ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

എഫ്.സി.ആർ.എ രജിസ്ട്രേഷന് കൈക്കൂലി ആവശ്യപ്പെട്ട രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

പോസ്റ്റഡ് ഓണ്‍: 29 SEP 2026 12:45PM by PIB Thiruvananthpuram

 

വിദേശ സംഭാവന നിയന്ത്രണ ചട്ട പ്രകാരം (എഫ്.സി.ആർ.എ)  രജിസ്ട്രേഷൻ  നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട രണ്ട് ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും കേന്ദ്ര ഏജൻസികളും ചേർന്ന് പിടികൂടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബർ 28-ന് ന്യൂഡൽഹിയിൽ വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സീനിയർ അക്കൗണ്ടന്റ്, അക്കൗണ്ടന്റ് തസ്തികകളിൽ ജോലി ചെയ്യുന്നവരാണ് പിടിയിലായ ഉദ്യോഗസ്ഥർ. ഒരു സംഘടനയുടെ തീർപ്പുകൽപ്പിക്കാത്ത എഫ്.സി.ആർ.എ രജിസ്ട്രേഷൻ വേഗത്തിലാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇവർ നിയമവിരുദ്ധമായി പണം  ആവശ്യപ്പെടുകയായിരുന്നു.

 

ഇതിൽ ഒരാൾ നിലവിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ  ഫോറിനേഴ്‌സ് ഡിവിഷനിലും മറ്റൊരാൾ പേ & അക്കൗണ്ട്സ് ഓഫീസിലുമാണ് ജോലി ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ നേരത്തെ ഫോറിനേഴ്‌സ് ഡിവിഷനിൽ സേവനമനുഷ്ഠിച്ച ആളാണ്. കൈക്കൂലി വാങ്ങി വിവിധ സംഘടനകൾക്ക് എഫ്.സി.ആർ.എ രജിസ്ട്രേഷനും പുതുക്കലും തരപ്പെടുത്തി നൽകുന്നതിന്  ഇവർ പല സംഘടനകളുമായും ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

 

അഴിമതിക്കെതിരെ ആഭ്യന്തര മന്ത്രാലയത്തിന് വിട്ടുവീഴ്ചയില്ലാത്ത നയമാണെന്നും  കുറ്റക്കാർക്കെതിരെ ഉചിതമായ നിയമനടപടികളും വകുപ്പുതല നടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി. എഫ്.സി.ആർ.എയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പോർട്ടൽ വഴി പൂർണമായും ഓൺലൈനായാണ് ലഭ്യമാക്കുന്നത്.  ഇടനിലക്കാർക്കോ ഏജന്റുമാർക്കോ മറ്റ് വ്യക്തികൾക്കോ ഇത്തരം സേവനങ്ങൾ നൽകാൻ അധികാരമില്ല.  

***

( റിലീസ് ഐ.ഡി: 2316505) സന്ദര്‍ശക കൗണ്ടര്‍ : 10