57th International Film Festival of India 2026
20 – 28 Nov 2026

ഗോവയിൽ നടക്കുന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പബ്ലിക്കേഷൻസ് ഡിവിഷൻ സ്റ്റാൾ പ്രവർത്തനമാരംഭിച്ചു. വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 21 NOV 2026 9:03PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2339832Views: 15

ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ (IFFI 2026) പബ്ലിക്കേഷൻസ് ഡിവിഷൻ സ്റ്റാൾ (സ്റ്റാൾ നമ്പർ 24) വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പബ്ലിക്കേഷൻസ് ഡിവിഷൻ ഡയറക്ടർ ജനറൽ ശ്രീമതി കാഞ്ചൻ പ്രസാദ് സന്നിഹിതയായിരുന്നു. 

2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന 57-ാമത് ഐ.എഫ്.എഫ്.ഐ (IFFI)-യിൽ, ഇന്ത്യയിൽ നിന്നും ലോകമെമ്പാടും നിന്നുമുള്ള ചലച്ചിത്ര പ്രവർത്തകരും സിനിമാ പ്രേമികളും വ്യവസായ വിദഗ്ധരും പ്രതിനിധികളും ഒത്തുചേരുന്നു. 

സ്റ്റാൾ നമ്പർ 24-ൽ പ്രവർത്തിക്കുന്ന പബ്ലിക്കേഷൻസ് ഡിവിഷൻ സ്റ്റാളിൽ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം, ചരിത്രം, കല, സിനിമ, സാഹിത്യം, ദേശീയ പ്രാധാന്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യം, സർഗ്ഗാത്മക പാരമ്പര്യങ്ങൾ, ബൗദ്ധിക പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന വിജ്ഞാനപ്രദവും സമ്പന്നവുമായ പ്രസിദ്ധീകരണങ്ങൾ അടുത്തറിയാനുള്ള ഈ സ്റ്റാൾ സന്ദർശകർക്ക് നൽകുന്നു.

ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾക്ക് സ്റ്റാളിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. സിനിമയുടെ പരിണാമം, ചലച്ചിത്ര പ്രവർത്തകരുടെ സർഗ്ഗാത്മക യാത്രകൾ, ഇന്ത്യൻ ചലച്ചിത്ര പൈതൃകത്തിന് പ്രമുഖ വ്യക്തിത്വങ്ങൾ നൽകിയ സംഭാവനകൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാൻ ഇത് സിനിമാ പ്രേമികൾക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പ്രതിനിധികൾക്കും അവസരമൊരുക്കുന്നു.

ഇന്ത്യാ ഗവൺമെന്റിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനമായ പബ്ലിക്കേഷൻസ് ഡിവിഷൻ 1941 മുതൽ വിവിധ വിഷയങ്ങളിൽ പുസ്തകങ്ങളും ജേണലുകളും പ്രസിദ്ധീകരിച്ചു വരുന്നു. ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ ഇന്ത്യയുടെ സാഹിത്യ, ചരിത്ര, സാംസ്കാരിക, ബൗദ്ധിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഡിവിഷൻ തുടരുകയാണ്.

വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും പുസ്തകങ്ങളോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും വിലപ്പെട്ട അറിവുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി പബ്ലിക്കേഷൻസ് ഡിവിഷൻ നടത്തിവരുന്ന തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഐ.എഫ്.എഫ്.ഐ 2026- ലെ ഡിവിഷന്റെ പങ്കാളിത്തം. 

സിനിമയെയും സാഹിത്യത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന വേദിയായി ഈ സ്റ്റാൾ പ്രവർത്തിക്കുന്നു. വെള്ളിത്തിരയ്ക്ക് അപ്പുറമുള്ള ഇന്ത്യയുടെ സമ്പന്നമായ കഥാഖ്യാന പാരമ്പര്യങ്ങളെ അടുത്തറിയാൻ മേളയിലെ പ്രതിനിധികൾക്കും സന്ദർശകർക്കും ഇതിലൂടെ സാധിക്കുന്നു.

മേളയിലെ സാന്നിധ്യത്തിലൂടെ, വായനാസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സർഗ്ഗാത്മക നേട്ടങ്ങൾ ആഘോഷിക്കുന്നതിനും രാജ്യത്തിന്റെ സാംസ്കാരികവും സാഹിത്യപരവുമായ പൈതൃകം ഇന്നത്തെയും ഭാവിയിലെയും തലമുറകൾക്കായി സംരക്ഷിക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത പബ്ലിക്കേഷൻസ് ഡിവിഷൻ ആവർത്തിച്ചുറപ്പിക്കുകയാണ്.

ഇഫിലോയ്ഡ് (IFFILOID) ഇവിടെ വായിക്കാം:  https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48

* * *


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2339832
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026