പോസ്റ്റഡ് ഓണ്‍:
29 OCT 2026 11:36AM by PIB Thiruvananthpuram
അർണാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, പുതുച്ചേരി, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഫോണിൽ സംസാരിച്ചു.
ഇതു സംബന്ധിച്ച് എക്സ് (X) പ്ലാറ്റ്‌ഫോമിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇപ്രകാരം കുറിച്ചു:
“അർണാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, പുതുച്ചേരി, ഒഡീഷ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. ദുരന്ത സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ട്. NDRF,SDRFസംഘങ്ങൾ ഉടനടി സ്ഥലത്തെത്തി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടർന്നുപോരുകയും ചെയ്യുന്നുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും കൂടുതൽ സഹായങ്ങൾ നിശ്ചയിക്കുന്നതിനുമായി കേന്ദ്ര അന്തർ-മന്ത്രാലയ സംഘങ്ങളെ ഉടൻ തന്നെ അയക്കും. ഇന്ത്യാ ഗവണ്മെന്റ് ദൃഢനിശ്ചയത്തോടെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു.”
*****