കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍, മലേഷ്യയുടെ കൃഷി-ഭക്ഷ്യ സുരക്ഷാ മന്ത്രി ശ്രീ. മുഹമ്മദ് ബിന്‍ സാബുവുമായി 2026 സെപ്റ്റംബര്‍ 9-ന് ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. 2026 സെപ്റ്റംബര്‍ 8-9 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (DARE), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒമ്പതാമത് ആസിയാന്‍-ഇന്ത്യ കൃഷി-വനം മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് കൂടിക്കാഴ്ച നടന്നത്. കൃഷിയും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രസ്തുത മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും ഈ കൂടിക്കാഴ്ച അവസരമൊരുക്കി.
കാര്‍ഷിക മേഖലയിലെ വിജ്ഞാനം, വൈദഗ്ധ്യം, അനുഭവം, വിജയകരമായ പ്രവര്‍ത്തനരീതികള്‍ എന്നിവ പരസ്പരം പങ്കുവെക്കുന്നതിന്റെ പ്രാധാന്യം ഇന്ത്യയിലെയും മലേഷ്യയിലെയും കൃഷിമന്ത്രിമാര്‍ അംഗീകരിച്ചു. കൃഷിയിലും അനുബന്ധ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ഔദ്യോഗിക സംവിധാനം ഒരുക്കുന്ന ഒരു ധാരണാപത്രത്തില്‍ (MoU) ഒപ്പുവെച്ചുകൊണ്ട്, കാര്‍ഷിക ഗവേഷണം, നൂതന സാങ്കേതികവിദ്യകള്‍, നൂതനാശയങ്ങള്‍ എന്നീ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ ഇരുപക്ഷവും താത്പര്യം വ്യക്തമാക്കി. സസ്യ-ജന്തു ജനിതക വിഭവങ്ങളുടെ (germplasm) കൈമാറ്റം, കാര്‍ഷിക വ്യാപാരം, വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ പരസ്പര സഹകരണത്തിലൂടെ പരിഹരിക്കാമെന്നും ഇരുമന്ത്രിമാരും വിലയിരുത്തി.
ഇന്ത്യന്‍ സംഘത്തില്‍ DARE സെക്രട്ടറി & ICAR ഡയറക്ടര്‍ ജനറല്‍ ഡോ. എം.എല്‍. ജാറ്റ്, DARE അഡീഷണല്‍ സെക്രട്ടറി & ICAR ഡയറക്ടര്‍ ജനറല്‍ ശ്രീ ജ്ഞാനേന്ദ്ര ദേവ് ത്രിപാഠി, കൃഷി-കര്‍ഷക ക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി (അന്താരാഷ്ട്ര സഹകരണം) ശ്രീ എ. കെ. സാഹു എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ICAR-ലെ എല്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാരും (DDG) യോഗത്തില്‍ സന്നിഹിതരായിരുന്നു. കൂടാതെ, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (അന്താരാഷ്ട്ര ബന്ധങ്ങള്‍) ഡോ. നവീന്‍ പി. സിംഗ് നയിച്ച ICAR-ന്റെ അന്താരാഷ്ട്ര ബന്ധ വിഭാഗം (International Relations Team) പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യ-തിമോര്‍-ലെസ്റ്റെ ഉഭയകക്ഷി യോഗം
കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി. ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, 2026 സെപ്റ്റംബര്‍ 9-ന് ന്യൂഡല്‍ഹിയില്‍ വെച്ച് തിമോര്‍-ലെസ്റ്റെയുടെ കാര്‍ഷിക, മൃഗസംരക്ഷണ, മത്സ്യബന്ധന, വനം മന്ത്രി മി. മാര്‍ക്കോസ് ഡാ ക്രൂസുമായി കൂടിക്കാഴ്ച നടത്തി. 2026 സെപ്റ്റംബര്‍ 8-9 തീയതികളില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (DARE), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒമ്പതാമത് ആസിയാന്‍-ഇന്ത്യ കൃഷി-വനം മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച നടന്നത്. കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദബന്ധവും ശക്തിപ്പെടുത്തുന്നതിനും കൂടിക്കാഴ്ച അവസരമൊരുക്കി.
കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനുമായി ഇരുരാജ്യങ്ങള്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധം ശക്തവും ചിട്ടയാര്‍ന്നതുമായ ഒരു സംവിധാനം രൂപീകരിക്കണമെന്ന് തിമോര്‍-ലെസ്റ്റെ മന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന് മറുപടിയായി, നമ്മുടെ വിജയകരമായ കാര്‍ഷിക രീതികളും അനുഭവസമ്പത്തും തിമോര്‍-ലെസ്റ്റെയുമായി പങ്കുവെക്കാന്‍ ഭാരത സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. ശാസ്ത്രജ്ഞരുടെയും വിദഗ്ധരുടെയും കൈമാറ്റം, പരിശീലനം, നൈപുണ്യയുക്തമായ മാനവവിഭവശേഷിയുടെ വികസനം എന്നിവയിലൂടെ കാര്‍ഷിക ഗവേഷണം, സാങ്കേതികവിദ്യ, നൂതനാശയങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ തിമോര്‍-ലെസ്റ്റെയെ സഹായിക്കും.
കൃഷി, വനം, മൃഗപരിപാലനം, ജലകൃഷി എന്നീ മേഖലകളിലെ പ്രാദേശിക പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും വിദഗ്‌ധോപദേശം നല്‍കുന്നതിനുമായി സാങ്കേതിക-ശാസ്ത്രീയ വിദഗ്ധരടങ്ങുന്ന ഒരു സംഘത്തെ അയക്കുന്നത് പരിഗണിക്കണമെന്ന് തിമോര്‍-ലെസ്റ്റെ മന്ത്രി ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.
ഇന്ത്യന്‍ സംഘത്തില്‍ DARE സെക്രട്ടറി & ICAR ഡയറക്ടര്‍ ജനറല്‍ ഡോ. എം.എല്‍. ജാറ്റ്, DARE അഡീഷണല്‍ സെക്രട്ടറി & ICAR ഡയറക്ടര്‍ ജനറല്‍ ശ്രീ ജ്ഞാനേന്ദ്ര ദേവ് ത്രിപാഠി, കൃഷി-കര്‍ഷക ക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി (അന്താരാഷ്ട്ര സഹകരണം) ശ്രീ എ. കെ. സാഹു എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ICAR-ലെ എല്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാരും (DDG), അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (അന്താരാഷ്ട്ര ബന്ധങ്ങള്‍) ഡോ. നവീന്‍ പി. സിംഗ് നയിച്ച ICAR-ന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ക്കായുള്ള സംഘവും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഇന്ത്യ-മ്യാന്‍മര്‍ ഉഭയകക്ഷി യോഗം
കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍, മ്യാന്‍മറിലെ കൃഷി, കന്നുകാലി, ജലസേചന വകുപ്പ് മന്ത്രി മിന്‍ നൗംഗുമായി 2026 സെപ്റ്റംബര്‍ 9-ന് ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. 2026 സെപ്റ്റംബര്‍ 8-9 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ (DARE), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR) എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒമ്പതാമത് ആസിയാന്‍-ഇന്ത്യ കൃഷി-വനം മന്ത്രിതല യോഗത്തോടനുബന്ധിച്ചാണ് ഈ കൂടിക്കാഴ്ച നടന്നത്. കാര്‍ഷിക മേഖലയിലെ സഹകരണം, പരസ്പര താല്‍പര്യമുള്ള വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനും ഈ മേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യയ്ക്കും മ്യാന്‍മറിനും ഈ കൂടിക്കാഴ്ച അവസരമൊരുക്കി.
ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര കൃഷി-കര്‍ഷക ക്ഷേമ മന്ത്രി ശ്രീ. ശിവരാജ് സിംഗ് ചൗഹാന്‍ മ്യാന്‍മറില്‍ നിന്നുള്ള മന്ത്രിയെ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മില്‍ ദീര്‍ഘകാലീനവും ശക്തവുമായ സാംസ്‌കാരിക ബന്ധവും ജനങ്ങള്‍ തമ്മിലുള്ള ബന്ധവുമാണുള്ളതെന്നും, ഏകദേശം 1600 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നതിനാല്‍ മ്യാന്‍മര്‍ ഇന്ത്യയുടെ അടുത്ത പങ്കാളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മില്‍ കൃഷിയിലും അനുബന്ധ മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ധാരണാപത്രം (MoU) രൂപീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യവേ, പരസ്പരം അംഗീകരിച്ച മേഖലകളിലെ ശക്തമായ പങ്കാളിത്തം പയറുവര്‍ഗ്ഗങ്ങള്‍, പരുത്തി, ക്ഷീരവികസനം, കാര്‍ഷിക വിദ്യാഭ്യാസം തുടങ്ങി കാര്‍ഷിക ഉത്പന്നങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-കാര്‍ഷിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി മ്യാന്‍മറിലെ അനുകൂലമായ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മ്യാന്‍മര്‍ പക്ഷം നിര്‍ദ്ദേശിച്ചു.
ഇന്ത്യന്‍ പക്ഷത്തെ പ്രതിനിധീകരിച്ച് DARE സെക്രട്ടറി & ICAR ഡയറക്ടര്‍ ജനറല്‍ ഡോ. എം.എല്‍. ജാറ്റ്, DARE അഡീഷണല്‍ സെക്രട്ടറി & ICAR ഡയറക്ടര്‍ ജനറല്‍ ശ്രീ ജ്ഞാനേന്ദ്ര ദേവ് ത്രിപാഠി, കൃഷി-കര്‍ഷക ക്ഷേമ വകുപ്പിലെ ജോയിന്റ് സെക്രട്ടറി (അന്താരാഷ്ട്ര സഹകരണം) ശ്രീ എ. കെ. സാഹു എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. ICAR-ലെ എല്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍മാരും (DDG) യോഗത്തില്‍ സന്നിഹിതരായിരുന്നു. കൂടാതെ, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (അന്താരാഷ്ട്ര ബന്ധങ്ങള്‍) ഡോ. നവീന്‍ പി. സിംഗ് നയിച്ച ICAR-ന്റെ അന്താരാഷ്ട്ര ബന്ധ വിഭാഗം (International Relations Team) പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.