രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ഗണേഷ് ചതുർത്ഥി ആശംസകൾ നേർന്നു
പോസ്റ്റഡ് ഓണ്‍:
13 SEP 2026 4:27PM by PIB Thiruvananthpuram
ഗണേഷ് ചതുർത്ഥിയോട് അനുബന്ധിച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നൽകിയ സന്ദേശം ചുവടെ:
"ഗണേഷ് ചതുർത്ഥിയുടെ ഈ ശുഭവേളയിൽ, രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ ഇന്ത്യക്കാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
ജ്ഞാനം, സമൃദ്ധി, ശുഭാരംഭങ്ങൾ എന്നിവയുടെ പ്രതീകമാണ് ഭഗവാൻ ഗണപതി. ഗണേഷ് ചതുർത്ഥി ഉത്സവം നമ്മുടെ ജീവിതത്തിലേക്ക് ഊർജ്ജവും അറിവും പോസിറ്റീവ് ചിന്താഗതിയും കൊണ്ടുവരുന്നു. ജീവിതത്തിൽ പുതിയ ദൃഢനിശ്ചയങ്ങളോടെ പുരോഗതിയുടെ പാതയിൽ മുന്നേറാൻ ഈ പുണ്യോത്സവം നമുക്ക് പ്രചോദനം നൽകുന്നു.
എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും സമൃദ്ധിയും നിറയ്ക്കാൻ ഭഗവാൻ ഗണപതി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമുക്കെല്ലാവർക്കും രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാകുമെന്ന് പ്രതിജ്ഞ ചെയ്യാം."
**
( റിലീസ് ഐ.ഡി: 2309871)
സന്ദര്‍ശക കൗണ്ടര്‍ : 5