മന്ത്രിസഭ

സൈബര്‍ സുരക്ഷാരംഗത്ത് ഇന്ത്യയും മൊറോക്കോയും സഹകരിക്കാനുള്ള ധാരണാപത്രം കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി

प्रविष्टि तिथि: 02 JAN 2019 6:03PM by PIB Thiruvananthpuram

സൈബര്‍ സുരക്ഷാരംഗത്ത് ഇന്ത്യയും മൊറോക്കോയും സഹകരിക്കാനുള്ള ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം വിലയിരുത്തി. 2018 സെപ്റ്റംബര്‍ 25നാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
ഇന്ത്യയ്ക്കും മൊറോയ്ക്കും ഇടയിലുള്ള സുരക്ഷാസംബന്ധിയായ സംഭവങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനും ഇല്ലാതാക്കാനുമുള്ള അറിവും പരിജ്ഞാനവും പങ്കുവെക്കാന്‍ ഉദ്ദേശിച്ചുള്ളതാണു ധാരണാപത്രം. ധാരണാപത്രം നടപ്പാക്കുന്നത് സൈബര്‍ സുരക്ഷാ രംഗത്തു മൊറോക്കോയുമായി ബന്ധപ്പെട്ടു സ്ഥാപനപരവും ശേഷിപരവുമായ കഴിവു വര്‍ധിപ്പിക്കാന്‍ സാധിക്കുക വഴി സൈബര്‍ സുരക്ഷാ രംഗത്തു നിര്‍ണായകമാം വിധം പരസ്പരം ഗുണകരമായിത്തീരും.


MRD - 08


(रिलीज़ आईडी: 1558578) आगंतुक पटल : 117
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Assamese , Bengali , Gujarati , Tamil , Telugu , Kannada