പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ബേബി സഹാന രവിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 20 OCT 2026 7:44PM by PIB Thiruvananthpuram


ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ സിംഗിൾസ് ക്ലാസ് 9 ഇനത്തിൽ വെങ്കല മെഡൽ നേടിയ ബേബി സഹാന രവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ സ്റ്റാൻഡിംഗ് കാറ്റഗറിയിൽ ഇന്ത്യയുടെ ആദ്യത്തെ മെഡൽ നേടിക്കൊണ്ട് അവർ ചരിത്രം കുറിച്ചതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഏറെ അഭിമാനം നൽകുന്ന ഈ നിമിഷം യുവ അത്‌ലറ്റുകൾക്ക് വലിയ പ്രോത്സാഹനമാകുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, അവരുടെ ഭാവിക്കായി ആശംസകൾ നേരുകയും ചെയ്തു.

എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെയാണ്:

"ഏഷ്യൻ പാരാ ഗെയിംസിൽ സ്റ്റാൻഡിംഗ് കാറ്റഗറിയിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ മെഡൽ നേടിക്കൊണ്ട് ബേബി സഹാന രവി ചരിത്രം കുറിച്ചിരിക്കുന്നു! വനിതകളുടെ സിംഗിൾസ് ക്ലാസ് 9 ഇനത്തിൽ അവർ നേടിയ വെങ്കല മെഡൽ, അവരുടെ അരങ്ങേറ്റ മത്സരത്തിൽ തന്നെയായതിനാൽ കൂടുതൽ ശ്രദ്ധേയമാണ്. ഇത് വളരെയധികം അഭിമാനം നൽകുന്ന ഒരു നിമിഷമാണ്, കൂടാതെ വലിയ സ്വപ്നങ്ങൾ കാണാൻ കൂടുതൽ യുവ കായികതാരങ്ങൾക്ക് ഇത് തീർച്ചയായും പ്രചോദനമാകും. അവർക്ക് അഭിനന്ദനങ്ങളും ഭാവിക്കായുള്ള എന്റെ ആശംസകളും: പ്രധാനമന്ത്രി നരേന്ദ്രമോദി"

 

-SK-


( റിലീസ് ഐ.ഡി: 2325567) സന്ദര്‍ശക കൗണ്ടര്‍ : 27
ഈ റിലീസ് വായിക്കുക: Urdu , English , Marathi , हिन्दी , Gujarati