പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഗുരുഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പുരബ് വേളയിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 12 SEP 2026 11:59PM by PIB Thiruvananthpuram

ശ്രീ ഗുരുഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പുരബ് വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

നൂറ്റാണ്ടുകളായി ശ്രീ ഗുരുഗ്രന്ഥ സാഹിബ് ജി മാനവികതയ്ക്ക് നിസ്വാർത്ഥ സേവനത്തിന്റെയും മാനുഷിക അന്തസ്സിന്റെയും പരസ്പര ഐക്യത്തിന്റെയും പാത കാണിച്ചുതരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ പുണ്യവേള സമൂഹത്തിൽ ഈ മൂല്യങ്ങളെ കൂടുതൽ ദൃഢമാക്കാനും കൂടുതൽ അനുകമ്പയും സൗഹാർദ്ദവുമുള്ള ഒരു ലോകം കെട്ടിപ്പടുക്കാനും എല്ലാവർക്കും പ്രചോദനമാകുമെന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി X-ൽ കുറിച്ചു;

“ശ്രീ ഗുരുഗ്രന്ഥ സാഹിബ് ജിയുടെ പ്രകാശ് പുരബ് വേളയിൽ ആശംസകൾ.

നൂറ്റാണ്ടുകളായി ഇത് മാനവികതയ്ക്ക് നിസ്വാർത്ഥ സേവനത്തിന്റെയും മാനുഷിക അന്തസ്സിന്റെയും പരസ്പര ഐക്യത്തിന്റെയും പാത കാണിച്ചുതരുന്നു.

ഈ പുണ്യവേള നമ്മുടെ സമൂഹത്തിൽ ഈ മൂല്യങ്ങളെ കൂടുതൽ ദൃഢമാക്കാനും കൂടുതൽ അനുകമ്പയും സൗഹാർദ്ദവുമുള്ള ഒരു ലോകം കെട്ടിപ്പടുക്കാനും നമ്മെ പ്രചോദിപ്പിക്കട്ടെ.”

***

SK


( റിലീസ് ഐ.ഡി: 2309948) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: Assamese , English , Urdu , Manipuri , Punjabi , Tamil , Telugu , Kannada