മന്ത്രിസഭ

അരുണാചല്‍ പ്രദേശിലെ പട്ടികവര്‍ഗങ്ങളുടെ പുതുക്കിയ പട്ടികയ്ക്കായുള്ള 'ഭരണഘടന (പട്ടികവര്‍ഗങ്ങള്‍) ഉത്തരവ് (ഭേദഗതി) ബില്‍ 2018' മന്ത്രിസഭ അംഗീകരിച്ചു

Posted On: 02 JAN 2019 5:45PM by PIB Thiruvananthpuram

അരുണാചല്‍ പ്രദേശിലെ പട്ടികവര്‍ഗങ്ങളുടെ പട്ടിക പുതുക്കുന്നതിനായി ഭരണഘടന (പട്ടികവര്‍ഗങ്ങള്‍) ഉത്തരവ്, 1950ല്‍ ഭേദഗതി വരുത്തുന്നതിനായി ഭരണഘടന (പട്ടികവര്‍ഗങ്ങള്‍) ഉത്തരവ് (ഭേദഗതി) ബില്‍, 2018 എന്ന പേരില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
അരുണാചല്‍ പ്രദേശിലെ പട്ടികവിഭാഗങ്ങളുടെ പട്ടികയില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തും.
1. ക്രമനമ്പര്‍ 16ലെ 'ആദി' തന്നെ ആണെന്നതിനാല്‍ ക്രമനമ്പര്‍ ഒന്നിലെ 'അബോര്‍' ഒഴിവാക്കും.
2. ക്രമനമ്പര്‍ ആറിലെ 'ഖംപ്തി'ക്കു പകരം 'തായ് ഖംതി' ആക്കും.
3. ക്രമനമ്പര്‍ എട്ടില്‍ 'മിഷ്മി-കമന്‍' (മിജു മിഷ്മി), ഇഡു (മിഷ്മി), താരോണ്‍ (ഡിഗരു മുസ്ലീം) എന്നിവ ഉള്‍പ്പെടുത്തല്‍.
4. ക്രമനമ്പര്‍ ഒന്‍പതില്‍ 'മോംബ'യ്ക്കു പകരം മോന്‍പ, മെംബ, സര്‍തങ്, സജോലോങ് (മിജി) എന്നിവ ഉള്‍പ്പെടുത്തല്‍.
5. അരുണാചല്‍ പ്രദേശിലെ പട്ടികവര്‍ഗങ്ങളുടെ പട്ടികയില്‍ ക്രമനമ്പര്‍ പത്തില്‍ 'ഏതു നാഗ ഗോത്രവും' എന്നതിനു പകരം 'നോക്ടെ', 'താങ്ക്സ', 'ടുട്സ', 'വാഞ്ചോ' എന്നിവ ഉള്‍പ്പെടുത്തല്‍.
നിര്‍ദിഷ്ട ഭേദഗതിക്കുള്ള കാരണങ്ങള്‍:
1. അബോര്‍ ഒഴിവാക്കല്‍- ആവര്‍ത്തനം ഒഴിവാക്കല്‍
2. ഖംപ്തി മാറ്റല്‍- 'ഖംപ്തി' എന്ന ഗോത്രം ഇല്ല.
3. മിഷ്മി-കമന്‍, ഇഡു, താരോണ്‍ എന്നിവ ഉള്‍പ്പെടുത്തല്‍- 'മിഷ്മി' എന്നതു മാത്രമാണു നിലവിലുള്ള പേര്. അത്തരത്തിലൊരു സമുദായം ഇല്ല.
4. മോമ്പ, മെംബ, സര്‍തങ്, വാഞ്ചോ ഉള്‍പ്പെടുത്തല്‍- നിലവിലുള്ളത് 'ഏതു നാഗ ഗോത്രവും' എന്നാണ്. സംസ്ഥാനത്തു നിലവിലുള്ള ഗോത്രങ്ങള്‍ ഇവ മാത്രമാണ്.
5. നോകെ, ടാങ്ക്സ, ടുട്സ, വാഞ്ചോ എന്നിവ ഉള്‍പ്പെടുത്തല്‍- നിലവിലുള്ളത് 'ഏതു നാഗ ഗോത്രവും' എന്നാണ്. സംസ്ഥാനത്തു നിലവിലുള്ള ഗോത്രങ്ങള്‍ ഇവ മാത്രമാണ്.
ബില്‍ നിയമമാകുന്നതോടെ അരുണാചല്‍ പ്രദേശിലെ പട്ടികവിഭാഗങ്ങളുടെ പുതുക്കിയ പട്ടികയില്‍ പെടുന്നവര്‍ക്കെല്ലാം പട്ടികവര്‍ഗങ്ങള്‍ക്കായുള്ള ഗവണ്‍മെന്റ് പദ്ധതികളുടെ നേട്ടം ലഭിക്കും. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്, ദേശീയ വിദേശ സ്‌കോളര്‍ഷിപ്, ദേശീയ ഫെലോഷിപ്, ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം, ദേശീയ പട്ടികവര്‍ഗ ധനകാര്യ, വികസന കോര്‍പറേഷനില്‍നിന്നു കുറഞ്ഞ നിരക്കില്‍ വായ്പ, പട്ടികവര്‍ഗക്കാരായ കുട്ടികള്‍ക്കു ഹോസ്റ്റലുകള്‍ തുടങ്ങിയവയാണു പ്രധാന പദ്ധതികള്‍. ഇതിനു പുറമെ, ജോലിസംവരണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം എന്നിവ ഗവണ്‍മെന്റ് നയങ്ങള്‍ക്ക് അനുസൃതമായി ലഭിക്കും.
MRD - 07
***



(Release ID: 1558577) Visitor Counter : 153