ആഭ്യന്തരകാര്യ മന്ത്രാലയം
പ്രഥമ ബിംസ്‌റ്റെക് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് ന്യൂഡല്‍ഹിയില്‍ ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്കുള്ള ബഹുമതിയെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു
പോസ്റ്റഡ് ഓണ്‍:
12 OCT 2026 6:29PM by PIB Thiruvananthpuram
പ്രഥമ ബിംസ്‌റ്റെക് ആഭ്യന്തര മന്ത്രിമാരുടെ യോഗം ഒക്ടോബര്‍ 13 ന് ന്യൂഡല്‍ഹിയില്‍ നടക്കുമെന്നും അതിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്കുള്ള ബഹുമതിയാണെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു.
'ഒക്‌ടോബര്‍ 13 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന പ്രഥമ ബിംസ്‌റ്റെക് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്കുള്ള ബഹുമതിയാണെന്ന് എക്‌സില്‍ കുറിച്ച ഒരു പോസ്റ്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിമാര്‍ക്കും അംഗരാജ്യ പ്രതിനിധികള്‍ക്കും ഞാന്‍ ഊഷ്മള സ്വാഗതം ആശംസിക്കുന്നു. ഭീകരവാദം, രാജ്യാന്തര സംഘടിത കുറ്റകൃത്യങ്ങള്‍, ലഹരിമരുന്ന് തീവ്രവ്യാപനം, കള്ളക്കടത്ത്, നിയമവിരുദ്ധമായ സാമ്പത്തിക ഒഴുക്ക്, സൈബര്‍ ഭീഷണികള്‍ എന്നിവയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ ഈ ചരിത്രപരമായ കൂടിക്കാഴ്ച അടിവരയിടുന്നു. നിര്‍ണായകമായ ഏകോപനത്തിലൂടെ, ഭദ്രവും ശക്തവും കൂടുതല്‍ സുരക്ഷിതവുമായ ബിംസ്‌റ്റെക് മേഖല കെട്ടിപ്പടുക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
****
( റിലീസ് ഐ.ഡി: 2322529)
സന്ദര്‍ശക കൗണ്ടര്‍ : 7