പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടുകയും പുതിയ റെക്കോർഡ് സ്ഥാപിക്കുകയും ചെയ്ത മോണ അഗർവാളിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 19 OCT 2026 1:14PM by PIB Thiruvananthpuram

2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ മോണ അഗർവാളിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ മികച്ച പ്രകടനം ഒരു പുതിയ ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡിന് വഴിയൊരുക്കിയെന്നും, ഇത് ഇന്ത്യയുടെ മത്സരങ്ങളുടെ ആദ്യ ദിനത്തെ കൂടുതൽ സവിശേഷമാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവരുടെ കൃത്യത, നിശ്ചയദാർഢ്യം, ശാന്തത എന്നിവയെ പ്രധാനമന്ത്രി പ്രശംസിക്കുകയും, വരാനിരിക്കുന്ന മത്സരങ്ങളിലും അവർക്ക് കൂടുതൽ വിജയം നേടാനാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

"2026-ലെ ഏഷ്യൻ പാരാ ഗെയിംസിൽ, വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ് SH1 ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയ മോണ അഗർവാളിന് അഭിനന്ദനങ്ങൾ! മികച്ച പ്രകടനത്തിലൂടെ അവർ ഒരു പുതിയ ഏഷ്യൻ പാരാ ഗെയിംസ് റെക്കോർഡും സ്ഥാപിച്ചു! ഇന്ത്യയുടെ മത്സരങ്ങളിലെ ആദ്യ ദിനത്തെ കൂടുതൽ സവിശേഷമാക്കുന്ന ശ്രദ്ധേയമായ നേട്ടമാണിത്. അവരുടെ കൃത്യതയും നിശ്ചയദാർഢ്യവും ശാന്തതയും ശരിക്കും അഭിനന്ദനാർഹമാണ്. വരാനിരിക്കുന്ന മത്സരങ്ങളിലും അവർക്ക് കൂടുതൽ വിജയം നേടാനാകട്ടെ എന്ന് ആശംസിക്കുന്നു: പ്രധാനമന്ത്രി @narendramodi",

****

SK

( റിലീസ് ഐ.ഡി: 2325080) സന്ദര്‍ശക കൗണ്ടര്‍ : 9