പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ഹൈജമ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയ സർവേശ് കുഷാരെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
27 SEP 2026 9:19PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ഹൈജമ്പിൽ ചരിത്രപരമായ വെള്ളി മെഡൽ നേടിയ സർവേശ് കുഷാരെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
മികച്ച പ്രകടനത്തിലൂടെ ഈ ഇനത്തിൽ മെഡലിനായുള്ള ഇന്ത്യയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പാണ് അദ്ദേഹം അവസാനിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. പ്രയത്നത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ കൈവരിച്ച ഏറെ അവിസ്മരണീയമായ നേട്ടമാണിതെന്ന് ശ്രീ മോദി കുറിച്ചു.
'എക്സ്'ൽ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ച കുറിപ്പ്:
"ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ഹൈജമ്പിൽ സർവേശ് കുഷാരെയ്ക്ക് ചരിത്രപരമായ വെള്ളി മെഡൽ! മികച്ച പ്രകടനത്തിലൂടെ ഈ ഇനത്തിൽ മെഡലിനായുള്ള ഇന്ത്യയുടെ അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പാണ് അദ്ദേഹം അവസാനിപ്പിച്ചത്. പ്രയത്നത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ കൈവരിച്ച തികച്ചും അവിസ്മരണീയമായ നേട്ടമാണിത്: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി."
***
SK
( റിലീസ് ഐ.ഡി: 2315944)
സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada