ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

DDU-GKY 2.0-യ്ക്ക് കീഴിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 70,000 ഗ്രാമീണ യുവജനങ്ങൾക്ക് 2026 ഒക്ടോബർ മുതൽ നൈപുണ്യ പരിശീലനം നൽകും

പോസ്റ്റഡ് ഓണ്‍: 25 SEP 2026 9:31AM by PIB Thiruvananthpuram
ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന (DDU-GKY) 2.0-യുടെ പരിശീലന ബാച്ചുകൾ 2026 ഒക്ടോബർ മുതൽ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരംഭിക്കാൻ ഗ്രാമവികസന മന്ത്രാലയം ഒരുങ്ങുന്നു.

DDU-GKY 2.0 പോർട്ടൽ (https://kaushal.rural.gov.in) പ്രകാരം, 24 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 1,200-ലധികം പദ്ധതികളിലായി പദ്ധതി നിർവ്വഹണ ഏജൻസികൾക്ക് (PIAs)  5.6 ലക്ഷം ലക്ഷ്യങ്ങൾ അനുവദിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ ലക്ഷ്യങ്ങൾ അനുവദിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. രാജ്യത്തുടനീളം 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏകദേശം 70,000 ഗ്രാമീണ യുവജനങ്ങൾ ഉൾപ്പെടുന്ന 2,015 ബാച്ചുകൾ 2026 ഒക്ടോബറിൽ പരിശീലനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദരിദ്രരായ ഗ്രാമീണ യുവജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നതിന് സഹായകമാകുന്ന നൈപുണ്യ പരിശീലനം നൽകുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ്  DDU-GKY. പരിശീലനത്തിൻ്റെ കാലാവധി 3 മാസം മുതൽ 12 മാസം വരെയാണ്. പദ്ധതിയിൽ പങ്കാളികളാകുന്ന 31 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 2026-28 വരെയുള്ള 2 വർഷ കാലയളവിലേക്ക്  DDU-GKY 2.0-യ്ക്ക് കീഴിൽ 9 ലക്ഷത്തിലധികം ലക്ഷ്യങ്ങൾ അനുവദിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് സുസ്ഥിരമായ തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനായി, ആവശ്യകതയ്ക്കനുസരിച്ച്, പൊതു-സ്വകാര്യ-പങ്കാളിത്ത (PPP) മാതൃകയിൽ, നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (NSQF) അംഗീകൃത കോഴ്സുകളിൽ ഗ്രാമീണ യുവജനങ്ങളെ കണ്ടെത്തി  തൊഴിൽ ലഭ്യതയുമായി ബന്ധിപ്പിച്ചുള്ള നൈപുണ്യ പരിശീലനം സംഘടിപ്പിക്കേണ്ടത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയാണ്. സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രവർത്തനങ്ങൾക്ക് ഇതൊരു നിർണായക ഘട്ടമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും  പദ്ധതി നിർവ്വഹണ ഏജൻസികൾക്ക് ലക്ഷ്യങ്ങൾ അനുവദിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നും നിശ്ചയിച്ച  സമയപരിധിക്കുള്ളിൽ തന്നെ പരിശീലന  ബാച്ചുകൾ ആരംഭിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. പരിശീലനം ആരംഭിക്കുന്നതിനായി 2026 ഒക്ടോബർ 31-നകം പിഐഎ-കൾക്ക് ലക്ഷ്യങ്ങൾ അനുവദിക്കുന്നുവെന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉറപ്പാക്കേണ്ടതുണ്ട്.

 
പരിശീലന ബാച്ചുകൾ സമയബന്ധിതമായി ആരംഭിക്കുന്നത് ഉറപ്പാക്കുന്നതിനായി ഗ്രാമവികസന മന്ത്രാലയം സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ഘട്ടംഘട്ടമായി അവലോകന യോഗങ്ങൾ നടത്തിവരികയാണ്.  
 
****

( റിലീസ് ഐ.ഡി: 2314854) സന്ദര്‍ശക കൗണ്ടര്‍ : 10
ഈ റിലീസ് വായിക്കുക: Telugu , English , Tamil , Urdu , Marathi , हिन्दी , Bengali , Gujarati , Kannada