പ്രധാനമന്ത്രിയുടെ ഓഫീസ്
ഭരണത്തലവനായി രാജ്യസേവനത്തിൽ 25 വർഷം പൂർത്തിയാക്കിയ വേളയിൽ ആശംസകൾ അറിയിച്ചതിന് ബോട്സ്വാന പ്രസിഡന്റ് ഡുമ ബോക്കോയോട് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
07 OCT 2026 9:06PM by PIB Thiruvananthpuram
ബോട്സ്വാന പ്രസിഡന്റ് ഡുമ ബോക്കോ നൽകിയ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ബോട്സ്വാനയുമായുള്ള സൗഹൃദത്തിന് ഇന്ത്യ വലിയ പ്രാധാന്യം നൽകുന്നുവെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ശ്രീ മോദി വ്യക്തമാക്കി.
ശ്രീ മോദി 'X'-ൽ പോസ്റ്റ് ചെയ്തു:
പ്രസിഡന്റ് ഡുമ ബോക്കോ, താങ്കളുടെ ഊഷ്മളമായ ആശംസകളെ ഞാൻ ആത്മാർത്ഥമായി വിലമതിക്കുന്നു.
ബോട്സ്വാനയുമായുള്ള സൗഹൃദത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നു; നമ്മുടെ ഉറ്റബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
@duma_boko
***
SK
( റിലീസ് ഐ.ഡി: 2321222)
സന്ദര്‍ശക കൗണ്ടര്‍ : 3