ്രാന്റുകള്‍:

ഇതിന്റെ ഭാഗമായി അനുയോജ്യമായ നിയമനിര്‍മാണം പാര്‍ലമെന്റില്‍ നടത്തിക്കഴിഞ്ഞശേഷം അതോറിറ്റിയുടെ ആവശ്യത്തിനായി ഗവണ്‍മെന്റിന് യോഗ്യമെന്നു തോന്നുന്ന തുക അതോറിറ്റി ഗ്രാന്റായി നല്‍കാം.
വിദേശ നാണ്യവിനിമയം: ഐ.എഫ്.എസ്.സിയിലെ സാമ്പത്തികസേവനങ്ങളുടെ വിനിമയങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റുമായി കൂടിയാലോചിച്ച് അതോറിറ്റി നിര്‍ദ്ദേശിക്കുന്ന തരത്തില്‍ വിദേശ നാണ്യത്തിലാണ് നടത്തുക.

വ്യാപാരം സുഗമമാക്കല്‍ വീക്ഷണത്തില്‍ നോക്കിയാല്‍ ഐ.എഫ്.എസ്.സികള്‍ക്ക് ഈ ഏകീകൃത സാമ്പത്തിക നിയന്ത്രണ അതോറിറ്റി രൂപീകരിക്കുന്നത് വിപണി പങ്കാളികള്‍ക്ക് ലോകനിലവാരത്തിലുള്ള നിയന്ത്രണ പരിസ്ഥിതി നല്‍കും. അത് ഇന്ത്യയിലെ ഐ.എഫ്.എസ്.സികളുടെ കൂടുതല്‍ വികസനത്തിന് സഹായിക്കുകയും നിലവില്‍ വിദേശ സാമ്പത്തിക കേന്ദ്രങ്ങള്‍ ഇന്ത്യയിലേക്ക് നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സേവനങ്ങളും വിനിമയങ്ങളും മടക്കികൊണ്ടുവരാനും സഹായിക്കും. ഇത് ഐ.എഫ്.എസ്.സി. മേഖലയില്‍ പ്രത്യേകിച്ചും സാമ്പത്തിക മേഖലയിലാകമാനവും വളരെ സവിശേഷമായ രീതിയില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കും.

 



(Release ID: 1563294) Visitor Counter : 70