പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ബൻതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
പോസ്റ്റഡ് ഓണ്‍:
21 OCT 2026 6:40PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ ബൻതി വെള്ളി മെഡൽ നേടിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
അസാമാന്യ കഴിവും നിശ്ചയദാർഢ്യവുമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ വിജയം അദ്ദേഹത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും, വരും വർഷങ്ങളിൽ വലിയ ലക്ഷ്യങ്ങൾ നേടാൻ പ്രചോദനമാകുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:
"ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ ഹൈജമ്പ് T64 ഇനത്തിൽ ബൻതി വെള്ളി മെഡൽ നേടിയതിൽ അതിയായ സന്തോഷം. അസാമാന്യ കഴിവും നിശ്ചയദാർഢ്യവുമാണ് അദ്ദേഹം പ്രകടമാക്കിയത്. ഈ വിജയം വരും വർഷങ്ങളിൽ ഉയർന്ന ലക്ഷ്യങ്ങൾ നേടുന്നതിനും വലിയ നേട്ടങ്ങൾ കൈവരിക്കുന്നതിനും അദ്ദേഹത്തിന് ആത്മവിശ്വാസമേകട്ടെ: PM @narendramodi".
( റിലീസ് ഐ.ഡി: 2326234)
സന്ദര്‍ശക കൗണ്ടര്‍ : 7