പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പ്രാചി പാണ്ഡെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
20 OCT 2026 7:26PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസിലെ വനിതാ സിംഗിൾസ് ക്ലാസ് 6 വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ പ്രാചി പാണ്ഡെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
തന്റെ ആദ്യ മത്സരത്തിൽ തന്നെ വെങ്കല മെഡൽ നേടിയത് ഇന്ത്യൻ പാരാ ടേബിൾ ടെന്നീസ് ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടമാണെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ ശ്രദ്ധേയമായ നേട്ടത്തിന് അവരെ അഭിനന്ദിച്ചു.
'എക്സ്'ൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇങ്ങനെ കുറിച്ചു:
"ഇന്ത്യൻ പാരാ ടേബിൾ ടെന്നീസിന് ചരിത്രപരമായ ഒരു തുടക്കം!
ഏഷ്യൻ പാരാ ഗെയിംസിലെ വനിതാ സിംഗിൾസ് ക്ലാസ് 6 വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായി പ്രാചി പാണ്ഡെ ഒരു സവിശേഷ നേട്ടം കൈവരിച്ചിരിക്കുന്നു. തന്റെ കന്നി മത്സരത്തിൽ തന്നെ അവർ നേടിയ ഈ വെങ്കല മെഡൽ ഒരു സുപ്രധാന നാഴികക്കല്ലാണ്.
ഈ ശ്രദ്ധേയമായ നേട്ടത്തിന് അഭിനന്ദനങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി"
-SK-
( റിലീസ് ഐ.ഡി: 2325536)
സന്ദര്‍ശക കൗണ്ടര്‍ : 21