വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ ഏറ്റവും വലിയ സിനിമ ആഘോഷത്തിന്റെ ഭാഗമാകൂ: 57-ാമത് ഐ.എഫ്.എഫ്.ഐ.-യിലേക്കുള്ള മീഡിയ അക്രഡിറ്റേഷന്‍ ഒക്ടോബര്‍ 15-ന് അവസാനിക്കും

57-ാമത് ഇന്ത്യന്‍  അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (IFFI 2026) മീഡിയ അക്രഡിറ്റേഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ഒക്ടോബര്‍ 15 ആണ്. ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അവസാന തീയതിക്ക് മുന്‍പായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (PIB) ഔദ്യോഗിക അക്രഡിറ്റേഷന്‍ പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരെയും സിനിമാപ്രേമികളെയും ഒന്നിപ്പിക്കുന്ന മേള 2026 നവംബര്‍ 20 മുതല്‍ 28 വരെ ഗോവയിലെ പനാജിയിലാണ്  നടക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് താഴെ പറയുന്ന ഔദ്യോഗിക അക്രഡിറ്റേഷന്‍ പോര്‍ട്ടല്‍ വഴി മീഡിയ ഡെലിഗേറ്റ് ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്:

രജിസ്‌ട്രേഷന്‍ ലിങ്ക്: [https://accreditation.pib.gov.in/eventregistration/login.aspx]

അപേക്ഷകര്‍ അക്രഡിറ്റേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും ആവശ്യമായ എല്ലാ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ആവശ്യമായ രേഖകള്‍:

* ഫോട്ടോഗ്രാഫ്
* സര്‍ക്കാരിന്റെ തിരിച്ചറിയല്‍ രേഖ
* പി.ഐ.ബി  അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അക്രഡിറ്റേഷന്‍ കാര്‍ഡ് / സ്ഥാപനത്തിന്റെ ഐ.ഡി കാര്‍ഡും എഡിറ്ററുടെ അനുമതി പത്രവും.
* ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍

വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും മീഡിയ അക്രഡിറ്റേഷന്‍ നയവും ഇവിടെ വായിക്കാവുന്നതാണ്.

മുന്‍പത്തെ ഐ.എഫ്.എഫ്.ഐ  പതിപ്പിനായി പോര്‍ട്ടലില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ നിലവിലുള്ള യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനും ആവശ്യമായ രേഖകള്‍ പുതുക്കാനും സാധിക്കും.

മീഡിയ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് അപേക്ഷകര്‍ക്ക് `iffi.mediadesk@pib.gov.in` എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.

മാധ്യമ പ്രവര്‍ത്തകരല്ലാത്ത ചലച്ചിത്ര പ്രേമികള്‍ക്ക്  [https://www.iffigoa.org/delegate-registration] എന്ന ലിങ്ക് വഴി ഐ.എഫ്.എഫ്.ഐയില്‍ രജിസ്റ്റര്‍ ചെയ്യാനും, 57-ാമത് ഐ.എഫ്.എഫ്.ഐ 2026 അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന സിനിമകളും മറ്റ് പരിപാടികളും ആസ്വദിക്കാനും സാധിക്കും.

ഐ.എഫ്.എഫ്.ഐ -യെ കുറിച്ച്

1952-ല്‍ ആരംഭിച്ച അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയ വലിയ  ചലച്ചിത്രോത്സവമാണ്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷ (NFDC)നും, ഗോവ സംസ്ഥാന സര്‍ക്കാരിന്റെ  എന്റര്‍ടൈന്‍മെന്റ് സൊസൈറ്റി ഓഫ് ഗോവ (ESG)യും  സംയുക്തമായാണ് ഐ.എഫ്.എഫ്.ഐ സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രശസ്തരും വളര്‍ന്നുവരുന്നതുമായ ചലച്ചിത്ര പ്രവര്‍ത്തകരെ ഈ മേള ഒന്നിപ്പിക്കുന്നു. അന്താരാഷ്ട്ര ചലച്ചിത്ര മത്സരങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, മാസ്റ്റര്‍ക്ലാസുകള്‍, ആദരവുകള്‍ എന്നിവയിലൂടെ ഗോവയുടെ മനോഹരമായ പശ്ചാത്തലത്തില്‍ വിവിധ കഥകളെയും ഭാഷകളെയും ചലച്ചിത്ര പാരമ്പര്യങ്ങളെയും മേള ആഘോഷമാക്കുന്നു.

57-ാമത് ഐ.എഫ്.എഫ്.ഐയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും  [https://www.iffigoa.org/] എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

***

 

 


( റിലീസ് ഐ.ഡി: 2322446) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: Assamese , English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada